For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂര്യയുടെ യങ് ഇന്ത്യ, സഞ്ജു വീണ്ടും വൈസ് ക്യാപ്റ്റന്‍? ടി20ക്കുള്ള സാധ്യതാ ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഇനി തിരക്കേറിയ മല്‍സരങ്ങളുടെ സമയമാണ്. നാട്ടിലും വിദേശത്തുമായി നിരവധി പരമ്പരകളാണ് ടീം ഇന്ത്യ കളിക്കാനിരിക്കുന്നത്. ബംഗ്ലാദേശുമായി വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം അടുത്ത മാസം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും നടക്കാനിരിക്കുകയാണ്. അതിനു ശേഷം ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീം ഏറ്റുമുട്ടും. തുടര്‍ന്നു സൗത്താഫ്രിക്കയില്‍ നാലു ടി20കളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

നവംബര്‍ എട്ടു മുതലാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ നാലു ടി20കള്‍ കളിക്കുന്നത്. അതിനു ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്കു ഇന്ത്യ പറക്കുകയും ചെയ്യും. സൗത്താഫ്രിക്കന്‍ പര്യടനത്തിനു രണ്ടാംനിര ടീമിനെയാണ് ഇന്ത്യ അയക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

SURYAKUMAR YADAV- SANJU SAMSON

കാരണം ടെസ്റ്റ് പരമ്പരയ്ക്കായി മുന്‍നിര താരങ്ങളെല്ലാം നേരത്തേ തന്നെ ഓസ്‌ട്രേലിയയിലേക്കു തിരിക്കും. നവംബര്‍ 15നാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം അവസാനിക്കുന്നത്. ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റ് നവംബര്‍ 22 മുതലാണ്. അതിനു മുമ്പ് ഒരു സന്നാഹ മല്‍സരവും ഇന്ത്യന്‍ ടീം അവിടെ കളിക്കുന്നുണ്ട്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നോക്കാം.

നയിക്കാന്‍ സൂര്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരൊന്നും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര കളിക്കാന്‍ സാധ്യതയില്ല. പകരം ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിനു കീഴില്‍ യുവനിരയെയാണ് സൗത്താഫ്രിക്കയിലേക്കു ഇന്ത്യ അയക്കുക.

മലയാളി താരം സഞ്ജു സാംസണിനു ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും ലഭിച്ചേക്കും. ഈ വര്‍ഷം നേരത്തേയും അദ്ദേഹത്തിനു വൈസ് ക്യാപ്റ്റനായി നറുക്കുവീണിട്ടുണ്ട്. ടി20 ലോകകപ്പിനു ശേഷമുള്ള സിംബാബ്‌വെ പര്യടനത്തിലായിരുന്നു ഇത്. ടീമിനെ ഗില്‍ നയിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജുവായിരുന്നു. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നാലു ടി20കളിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കുകയും ചെയ്യും.

സൗത്താഫ്രിക്കയിലേക്കു ആരെല്ലാം

ശുഭ്മന്‍ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും അഭാവത്തില്‍ പുതിയ ഓപ്പണിങ് ജോടികളെയാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ പരീക്ഷിക്കുക. റുതുരാജ് ഗെയ്ക്വാദും അഭിഷേക് ശര്‍മയും ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യും. ഈ വര്‍ഷം സിംബാബ്‌വെ പര്യടനത്തിലൂടെ അരങ്ങേറിയ താരമാണ് അഭിഷേക്. കന്നി സെഞ്ച്വറിയടക്കം നേടി അദ്ദേഹം വരവറിയിറിക്കുകയും ചെയ്തിരുന്നു.

ABHISHEK SHARMA

മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങുക സഞ്ജു സാംസണായിരിക്കും. നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കും. അഞ്ചാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ആറാമനായി ഫിനിഷര്‍ റിങ്കു സിങിനും നറുക്കുവീഴും. ഏഴാം നമ്പര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായിരിക്കും.

എട്ടാമനായി ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാവും. രവി ബിഷ്‌നോയ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറാവാനാണ് സാധ്യത. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങായിരിക്കും. രണ്ടാമത്തെ പേസറായി ആവേശ് ഖാനെയും ടീമില്‍ കാണാന്‍ കഴിഞ്ഞേക്കും.

സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള സാധ്യതാ ടി20 ടീം

റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ.

Story first published: Tuesday, September 17, 2024, 12:42 [IST]
Other articles published on Sep 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+