Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 111, 107, 0, 0!! സഞ്ജുവിന് എന്തു പറ്റി? കോളടിച്ചത് റിഷഭിന്!! കാരണമറിയാം

സെഞ്ചൂറിയന്‍: ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടു തുടര്‍ സെഞ്ച്വറികള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടു ഡെക്കുകളോടെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രണ്ടാം ടി20ക്കു പിന്നാലെ മൂന്നാം ടി20യിലും അദ്ദേഹം അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിട്ടിരിക്കുകയാണ്. ഒരിക്കല്‍ക്കൂടി മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ ബൗള്‍ഡായാണ് സഞ്ജു ക്രീസ് വിട്ടത്.

നേരത്തേ ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടി20യില്‍ ഡെക്കായ അദ്ദേഹം ഈ മല്‍സരത്തില്‍ മികച്ചൊരു ഇന്നിങ്‌സുമായി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ. ഈ മല്‍സരത്തിലെ ഡെക്കോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.

SANJU SAMSON

റിഷഭിനു ആശ്വാസം

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം തവണ ഡെക്കായ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന വലിയ നാണക്കേടാണ് സഞ്ജു സാംസണിന്റെ പേരിലായിരിക്കുന്നത്. കരിയറില്‍ ഇതു ആറാം തവണയാണ് അദ്ദേഹം ഡെക്കായിരിക്കുന്നത്. ഇതില്‍ അഞ്ചു കളിയില്‍ സഞ്ജു വിക്കറ്റ് കീപ്പറുമായിരുന്നു. റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായിരിക്കുന്നത്. നാലു ഡെക്കുകളുമായി നേരത്തേ റിഷഭായിരുന്നു തലപ്പത്ത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു ഡെക്കുകളിലെ കിങായി മാറിയിരിക്കുകയാണ്.

ഈ ലിസ്റ്റില്‍ സഞ്ജുവും റിഷഭും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. ഒരു തവണയാണ് അദ്ദേഹം പൂജ്യത്തിനു മടങ്ങിയത്. 85 ഇന്നിങ്‌സുകളിലാണിത്. ഈ ലിസ്റ്റില്‍ ധോണിക്കു താഴെയുള്ള ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരും ഓരോ തവണ വീതം ഡെക്കായിട്ടുണ്ട്.

എന്നാല്‍ ടി20യില്‍ ഏറ്റവുമധികം തവണ ടി20യില്‍ ഡെക്കായ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു സ്വന്തമാണ്. 151 ഇന്നിങ്‌സുകളില്‍ 12 തവണയാണ് ഹിറ്റ്മാന്‍ ഡെക്കായിട്ടുള്ളത്. മറ്റൊരു മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി 117 ഇന്നിങ്‌സുകളില്‍ നിന്നും ഏഴു ഡെക്കുകളുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. മൂന്നാമനാണ് സഞ്ജു.

രൂക്ഷ വിമര്‍ശനം

മിന്നുന്ന ഫോമില്‍ കളിച്ച ശേഷം ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായ സഞ്ജു സാംസണിനെതിരേ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സഞ്ജു സാംസണിനു ഇതെന്തു പറ്റി? തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു അദ്ദേഹം വീണ്ടും തെളിച്ചിരിക്കുകയാണ്. രണ്ടു തുടര്‍ സെഞ്ച്വറികള്‍ക്കു ശേഷം സഞ്ജു ഈ തരത്തില്‍ ദുരന്തമാവാന്‍ പാടില്ലായിരുന്നു. ടീമില്‍ സ്ഥാനം ചോദ്യം ചെയപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടു തുടര്‍ സെഞ്ച്വറികളുമായി റെക്കോര്‍ഡിട്ട ശേഷം സഞ്ജു സാംസണ്‍ തുടരെ രണ്ടു ഡെക്കുകളും കുറിച്ചിരിക്കുകയാണ്. മറ്റൊരു മികച്ച ഇന്നിങ്‌സുമായി ഓപ്പണറുടെയും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പറുടെയും റോള്‍ ഭദ്രമാക്കാനുള്ള സുവര്‍ണാവസരമാണ് സഞ്ജു പാഴാക്കിയിരിക്കുന്നത്. ഇനി ഒരേയൊരു ടി20 മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ളതെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Wednesday, November 13, 2024, 21:10 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+