Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജുവിന്റെ ആ വീക്ക്‌നെസ് കുഴപ്പമാണ്!! രക്ഷിക്കാന്‍ ഒരു വഴി മാത്രം, കുംബ്ലെ പറയുന്നു

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര നാളെ (വെള്ളി) തുടങ്ങാനിരിക്കവെ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ പ്രധാന ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലാണ് സഞ്ജു ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമാവുന്നത്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മൂന്നു ടി20കളുടെ പരമ്പരയിലും അദ്ദേഹം ഇതേ റോളിലാണ് കളിച്ചത്.

ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്കു മുമ്പ് ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയില്‍ സഞ്ജു ബാറ്റിങില്‍ വന്‍ ദുരന്തമായിരുന്നു. തുടര്‍ച്ചയായി രണ്ടു ടി20കളില്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. എന്നാല്‍ ബംഗ്ലാദേശിനെതിരേ താരം ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. ആദ്യ രണ്ടു ടി20യിലും വലിയ സ്‌കോര്‍ കുറിക്കാനായില്ലെങ്കിലും അവസാന മല്‍സരത്തില്‍ കന്നി സെഞ്ച്വറിയോടെ സഞ്ജു കസറിയിരുന്നു. 47 ബോളില്‍ 111 റണ്‍സാണ് താരം അടിച്ചെടുത്തത്. പരമ്പരയിലെ ടോപ്‌സ്‌കോററായും അദ്ദേഹം മാറി.

ജിയോ സിനിമയുടെ (Jio Cinema) ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് കുംബ്ലെ ചൂണ്ടിക്കാണിച്ചത്. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ മലയാളി താരത്തിനു സാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിനെ ശരിയായി ഉപയോഗിക്കാന്‍ ചില വഴികളുണ്ടെന്നു കുംബ്ലെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

SANJU SAMSON

സഞ്ജു ക്ലാസ് പ്ലെയര്‍

ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ ക്ലാസ് പ്ലെയര്‍ തന്നെയാണന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും അനില്‍ കുംബ്ലെ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്.

ബംഗ്ലാദേശുമായുള്ള അവസാനത്തെ മല്‍സരത്തില്‍ നേടിയ സെഞ്ച്വറി അദ്ദേഹത്തെ സഹായിക്കുക തന്നെ ചെയ്യും. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ ശേഷിയെക്കുറിച്ചു നമുക്കെല്ലാം നന്നായി അറിയാം. അദ്ദേഹം ശരിക്കുമൊരു ക്ലാസ് പ്ലെയറാണെന്നും ജിയോ സിനിമയുടെ ഷോയില്‍ കുംബ്ലെ നിരീക്ഷിച്ചു.

സ്ഥിരത വലിയ പ്രശ്‌നം

സഞ്ജു സാംസണിനെ സംബന്ധിച്ച് സ്ഥിരതയെന്നതു വലിയൊരു പ്രശ്‌നം തന്നെയാണെന്നും അനില്‍ കുംബ്ലെ ചൂണ്ടിക്കാണിക്കുന്നു. സഞ്ജു സാംസണിന്റെ ബാറ്റിങിന്റെ കാര്യത്തില്‍ സ്ഥിരത വലിയൊരു പ്രശ്‌നം തന്നെയാണ്. ഇതേക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്കും ആശങ്കയുണ്ടാവുമെന്നു എനിക്കു തോന്നുന്നു.

മുന്‍നിരയില്‍ തന്നെ സഞ്ജുവിനെ കളിപ്പിക്കുകയും ഓപ്പണറോ, മൂന്ന്- നാല് നമ്പറുകളിലോ ബാറ്റ് ചെയ്യിപ്പിക്കുകയെന്നതാണ് ശരിയായ സമീപനം. അതിലൂടെ അദ്ദേഹത്തിന്റെ കഴിവുകള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ സാധിക്കും. പേസര്‍മാര്‍ക്കെതിരേ ഒരുപാട് സമയം ഇതിലൂടെ സഞ്ജുവിനു ലഭിക്കുന്നു.

SANJU SAMSON

സ്പിന്നര്‍മാര്‍ക്കെതിരേയും അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറുമെന്നും കുംബ്ലെ വിശദമാക്കി. സൗത്താഫ്രിക്കയുമായുള്ള നാലു ടി20കളുടെ പരമ്പരയില്‍ സഞ്ജു എങ്ങനെയാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കുകയെന്നു കാണാന്‍ കാത്തിരിക്കുകയാണെന്നും കുംബ്ലെ പറയുന്നു.

സഞ്ജുവിനു സീറ്റുറപ്പിക്കാം

സഞ്ജു സാംസണിനെ സംബന്ധിച്ച് അന്താരാഷ്ട്ര കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പര കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. കാരണം ഇനിയൊരു പരമ്പരയില്‍ കൂടി അദ്ദേഹത്തിനു ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.

ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ ഈ പരമ്പരയുടെ ഭാഗമല്ലാത്തതു കാരണമാണ് സഞ്ജുവിനു ഇരട്ട റോള്‍ ലഭിച്ചത്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ തന്റെ റോള്‍ ഏറ്റവും നന്നായി ചെയ്യാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. നാലു ടി20കളില്‍ രണ്ടോ, മൂന്നോ ഫിഫ്റ്റികളെങ്കിലും കുറിക്കാനായാല്‍ അതു ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാന്‍ സഞ്ജുവിനെ സഹായിക്കും.

Story first published: Thursday, November 7, 2024, 6:38 [IST]
Other articles published on Nov 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+