Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ധോണിക്കും കോലിക്കും രോഹിത്തിനും മാപ്പില്ല! സഞ്ജുവിനെ ഒതുക്കി; കടന്നാക്രമിച്ച് പിതാവ്

ഡര്‍ബന്‍: പ്രതിഭയില്ലെന്നും സ്ഥിരതയില്ലെന്നും പഴിച്ച് ബെഞ്ചിലേക്കൊതുക്കപ്പെട്ട ഏറ്റവും നിര്‍ഭാഗ്യവാനായ താരത്തിന്റെ പേരായിരുന്നു സഞ്ജു സാംസണ്‍. 2015ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. എന്നാല്‍ പിന്നാലെ വന്നവരില്‍ പലരും സ്ഥിരം അവസരങ്ങള്‍ നേടി മാനേജ്‌മെന്റിന്റെ വാവകളായപ്പോള്‍ തഴയപ്പെട്ട് മൗനത്തോടെ ഇരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. അവഗണനകള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ ഒറ്റക്ക് വഴിവെട്ടി മുന്നേറി ഇപ്പോള്‍ സഞ്ജു തലയുയര്‍ത്തിയിരിക്കുകയാണ്.

മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്ത തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ച്വറികളെന്ന അതുല്യ നേട്ടത്തിന് പിന്നാലെ വാഴ്ത്തിപ്പാട്ടുകളുടെ നെറുകയിലാണ് മലയാളി താരം. കഴിഞ്ഞ കെട്ടകാലങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ നട്ടെല്ലായി മുന്‍നിരയിലെ വീരനായി സഞ്ജു കസറുമ്പോള്‍ ഇത് പ്രതികാരമായിത്തന്നെ കാണാം. ബംഗ്ലാദേശിനെതിരേ നേടിയ 111 റണ്‍സിന്റെ ആവേശം കെട്ടടങ്ങും മുമ്പ് ദക്ഷിണാഫ്രിക്കയുടെ മടയില്‍ 107 റണ്‍സുമായി സഞ്ജു വരവറിയിച്ചിരിക്കുകയാണ്.

സഞ്ജുവിനെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ വാഴ്ത്തിപ്പാടവെ സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിച്ചവരെ കടന്നാക്രമിച്ചിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ്. മൂന്ന് നായകന്മാര്‍ ചേര്‍ന്ന് സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സഞ്ജുവിന്റെ പിതാവ് ആരോപിച്ചിരിക്കുന്നത്.

മൂന്ന് നായകന്മാര്‍ സഞ്ജുവിന്റെ കരിയര്‍ തകര്‍ത്തു

എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ നായകന്മാരെല്ലാം ഇന്ത്യയെ നയിച്ചിരുന്നപ്പോള്‍ ടീമില്‍ അവസരം തേടി സഞ്ജു ഉണ്ടായിരുന്നു. പകരക്കാരന്റെ റോളില്‍ മാത്രം അവസരം ലഭിച്ചിരുന്ന സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കാന്‍ ഒരു നായകനും തയ്യാറായില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ സഞ്ജു സാംസണിനെ ഒതുക്കിയത് മൂന്ന് മുന്‍ നായകന്മാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥന്‍.

'എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ചേര്‍ന്ന് സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്. 10 വര്‍ഷം നശിപ്പിച്ചു. നിലവിലെ പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ സൂര്യകുമാര്‍ യാദവിനും ഞാന്‍ നന്ദി പറയുന്നു. രണ്ട് സെഞ്ച്വറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നു. സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായകമായ 10 വര്‍ഷം പാഴാക്കി കളഞ്ഞവരെ ശരിയായ സ്‌പോര്‍ട്‌സാമാന്‍മാരായി തോന്നുന്നില്ലെന്നാണ് സാംസണ്‍ പറയുന്നത്.

sanju samson ind vs sa t20

സഞ്ജു ക്ലാസിക് ശൈലിയുള്ള താരം

സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അത്രയും ഉയരത്തിലേക്ക് പോകുവാന്‍ സഞ്ജുവിന് സാധിക്കുന്നു. നഷ്ടമായ 10 വര്‍ഷത്തെ കരിയര്‍ ഇനിയുള്ള കാലംകൊണ്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് പിതാവ് പങ്കുവെക്കുന്നത്. സച്ചിനും ദ്രാവിഡും കളിച്ചിരുന്ന ക്ലാസിക് ശൈലിയാണ് സഞ്ജുവിന്റേതെന്നാണ് വിശ്വനാഥന്‍ അഭിപ്രായപ്പെട്ടത്. മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് സഞ്ജുവിനെ സ്ഥിരം ഓപ്പണറാക്കരുതെന്ന് പറഞ്ഞിരുന്നു. ഇതിനെതിരേയും വിശ്വനാഥന്‍ പ്രതികരിച്ചു.

ഇന്ത്യക്കായി ഒന്നും നേടിക്കൊടുക്കാത്ത ശ്രീകാന്ത് സഞ്ജുവിനെ വിമര്‍ശിക്കുന്നത് മനസിലാകുന്നില്ല. 26 റണ്‍സെടുത്ത ശ്രീകാന്ത് സെഞ്ച്വറി നേടിയ സഞ്ജുവിനെ പരിഹസിക്കുന്നതില്‍ എന്ത് കാര്യമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അനാവശ്യമായ വൈരാഗ്യം കൊണ്ടുനടന്ന് സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിശ്വനാഥന്‍ ആരോപിച്ചു. സുനില്‍ ഗവാസ്‌ക്കറടക്കം സഞ്ജുവിനെ പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാമുള്ള സഞ്ജുവിന്റെ മറുപടിയാണ് ഈ പ്രകടനം.

സഞ്ജു സാംസണിന്റെ റെക്കോഡ് പ്രകടനം

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിറപ്പിച്ച പല താരങ്ങളേയും കാണാനാവും. എന്നാല്‍ ഇതുവരെ രണ്ട് തുടര്‍ സെഞ്ച്വറികള്‍ നേടാന്‍ ആര്‍ക്കുമായിട്ടില്ല. ഇപ്പോഴിതാ ആ നേട്ടത്തിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചു. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ട പിച്ചിലാണ് 214 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു കസറിയത് എന്നതാണ് എടുത്തു പറയേണ്ടത്. അതിവേഗം റണ്‍സുയര്‍ത്തി സഞ്ജു 10 സിക്‌സുകളും ഏഴ് ബൗണ്ടറിയുമാണ് നേടിയത്.

Story first published: Saturday, November 9, 2024, 13:19 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+