For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: നാലില്‍ ശ്രേയസില്ല? പകരമാര്, സഞ്ജുവടക്കം നാലു പേര്‍ തയ്യാര്‍!!

സൗത്താഫ്രിക്കയുമായി അടുത്ത മാസം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍ക്കു കളിക്കാനായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിക്കിടെയാണ് ക്യാച്ചെടുക്കവെ അദ്ദേഹത്തിന്റെ വാരിയെല്ലിനു പരിക്കേറ്റത്.

ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട ശ്രേയസിനെ ആശുപത്രിയിലെത്തിച്ച് സ്‌കാനിങിനും വിധേയനാക്കിയിരുന്നു. ഈ ഭാഗത്തു ചെറിയൊരു പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാഴ്ചയിലേറെ അദ്ദേഹത്തിനു വിശ്രമവും ആവശ്യമായി വരും. സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം 30ന് തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസിനു കളിക്കാനാവുമോയെന്നതും സംശയത്തിലായിരിക്കുകയാണ്.

SANJU SAMSON

പൂര്‍ണ ഫിറ്റല്ലെങ്കില്‍ അദ്ദേഹത്തെ ഈ പരമ്പരയില്‍ പരിഗണിക്കാനും സാധ്യതയില്ല. ശ്രേയസിനു പുറത്തിരിക്കേണ്ടി വന്നാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നാലാം നമ്പറില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ശ്രേയസിന്റെ സീറ്റാര്‍ക്ക്?

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പ്രതിഭകള്‍ക്ക ഒരു പഞ്ഞവുമില്ല. അതുകൊണ്ടു തന്നെ ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കളിച്ചില്ലെങ്കില്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ നിരവധി പേര്‍ തയ്യാറായി നില്‍ക്കുകയാണ്. ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന സംശയം മാത്രമേ സെലക്ടമാര്‍ക്കു ഉണ്ടാവുകയുള്ളൂ.

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍, രജത് പാട്ടിധാര്‍ എന്നിവരിലൊരാള്‍ക്കായിരിക്കും ശ്രേയസിനു പകരം നാലാം നമ്പറിലേക്കു വിളിയെത്തിയേക്കുക.

ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ഇലവനില്‍ ഏറ്റവുമധികം അര്‍ഹതയുള്ള താരം സഞ്ജു തന്നെയാണ്. കാരണം അത്രയും ഗംഭീര റെക്കോര്‍ഡാണ് ഏകദിനത്തില്‍ മലയാളി താരത്തിനുള്ളത്. ഇതിനകം ലഭിച്ച കുറച്ച് അവസരങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

ഏകദിനത്തില്‍ ഇതിനകം 16 മല്‍സരങ്ങളിലായി 14 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. 56.67 എന്ന കിടിലന്‍ ശരാശരിയില്‍ 99.61 സ്‌ട്രൈക്ക് റേറ്റോടെ 510 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഏകദിന ടീമില്‍ സഞ്ജുവിനു സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്നില്ല.

2023 ഡിസംബറില്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ കന്നി സെഞ്ച്വറി കുറിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. പക്ഷെ അതിനു ശേഷം അദ്ദേഹത്തിനു ഒരു ഏകദിനത്തില്‍ പോലു കളിക്കാന്‍ അവസരം ലഭിച്ചിട്ടുമില്ല.

22 കാരനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ തിലക് ഏകദിനത്തില്‍ നാലാമാനായി നല്ലൊരു ഓപ്ഷനാണ്. ടി20യില്‍ അദ്ദേഹം ഈ റോളില്‍ തന്റെ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. ഇനി ഏകദിനത്തിലും സീറ്റുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തിലക്. ഇന്ത്യക്കായി നാലു ഏകദിനങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. നേടിയത് 68 റണ്‍സുമാണ്.

TILAK VARMA

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ലെങ്കിലും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയാല്‍ ഈ ഫോര്‍മാറ്റിലും മാച്ച് വിന്നറായി മാറാന്‍ സാധിക്കും. ബാറ്റിങിനൊപ്പം ബൗളിങിലും ഇന്ത്യക്കു ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് തിലക്.

അതേസമയം, ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പാക്കിയെങ്കിലും ഏകദിനത്തില്‍ ജുറേലിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് അദ്ദേഹം. ജുറേല്‍ ഇതിനകം കളിച്ചിട്ടുള്ള ടെസ്റ്റ് ഇന്നിങ്‌സുകള്‍ ഇതു അടിവരയിടുന്നു. ശ്രേയസിനു പകരം നാലാമനായി ആങ്കര്‍ റോളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി ജുറേലിനുണ്ട്.

പാട്ടിധാറിന്റെ കാര്യമെടുത്താല്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. ഇന്ത്യക്കു വേണ്ടി ഒരു ഏകദിനത്തില്‍ കളിച്ച പാട്ടിധാര്‍ 22 റണ്‍സും സ്‌കോര്‍ ചെയ്തു. ആങ്കര്‍ റോളുകള്‍ക്കു അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് താരത്തിന്റേത്. മികച്ച ബാറ്റിങ് ടെക്‌നിക്കും പാട്ടിധാറിനെ ഇതിനു സഹായിക്കുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ നാലു സെഞ്ച്വറിയും 13 ഫിഫ്റ്റികളുമടക്കം 2000ത്തിനു മുകളില്‍ റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Story first published: Sunday, October 26, 2025, 8:57 [IST]
Other articles published on Oct 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+