For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ച്വറി നേടും, മാന്‍ ഓഫ് ദി സീരിസും ഉറപ്പിച്ചു! കാരണമിതാ

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര വരാനിരിക്കുകയാണ്. നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് കരുത്ത് കാട്ടാനുള്ള അവസരമാണ് മുന്നിലുള്ളത്. ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടി20 ടീം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയിലും ഇതേ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇതിനോടകം ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളേറെയാണ്. സഞ്ജു സാംസണെ ഓപ്പണറായും പ്രധാന വിക്കറ്റ് കീപ്പറായുമാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ താരമാണ് സഞ്ജു സാംസണ്‍. ഇത്തവണ ടി20 പരമ്പരക്ക് പോകുമ്പോള്‍ സഞ്ജുവിന് ഇതേ മികവ് ആവര്‍ത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ സഞ്ജു ഇത്തവണ സെഞ്ച്വറി പ്രകടനം കാഴ്ചവെക്കുമെന്ന കാര്യം ഉറപ്പാണ്. ടൂര്‍ണമെന്റിലെ താരമാകാനും സഞ്ജുവിന് സാധിക്കും. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

സഞ്ജുവിന്റെ സമീപകാല ഫോം

സഞ്ജു സാംസണിന്റെ സമീപകാല ഫോമാണ് എടുത്തു പറയേണ്ടത്. സഞ്ജു ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയാണ് വരുന്നത്. സമീപകാലത്തായി വലിയ പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ കളിക്കുന്ന സഞ്ജുവിന് മിന്നും പ്രകടനം തന്നെ ദക്ഷിണാഫ്രിക്കയില്‍ കാഴ്ചവെക്കാന്‍ സാധിക്കും.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജുവിന് പേസര്‍മാരേയും സ്പിന്നര്‍മാരേയും നേരിടാന്‍ ഒരുപോലെ മികവുണ്ട്. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ സഞ്ജുവിന് തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിച്ചേക്കും. നിലവിലെ അദ്ദേഹത്തിന്റെ ഫോം പരിഗണിക്കുമ്പോള്‍ സഞ്ജുവിന് ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് നിസംശയം പറയാം. സഞ്ജുവിനെ നിലവില്‍ പരിക്ക് ബാധിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഇറങ്ങാന്‍ സഞ്ജുവിന് സാധിക്കും.

sanju samson ind vs sa t20

ദക്ഷിണാഫ്രിക്കയിലും ഇഷ്ട ബാറ്റിങ് പൊസിഷന്‍

സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ എടുത്തു പറയാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും സന്തോഷവുമാണ്. അതിന്റെ പ്രധാന കാരണം സഞ്ജുവിന് ലഭിക്കുന്ന ബാറ്റിങ് പൊസിഷനാണ്. സഞ്ജു ചെറുപ്പം മുതല്‍ കൂടുതല്‍ ബാറ്റ് ചെയ്തിരുന്നത് ഓപ്പണിങ്ങിലാണെന്നാണ് അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥനടക്കം പറഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഓപ്പണര്‍ സ്ഥാനം ലഭിക്കുമ്പോള്‍ സഞ്ജു അത് മുതലാക്കി കളിക്കുന്നു.

ദക്ഷിണാഫ്രിക്കയിലും അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണാണ് ഓപ്പണറെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലും പോസിറ്റീവ് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. പവര്‍പ്ലേ മുതലാക്കി സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് കളിയിലെ ടോപ് സ്‌കോററും പരമ്പരയിലെ താരമായും മാറാനുള്ള അവസരം മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സാംസണിന് അനുഭവസമ്പത്തുണ്ട്.

ഐപിഎല്ലിലൂടെയും സഞ്ജുവിന് ദക്ഷിണാഫ്രിക്കയുടെ മിക്ക ബൗളര്‍മാരേയും നേരിട്ട് അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം നേരിട്ട് കസറാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.

സഞ്ജുവിന് സ്ഥിരത തെളിയിക്കണം

സഞ്ജുവിന്റെ ബംഗ്ലാദേശിനെതിരായ സെഞ്ച്വറി പ്രകടനം ലോട്ടറിയാണെന്ന് അഭിപ്രായപ്പെടുന്നവരേറെയാണ്. സഞ്ജു സാംസണിന് സ്ഥിരതയില്ലെന്ന ആരോപണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കളിച്ച് മികവ് തെളിയിക്കേണ്ടത് സഞ്ജുവിന്റെ ആവശ്യമാണ്. ദക്ഷിണാഫ്രിക്കയില്‍ സഞ്ജുവിന് തകര്‍പ്പന്‍ പ്രകടനം നടത്താനായാല്‍ ടി20യില്‍ ഓപ്പണര്‍ റോളും വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ കസറേണ്ടത് സഞ്ജുവിന്റെ ആവശ്യമാണെന്ന് തന്നെ പറയാം.

Story first published: Sunday, October 27, 2024, 17:46 [IST]
Other articles published on Oct 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+