For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യക്കായി ആരടിക്കും കൂടുതല്‍ റണ്‍സ്? ഇവരെ നോക്കിവച്ചോ!! ഒരാള്‍ തലപ്പത്ത്

ഡര്‍ബന്‍: ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര സമാപിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഈയാഴ്ച തുടങ്ങാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ്. നാലു ടി20കളുടെ പരമ്പരയാണ് സൗത്താഫ്രിക്കയില്‍ സൂര്യകുമാര്‍ യാദവും സംഘവും കളിക്കുക. വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ഡല്‍ബനിലാണ് ആദ്യ പോരാട്ടം.

ഈ വര്‍ഷം ഇന്ത്യന്‍ ടീം കളിക്കുന്ന അവസാനത്തെ വൈറ്റ് ബോള്‍ പരമ്പരയെന്നെ പ്രത്യേകത കൂടി ഇതിനുണ്ട്. അതുകൊണ്ടു തന്നെ പരമ്പര നേട്ടവുമായി ഇതു ആഘോഷിക്കാനായിരിക്കും സൂര്യയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഏറ്റവും അവസാനമായി ബംഗ്ലദേശുമായി കളിച്ച ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു.

പക്ഷെ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇത്തരമൊരു നേട്ടം ആവര്‍ത്തിക്കുക ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. പ്രത്യേകിച്ചും സൗത്താഫ്രിക്കയുടെ മൂര്‍ച്ചയേറിയ പേസാക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും. നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SURYAKUMAR YADAV

സൂര്യകുമാര്‍ യാദവ്

നായകനും ടി2യില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ സാധ്യതയുള്ള ഒരാള്‍. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തോളം അപകടകാരിയായ മറ്റൊരു ബാറ്റര്‍ നിലവില്‍ ലോകത്തില്‍ ഇല്ലെന്നു നിസംശയം പറയാം.

ഏതു മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തെയും സ്പിന്‍, പേസ് വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാന്‍ സ്‌കൈയ്ക്കു സാധിക്കും. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ മല്‍സരഗതി തന്ന മാറ്റാന്‍ അദ്ദേഹത്തിനു അസാധാരണ മിടുക്ക് തന്നെയുണ്ട്.

സൗത്താഫ്രിക്കയെ തകര്‍ത്ത് ടി20 പരമ്പര ഇന്ത്യന്‍ ടീം സ്വന്തമാക്കണമെങ്കില്‍ സൂര്യയുടെ ബാറ്റും തീതുപ്പേണ്ടത് ആവശ്യമാണ്. ബംഗ്ലാദശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം മോശമാക്കിയിരുന്നില്ല. മൂന്നിങ്‌സുകളില്‍ നിന്നും 189.83 സ്‌ട്രൈക്ക് റേറ്റോടെ 112 റണ്‍സ് സൂര്യ സ്‌കോര്‍ ചെയ്തിരുന്നു.

സഞ്ജു സാംസണ്‍

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. തുടര്‍ച്ചയായി രണ്ടാമത്തെ ടി20 പരമ്പയിലാണ് സഞ്ജു ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമാവുന്നത്.

SANJU SAMSON

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലും ഈ റോള്‍ അദ്ദേഹത്തിനായിരുന്നു. ഈ പരമ്പരയിലെ ടോപ്‌സ്‌കോററായാണ് സഞ്ജു പുതിയ റോള്‍ ആഘോഷിച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 150 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 205.47 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്.

അവസാന കളിയിലാണ് സഞ്ജു കന്നി ടി20 സെഞ്ച്വറി കുറിച്ചത്. 47 ബോളില്‍ 111 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇനി സൗത്താഫ്രിക്കയിലും തന്റെ മാജിക്കല്‍ ഫോം തുടരാനായിരിക്കും സഞ്ജുവിന്റെ ശ്രമം. അതിനു സാധിച്ചാല്‍ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് റോളും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കസേരയും ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനും അദ്ദേഹത്തിനാവും.

ഹാര്‍ദിക് പാണ്ഡ്യ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ആയേക്കാവുന്ന മൂന്നാമത്തെ താരം. നേരത്തേ ഇന്ത്യയുടെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ റോളുകള്‍ വഹിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഇപ്പോള്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ കാര്യമായി ചുമതലകളില്ലാതെ കളിക്കാന്‍ തുടങ്ങിയതിനു ശേഷം ഹാര്‍ദിക് കൂടുതല്‍ അപകടകാരിയായി മാറിയിട്ടുണ്ട്.

ബംഗ്ലാദേശുമായുള്ള അവസാനത്തെ പരമ്പരയില്‍ അദ്ദേഹം കിടിലന്‍ ഫോമിലായിരുന്നു. മൂന്നിങ്‌സുകളില്‍ നിന്നും 222.64 സ്ട്രൈക്ക് റേറ്റോടെ ഹാര്‍ദിക് സ്‌കോര്‍ ചെയ്തത് 118 റണ്‍സാണ്. സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ ടീമിനായി കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്തെയാളും അദ്ദേഹമായിരുന്നു.

Story first published: Tuesday, November 5, 2024, 19:30 [IST]
Other articles published on Nov 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+