For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എന്തൊരടി, സന്നാഹത്തില്‍ ബാറ്റിങ് വെടിക്കെട്ടുമായി സര്‍ഫറാസ്- പക്ഷെ ഇന്ത്യക്ക് വേണ്ട

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരക്ക് പിന്നാലെ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. രണ്ട് മത്സര ടെസ്റ്റ് പരമ്പര 26നാണ് ആരംഭിക്കുന്നത്. പരമ്പരക്ക് മുമ്പ് ഇന്ത്യ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം കളിക്കുകയാണ്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി സര്‍ഫറാസ് ഞെട്ടിച്ചിരിക്കുകയാണ്. 61 പന്തില്‍ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് കൈയടി നേടിയിരിക്കുന്നത്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് സര്‍ഫറാസ് വിളി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് അവസരം നല്‍കിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ തിളങ്ങിയിട്ടും സര്‍ഫറാസിനെതിരേ മുഖം തിരിക്കുകയാണ് സെലക്ടര്‍മാര്‍. ഇതിന്റെ നിരാശ പരസ്യമായിത്തന്നെ സര്‍ഫറാസ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ടാണ് സര്‍ഫറാസ് കാഴ്ചവെച്ചിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ 71ന് മുകളില്‍ ശരാശരിയില്‍ 3657 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടിയത്. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം ഇതിനോടകം നേടാന്‍ സര്‍ഫറാസിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനം അവകാശപ്പെടാനാവുമ്പോഴും ഫിറ്റ്‌നസില്ലാത്തതിനാലാണ് സര്‍ഫറാസിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തഴയാനുള്ള കാരണം. സര്‍ഫറാസിന്റെ ശരീര ഭാരം അല്‍പ്പം കൂടുതലാണ്. അതുകൊണ്ടുതന്നെ വേഗത്തില്‍ ഓടാനും ഫീല്‍ഡ് ചെയ്യാനും പ്രയാസമുണ്ട്.

കീപ്പറെന്ന നിലയില്‍ കളിക്കുമ്പോഴും ശരീര ഭാരം സര്‍ഫറാസിന് തടസമാവുന്നുണ്ട്. ഫിറ്റ്‌നസില്ലാത്തതാണ് സര്‍ഫറാസിനെ ഇന്ത്യ തഴയാനുള്ള പ്രധാന കാരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിക്ക് വേട്ടയാടുന്നുണ്ട്. വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ റുതുരാജ് ഗെയ്ക് വാദിനെ പരിക്കും ബാധിച്ചിട്ടുണ്ട്. ഇന്ത്യ റുതുരാജിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. സര്‍ഫറാസിന്റെ പ്രകടനം മികച്ചതാണെങ്കിലും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്.

sarfaraz khan

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുക ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. ഇന്ത്യ യുവതാരനിരയുമായാണ് ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കിയ ഇന്ത്യ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവ താരങ്ങളുടെ മികവില്‍ പ്രതീക്ഷവെക്കുന്നു. ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഇവര്‍ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിരാട് കോലി ആദ്യ മത്സരം കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിത്തീരും. ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തലവേദനയാവും. രോഹിത് ശര്‍മ നായകനായി തിരിച്ചെത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുലുമെത്തിയേക്കും. ടെസ്റ്റിലും വിക്കറ്റ് കീപ്പറാവാന്‍ താന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവമുണ്ട്. സ്റ്റാര്‍ പേസര്‍ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യക്കായി കളിക്കില്ല. ഈ വിടവ് നികത്തുകയെന്നതും ഇന്ത്യയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. ഷമിക്ക് പകരം പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാള്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയേക്കും. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലും ഇന്ത്യക്കത് ഗുണം ചെയ്യും.

രോഹിത് ശര്‍മയെ സംബന്ധിച്ചും നിര്‍ണ്ണായകമാണ് പരമ്പര. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് നയിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ഇന്ത്യക്ക് പരമ്പര നേടാനാവാതെ പോയാല്‍ രോഹിത്തിന്റെ നായകസ്ഥാനത്തേയും അത് പ്രതികൂലമായി ബാധിച്ചേക്കും. കരുത്തുറ്റ താരനിരയുമായി സ്വന്തം തട്ടകത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ വീഴ്ത്തുക പ്രയാസമായിരിക്കുമെന്നുറപ്പ്.

Story first published: Saturday, December 23, 2023, 10:59 [IST]
Other articles published on Dec 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+