Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ടി20 വിധി കുറിക്കപ്പെട്ടു!! ഇനി വലിയ പ്രതീക്ഷ വേണ്ട, കാരണം അവനെന്നു അശ്വിന്‍

ഇന്ത്യന്‍ ടി20 ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കെ ഇതേക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ദേശീയ ടീമില്‍ ഇനി സഞ്ജുവിനു വലിയ പ്രതീക്ഷ വേണ്ടെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. ഇതിനുള്ള കാരണം അശി്വന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഭൂരിഭാഗം കളിയിലും പുറത്തിരുന്ന സഞ്ജു ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും അവസരമില്ലാതെ വലയുകയാണ്. ആദ്യ ടി20യില്‍ ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. രണ്ടാമങ്കത്തിലും ഇതു തന്നെ തുടരാനാണ് സാധ്യത.

SHUBMAN GILL

സഞ്ജുവിനു ഇനി കടുപ്പം

ടി20യില്‍ അടുത്ത കാലം വരെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാം സഞ്ജു സാംസണായിരുന്നു. പക്ഷെ കഴിഞ്ഞ ഏഷ്യാ കപ്പോടെ ചിത്രമാകെ മാറിയിരിക്കുകയാണ്. നിലവില്‍ പ്ലെയിങ് ഇലവനില്‍ ഒരു ഗ്യാരണ്ടിയും അദ്ദേഹത്തിനില്ല. ഇതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍.

സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണിനെ ഇന്ത്യ കളിപ്പിക്കണമെന്നും, എന്തുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കുന്നില്ല എന്ന തരത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെടുമ്പോഴെല്ലാം ചര്‍ച്ചകളുമുണ്ടാവാറുണ്ട്.

അദ്ദേഹത്തിനു ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചോയെന്ന തരത്തില്‍ ചോദ്യങ്ങളുമുയരുന്നത് നമുക്കു കാണാം. പക്ഷെ ടി20 ടീമിലേക്കു വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയ നിമിഷം മുതല്‍ സഞ്ജുവിന്റെ വിധി കുറിക്കപ്പെട്ടിരിക്കുകയാണ്. ഇനി പ്ലെയിങ് ഇലവന്റെ ഭാഗമാവുകയെന്നത് അദ്ദേഹത്തിനു വളരെയധികം ബുദ്ധിമുട്ടായിരിക്കുമെന്നും അശ്വിന്‍ വിശദമാക്കി.

സഞ്ജുവിന്റെ റോള്‍

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജു സാംസണിനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ അതു മൂന്നാം നമ്പറിലായിരിക്കണമെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. അഞ്ചാം നമ്പറില്‍ ഇറങ്ങിയാല്‍ മലയാളി താരത്തിനു ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചേക്കില്ലെന്നും അദ്ദേഹം പറയുന്നു.

ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ വേണ്ടത്ര കളിച്ചിട്ടില്ല. ഫിനിഷറുടെ റോളിലുള്ള മിടുക്കു കാരണം ജിതേഷ് ശര്‍മ ടീമില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. റോയല്‍ ചാലഞ്ചഴ്‌സ് ബെംഗളുരുവില്‍ അദ്ദേഹം കളിച്ചതും ഈ റോളില്‍ തന്നെയാണ്.

അതുകൊണ്ടു തന്നെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമാവുകയെന്നത് സഞ്ജുവിനു എല്ലായ്‌പ്പോഴും ബുദ്ധിമുട്ടായിരിക്കുകയും ചെയ്യു. സഞ്ജുവിനെ നിങ്ങള്‍ കളിപ്പിക്കുന്നുണ്ടെങ്കില്‍ മൂന്നാം നമ്പറില്‍ തന്നെ ഇറക്കണം, സ്പിന്നര്‍മാര്‍ക്കെതിരേ ഉപയോഗിക്കുകയും വേണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

അതേസമം, യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു ശുഭ്മന്‍ ഗില്‍ തിരിച്ചുവിളിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തിയത്. പക്ഷെ ഓപ്പണിങ് റോളില്‍ ഗില്ലിന്റെ ഫ്‌ളോപ്പ് ഷോ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

ഈ വര്‍ഷം ഇതിനകം കളിച്ച 13 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും ഗില്‍ നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. വലിയ വിമര്‍ശനങ്ങളും ഇതിന്റെ പേരില്‍ അദ്ദേഹം നേരിടുകയും ചെയ്യുന്നുണ്ട്.

20 (യുംഎഇ), 10 (പാകിസ്താന്‍), 5 (ഒമാന്‍), 47 (പാകിസ്താന്‍), 29 (ബംഗ്ലാദേശ്), 4 (ശ്രീലങ്ക), 12 (പാകിസ്താന്‍) എന്നിങ്ങനെയായിരുന്നു ഏഷ്യാ കപ്പില്‍ ഗില്ലിന്റെ സ്‌കോറുകള്‍. തുടര്‍ന്നു ഓസ്ട്രലേിയക്കെതിരേ കളിച്ച ടി20 പരമ്പരയില്‍ 37, 5, 15, 46 എന്നീ സ്‌കോറുകള്‍ക്കും താരം ഫ്‌ളോപ്പായി മാറുകയായിരുന്നു.

Story first published: Thursday, December 11, 2025, 12:44 [IST]
Other articles published on Dec 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+