IND vs SA: സഞ്ജു ഏകദിനത്തില്‍ വേണ്ട! തീരുമാനം ഗംഭീറിന്റേത്; പിന്നില്‍ ഈ കാരണം
മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരുടെ അഭാവത്തില്‍ സഞ്ജു സാംസണെ ഓപ്പണറായി ഇറക്കിയപ്പോള്‍ വിശ്വരൂപം കാട്ടാന്‍ മലയാളി താരത്തിനായി. ബംഗ്ലാദേശ് പരമ്പരക്ക് ശേഷം നിലവില്‍ സഞ്ജു നാട്ടില്‍ വിശ്രമത്തിലാണ്. ഇനി ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് സഞ്ജു സാംസണുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് മത്സര ടി20, ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടി20 ടീമിലേക്ക് റിഷഭ് പന്ത് തിരിച്ചെത്തിയാലും സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ടി20യില്‍ സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഏകദിനത്തില്‍ സഞ്ജുവിന്റെ ഭാവി എന്താണെന്നതാണ് ആരാധകരുടെ ചോദ്യം. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഏകദിനത്തില്‍ സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.
എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം സഞ്ജു സാംസണിന് ഏകദിനത്തില്‍ അവസരമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജു സാംസണിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണം എന്താവും? പരിശോധിക്കാം.
സഞ്ജുവിന് ടി20യില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കണം
സഞ്ജു സാംസണ്‍ സ്ഥിരതയോടെ കളിക്കുന്ന താരമല്ല. തന്റെ ആക്രമണ ശൈലിയില്‍ വിശ്വസിച്ച് കളിക്കുന്ന സഞ്ജു പലപ്പോഴും ടീമിന് പുറത്താവാനുള്ള കാരണങ്ങളിലൊന്ന് ഈ സ്ഥിരതയില്ലായ്മയാണ്. സഞ്ജുവിനെ രണ്ട് ഫോര്‍മാറ്റിലും കളിപ്പിച്ചാല്‍ രണ്ടിലും നിരാശപ്പെടുത്തി സഞ്ജു ടീമിന് പുറത്താകാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജുവിന്റെ ആക്രമണോത്സക ശൈലിക്ക് അനുയോജ്യം ടി20യാണ്. അതുകൊണ്ട് ടി20യില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സഞ്ജുവിനോട് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഏകദിന ടീമിലേക്ക് സഞ്ജു ഇപ്പോള്‍ വന്നാല്‍ ടി20യിലെ ശൈലി പൊളിച്ചെഴുത്താതെ വലിയ സ്‌കോറിലേക്കെത്താനാവില്ല. പെട്ടെന്ന് ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തി കളിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമല്ല. ഇപ്പോള്‍ ടി20യില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സഞ്ജുവിനെ ഏകദിനത്തില്‍ കളിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ ടി20യിലെ പ്രകടനം കൂടി മോശമാവാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇപ്പോള്‍ സഞ്ജുവിനെ ടി20യില്‍ കൂടുതല്‍ പിന്തുണക്കാനാണ് ഗംഭീറിന്റെ തീരുമാനം.

സഞ്ജു ഓപ്പണര്‍ റോളില്‍ തുടരും
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണര്‍ റോളില്‍ തുടരുമെന്നാണ് വിവരം. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ ടി20യില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നതാണ് പ്രധാന ചോദ്യം. ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണര്‍മാരാണ്. എന്നാല്‍ ഇവരെക്കാള്‍ മികച്ച പ്രകടനവും ഗംഭീറിന്റെ പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന താരമാണ് സഞ്ജു.
അതുകൊണ്ടുതന്നെ ടി20യില്‍ സഞ്ജു സാംസണിന് മുന്നോട്ട് കൂടുതല്‍ അവസരം നല്‍കാനാണ് സാധ്യത കൂടുതലെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സഞ്ജു ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവനുമാണ്. ഈ റോളില്‍ അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അവസരം ലഭിച്ചിട്ടില്ലെങ്കിലും ബംഗ്ലാദേശ് പരമ്പരകൊണ്ട് അദ്ദേഹം തന്റെ നിലവാരം ഉയര്‍ത്തിക്കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരം സഞ്ജുവിന് ടി20യില്‍ ഓപ്പണറായി ലഭിക്കുമെന്ന് അറിയാം.
ഏകദിനത്തില്‍ സഞ്ജുവിന് മികച്ച റെക്കോഡ്
ഏകദിനത്തില്‍ സഞ്ജു സാംസണിന് മികച്ച റെക്കോഡാണുള്ളത്. ടി20യെക്കാള്‍ മികച്ച റെക്കോഡ് ഏകദിനത്തില്‍ സഞ്ജു സാംസണിന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ സഞ്ജുവിനെ ഏകദിനത്തില്‍ പരിഗണിച്ചാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ റോള്‍ നല്‍കാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടുതന്നെ നിലവില്‍ സഞ്ജു ഏകദിന പദ്ധതികള്‍ക്ക് പുറത്താണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications