Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പേസാക്രമണത്തില്‍ ഇന്ത്യ തകര്‍ന്നു, 202ന് പുറത്ത്- സൗത്താഫ്രിക്ക പൊരുതുന്നു

1

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസാക്രണത്തില്‍ ഇന്ത്യ തകര്‍ന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം മൂന്നാം സെഷനില്‍ തന്നെ 202 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങില്‍ സൗത്താഫ്രിക്ക പൊരുതുകയാണ്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അവര്‍ ഒരു വിക്കറ്റിന് 35 റണ്‍സെടുത്തിട്ടുണ്ട്. ഏഴു റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമാണ് പുറത്തായത്. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കെ അദ്ദേഹത്തെ മുഹമ്മദ് ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

നായകന്‍ ഡീന്‍ എല്‍ഗറും (11), കീഗന്‍ പീറ്റേഴ്‌സനുമാണ് (14*) ക്രീസിലുള്ളത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 ബോളില്‍ 21 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഇന്ത്യക്കൊപ്പമെത്താന്‍ ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ 167 റണ്‍സ് കൂടി സൗത്താഫ്രിക്കയ്ക്കു വേണം.

നേരത്തേ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുല്‍ (50), ആര്‍ അശ്വിന്‍ (46) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ തിളങ്ങാനായില്ല. ക്യാപ്റ്റന്‍ കളി കെട്ടഴിച്ച രാഹുല്‍ 133 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് 50 റണ്‍സെടുത്. ലോവര്‍ ഓര്‍ഡറില്‍ അശ്വിന്റെ സംഭാവനയും ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചു. അദ്ദേഹം 50 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് 46 റണ്‍സെടുത്തത്.

2

മായങ്ക് അഗര്‍വാള്‍ (26), ഹനുമാ വിഹാരി (20), റിഷഭ് പന്ത് (17), ജസ്പ്രീത് ബുംറ (14) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍. ചേതേശ്വര്‍ പുജാര (3), അജിങ്ക്യ രഹാനെ (ഗോള്‍ഡന്‍ ഡെക്ക്), ശര്‍ദ്ദുല്‍ ടാക്കൂര്‍ (0), മുഹമ്മദ് ഷമി (9), മുഹമ്മദ് സിറാജ് (1) എന്നിവരില്‍ നിന്നൊന്നും കാര്യമായ സംഭാവനയുണ്ടായില്ല. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച മാര്‍ക്കാ യാന്‍സണാണ് നാലു വിക്കറ്റുകളുമായി ഇന്ത്യയെ തകര്‍ത്തത്. 17 ഓവറില്‍ അഞ്ചു മെയ്ഡനടക്കമാണ് 31 റണ്‍സിനു താരം നാലു പേരെ പുറത്താക്കിയത്. കാഗിസോ റബാഡയും ഡുവാന്‍ ഒലിവിയറും മൂന്നു വിക്കറ്റുകള്‍ വീതം പിഴുതു.

ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പരിക്കു കാരണമാണ് കോലിക്കു ഈ ടെസ്റ്റ് നഷ്ടമായത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടോസ് ലഭിച്ച രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കോലിക്കു പകരം ഹനുമാ വിഹാരിയാണ് ഈ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയ്. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണിത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം കൊയ്ത ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

പുറംഭാഗത്തിനേറ്റ പരിക്ക് കാരണമാണ് കോലിക്കു ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടി വന്നതെന്നും ഫിസിയോമാര്‍ ഇതില്‍ നിന്നും മോചിതനാവാന്‍ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുകായണെന്നും രാഹുല്‍ ടോസിനു ശേഷം വ്യക്തമാക്കി. മൂന്നാംടെസ്റ്റില്‍ അദ്ദേഹം ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ വ്യക്തമാക്കി.

സ്വന്തം രാജ്യത്തെ നയിക്കുകയെന്നത് ഓരോ ഇന്ത്യന്‍ ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ഇതു വലിയ അഭിമാനം നല്‍കുന്ന കാര്യമാണ്, ഈ വെല്ലുവിളിക്കു ഞാന്‍ കാത്തിരിക്കുകയും ചെയ്യുകയാണ്. ഞങ്ങള്‍ക്കു ഇവിടെ ചില മികച്ച വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്, അതു തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരാടിനു പകരം വിഹാരി വന്നതൊഴിച്ചാല്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. സെഞ്ചൂറിയനിലെ ടെസ്റ്റ് എല്ലാ തരത്തിലും ഞങ്ങളെ സംബന്ധിച്ച് മികച്ചതായിരുന്നു. ഒരു ടീമെന്ന നിലയില്‍ നന്നായി പെര്‍ഫോം ചെയ്തു, ഈ മല്‍സത്തെ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും രാഹുല്‍ വിശദമാക്കി.

അതേസമയം, ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് സൗത്താഫ്രിക്ക കളിക്കുന്നത്. ഒന്നാം ടെസ്റ്റിനു ശേഷം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനു പകരം കൈല്‍ വെറെയ്ന്‍ ടീമിലേക്കു വന്നു. വിയാന്‍ മുള്‍ഡര്‍ക്കു പകരം ഡുവാന്‍ ഒലിവിയറിനെയും ആതിഥേയര്‍ കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Monday, January 3, 2022, 21:15 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+