For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു കീപ്പര്‍, രണ്ട് പുതുമുഖങ്ങള്‍! ദക്ഷിണാഫ്രിക്കന്‍ ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമിതാ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ചില സര്‍പ്രൈസ് നീക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനെന്ന നിലയില്‍ ടി20 ടീമില്‍ വീണ്ടും പരീക്ഷണങ്ങള്‍ തുടരുകയാണ്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടി20 ടീമിനേയും പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്.

പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യ അനുഭവസമ്പന്നരായ പലര്‍ക്കും വിശ്രമം അനുവദിച്ചാണിറങ്ങുന്നത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് മുമ്പ് പലര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍ എന്നിവരൊന്നും ടീമിലില്ല. ഇഷാന്‍ കിഷന് മടങ്ങിവരവ് അവസരവും നല്‍കിയിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും

ബംഗ്ലാദേശ് പരമ്പരയില്‍ മിന്നിച്ച സഞ്ജു സാംസണെ ഇന്ത്യ ഓപ്പണറായി നിലനിര്‍ത്തിയിരിക്കുകയാണ്. പ്രധാന വിക്കറ്റ് കീപ്പര്‍ റോളിലാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി പ്രകടനം നടത്തിയത് സഞ്ജുവിന് ഗുണം ചെയ്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മയേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് പരമ്പരയിലും ജിതേഷ് ടീമിലുണ്ടായിരുന്നു. അഭിഷേക് ശര്‍മ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് ഓപ്പണറെന്നതിനാല്‍ സഞ്ജു സാംസണ്‍ ഓപ്പണറായിത്തന്നെ ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുമെന്നുറപ്പായിരിക്കുകയാണ്. തിലക് വര്‍മയെ ഇന്ത്യ ടീമിലേക്ക് വിളിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് പരമ്പരയില്‍ തിലകിന് ടീമില്‍ ഇടം ലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ് എന്നിവരെല്ലാം ടീമില്‍ തുടരുന്നുണ്ട്.

tilak varma

പരാഗും മായങ്കും നിതീഷും പുറത്ത്

റിയാന്‍ പരാഗിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ബംഗ്ലാദേശിനെതിരേ മോശമല്ലാത്ത പ്രകടനം പരാഗ് നടത്തിയിരുന്നു. അതിവേഗ പേസറെന്ന നിലയില്‍ മായങ്ക് യാദവില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ താരത്തിന് സീറ്റ് ലഭിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരേ ഓള്‍റൗണ്ട് പ്രകടനത്തോടെ കസറിയ നിതീഷ് കുമാര്‍ റെഡ്ഡിയും തഴയപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. വിജയകുമാര്‍ വൈശാഖ്, രമന്‍ദീപ് സിങ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ് തുടരുമ്പോള്‍ ആവേശ് ഖാനും യഷ് ദയാലും ഒപ്പമുണ്ടാവും. അക്ഷര്‍ പട്ടേല്‍ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാവുമ്പോള്‍ രവി ബിഷ്‌നോയിയും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. എന്തായാലും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് നിസംശയം പറയാം. ഇന്ത്യയുടെ അനാവശ്യ പരീക്ഷണങ്ങള്‍ ടീമിന് തിരിച്ചടിയാവുമോയെന്ന ആശങ്ക ഇതിനോടകം ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (c), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രമന്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യഷ് ദയാല്‍

Story first published: Friday, October 25, 2024, 23:23 [IST]
Other articles published on Oct 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+