Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു കളിക്കാറ് 175 സ്‌ട്രൈക്ക് റേറ്റില്‍!! ഗില്‍ കാണിക്കുന്നതെന്ത്? തുറന്നടിച്ച് ചോപ്ര

ടി20യില്‍ ഇന്ത്യന്‍ ഓപ്പണറായി തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ഗില്‍ തനിക്കു യോജിക്കാത്ത മറ്റൊരു ശൈലി അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും അതു മതിയാക്കണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സൗത്താഫ്രിക്കക്കയുമായി കട്ടക്കില്‍ നടന്ന ആദ്യ ടി20യില്‍ വെറും രണ്ടു ബോളകളുടെ ആയുസ് മാത്രമേ ഗില്ലിനുണ്ടായുള്ളൂ. ആദ്യ ബോളില്‍ ഫോറിലൂടെ അക്കൗണ്ട് തുറന്ന അദ്ദേഹം തൊട്ടടുത്ത ബോളിലും ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി അഗ്രസീവ് ഷോട്ടിനു ശ്രമിച്ച് ഔട്ടാവുകയായിരുന്നു. ഈ വര്‍ഷം കളിച്ച 13 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനായിട്ടില്ല.

SHUBMAN GILL

ഗില്‍ ശ്രമിക്കുന്നതെന്ത്?

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കാനിറങ്ങുമ്പോള്‍ ശുഭ്മന്‍ ഗില്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നാണ് ആകാശ് ചോപ്രയുടെ ചോദ്യം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പണറായി സഞ്ജു സാംസണ്‍ നടത്തിയിട്ടുള്ള അഗ്രീസ് ഇന്നിങ്‌സുസള്‍ അനുകരിക്കാാനാണ് ഗില്‍ ശ്രമിക്കുന്നതെന്നും ചോച്ര ചൂണ്ടിക്കാട്ടി.

ശുഭ്മന്‍ ഗില്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്? സാധാരണയായി ഇങ്ങനെയല്ല അദ്ദേഹം കളിക്കാറുള്ളത്. ഞാ്ന്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള കാരണവും ഇുതു തന്നെയാണ്. മറ്റൊരു രീതിയില്‍ കളിക്കാനുള്ള ശ്രമമാണ് ഗില്‍ നടത്തുന്നത്.

അദ്ദേഹം എന്തിനു അങ്ങനെയൊരു നീക്കം നടത്തണം? അടിച്ചു കളിക്കാന് തിടുക്കമുള്ളതു പോലെയാണ് ഗില്‍ കാണപ്പെടുന്നത്. കട്ടക്കിലെ കഴിഞ്ഞ മാച്ചില്‍ അദ്ദേഹം പുറത്തായതു നോക്കൂ. ആദ്യത്തെ ബോളില്‍ ഗില്‍ ഫോറിക്കുന്നു. അടുത്ത ബോളില്‍ ചാടിയിറങ്ങി അടുത്ത ബോളും പ്രഹരിക്കാന്‍ ശ്രമിച്ച് പുറത്താവുന്നു.

എന്തായിരിക്കാം ഗില്‍ ഈ ശൈലിയില്‍ കളിക്കാനുള്ള കാരണം? സഞ്ജു സാംസണാണ് അദ്ദേഹത്തിനു മുമ്പ് ടി20യില്‍ ഓപ്പണറായി കളിച്ചുകൊണ്ടിരുന്നത്. 175 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം ബാറ്റും ചെയ്യാറുണ്ടായിരുന്നു.

മൂന്നു സെഞ്ച്വറികളും ഓപ്പണറായി സഞ്ജു നേടിയിട്ടുണ്ട്. ചില മല്‍സരങ്ങളിലാവട്ടെ അദ്ദേഹം നേരത്തേ പുറത്താവുകയും ചെയ്തിരുന്നു. നിങ്ങള്‍ക്കു അതൊന്നും സഞ്ജുവില്‍ നിന്നും എടുത്തു മാറ്റാന്‍ കഴിയില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഗില്ലിന്റെ അഗ്രസീവ് സമീപനം

സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ ബാറ്റിങിനു അയക്കപ്പെട്ട ശേഷം 250-270 റണ്‍സായിരിക്കാം ഇന്ത്യന്‍ ടീം ലക്ഷ്യം വച്ചതെന്നും ഈ കാരണത്തലാവാം അമിത അഗ്രസീവായി ശുഭ്മന്‍ ഗില്‍ കളിക്കാന്‍ ശ്രമിച്ചതെന്നും ആകാശ് ചോപ്ര പറയുന്നു.

കട്ടക്കിലെ കഴിഞ്ഞ മല്‍സരത്തില്‍ 250-270 റണ്‍ലെന്ന ടോട്ടല്‍ ലക്ഷ്യമിട്ടായിരിക്കാം ഇന്ത്യ കളിച്ചത്. രണ്ടു കാര്യങ്ങളില്‍ ശുഭ്മന്‍ ഗില്ലിനു സമ്മര്‍ദ്ദമനുഭവപ്പെടുന്നുണ്ടാവും. ആദ്യത്തെ കാര്യം സഞ്ജു സാംസണ്‍ ഈ തരതത്തില്‍ അഗ്രസീവായിട്ടാണ് ബാറ്റ് ചെയ്യാറുള്ളത് എന്നതാണ്.

SHUBMAN GILL

അതുകൊണ്ടു തന്നെ സഞ്ജുവിനു പകരം ആ റോളില്‍ കളിക്കുന്നതു കൊണ്ടു തന്നെ താനും അതേ രീതിയില്‍ ബാറ്റ് ചെയ്യണമെന്ന സമ്മര്‍ദ്ദം ഗില്ലിനുണ്ടായിരിക്കാം. ഇക്കാര്യം എല്ലായ്‌പ്പോഴും ചര്‍ച്ചയും ചെയ്യപ്പെടുമെന്നും ചോപ്ര വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശുഭ്മന്‍ ഗില്ലിനെതിരേ ശകതമായ വിമര്‍ശനങ്ങളുയരും. പക്ഷെ നിങ്ങള്‍ അതിന്റെ കാഠിന്യം കുറയ്ക്കണം. കാരണം ഈഡന്‍ ഗാര്‍ഡന്‍സിലെ ടെസ്റ്റിനിടെ കഴുത്തിനു പരിക്കേറ്റ ശേഷം ഗില്‍ കളിച്ച ആദ്യ മല്‍സരമാണിത്. പക്ഷെ സോഷ്യല്‍ മീഡിയ ഇതിനോടൊന്നും യോജിക്കാന്‍ പോവുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 10, 2025, 16:30 [IST]
Other articles published on Dec 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+