For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഉറപ്പായും ഇവര്‍ സ്ഥാനമര്‍ഹിച്ചു!! പക്ഷെ 'കണ്ണടച്ച്' അഗാര്‍ക്കര്‍, ആരെല്ലാം?

സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ആരൊക്കയെന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി ആരെയും തിരഞ്ഞെടുത്തിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

പരിക്കു കാരണം സ്ഥിരം നായകന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമിനു പുറത്താണ്. സ്റ്റാര്‍ ഓള്‍റൗണ്‍ര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവര്‍ക്കു മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയും ചെയ്തു.

ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടവര്‍ റുതുരാജ് ഗെയക്വാദും രവീന്ദ്ര ജഡേജയുമാണ്. എന്നാല്‍ ഏകദിന ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിട്ടും അവഗണിക്കപ്പെട്ട ചില മികച്ച താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

ഇവരെ തഴഞ്ഞതെന്ത്?

ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ ആദ്യത്തെ താരം മലയാളി വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സംസണാണ്. ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം ഈ പരമ്പര നഷ്ടമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പൊസിഷനായ നാലാം നമ്പറിലേക്കു ഏറ്റവും അനുയോജ്യനായ താരം കൂടിയാണ് സഞ്ജു.

കാരണം ഏകദിനത്തില്‍ മൂന്നു മുതല്‍ ആറു വരെ വ്യത്യസ്ത പൊസിഷനുകൡ ബാറ്റ് ചെയ്ത് സ്ഥിരതയര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 55ന് മുകളില്‍ ബാാറ്റിങ് ശരാശരിയാണ് ഈ ഫോര്‍മാറ്റില്‍ സഞ്്ജുവിനുള്ളത്. എന്നിട്ടും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടുമില്ല.

2023 ഡിസംബറില്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹത്തെ അവസാനം കണ്ടത്. ്അന്നു മൂന്നാം ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയും സഞ്ജു കുറിച്ചിരുന്നു. കരിയറിലെ ആദ്യ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. അന്നു 108 റണ്‍സുമായി അദ്ദേഹം ഹീറോയായപ്പാള്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ഏകദിന പരമ്പയും ഇന്ത്യ 2-1നു കൈക്കലാക്കി. ഈ കളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മലയാളി താരത്തിനായിരുന്നു.

ഈ ഇന്നിങ്‌സിനു ശേഷം ഏകദിനത്തില്‍ സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു പിന്നീട് ഒരു ഏകദിനത്തില്‍ പോലും അവസരം കിട്ടിയില്ല. രാഹുല്‍ ദ്രാവിഡ് മാറി ഗൗതം ഗംഭീര്‍ പുതിയ കോച്ചായി വന്നിട്ടും സഞ്ജുവിനു കഷ്ടകാലം തന്നെയാണ്. ടി20യില്‍ മാത്രമേ അദ്ദേഹത്തെ ഗംഭീര്‍ ഇപ്പോള്‍ പരിഗണിക്കുന്നുള്ളൂ.

സഞ്ജു കഴിഞ്ഞാല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നുും അവഗണിക്കപ്പെട്ട അടുത്തയാള്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായാണ് സൗത്താഫ്രിക്കയുമായുള്ള ഏകദിന ടീമില്‍ അക്ഷറിനു സ്ഥാനം ലഭിക്കാതെ പോയത്.

AXAR PATEL

അദ്ദേഹത്തെ മാറ്റി നിര്‍ത്തിയ സെലക്ടര്‍മാര്‍ പകരം പരിചയ സമ്പന്നനായ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമിലേക്കു തിരികെ വിളിച്ചിരിക്കുകയാണ്. പക്ഷെ ജഡ്ഡുവിനേക്കാള്‍ സ്ഥാനമര്‍ഹിച്ചത് അക്ഷറാണെന്നു ഉറപ്പിച്ചു പറയാം. ടോപ് ഓര്‍ഡര്‍ മുതല് താഴെ വരെ എവിടെയും ബാറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകളുമായി ടീമിന്റെ രക്ഷയ്‌ക്കെത്താന്‍ അക്ഷറിനു സാധിക്കുകയും ചെയ്തിരുന്നു

ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്നാമത്തെ നിര്‍ഭാഗ്യവാനായ താരം പേസര്‍ മുഹമ്മദ് സിറാജാണ്. ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ പകരം മല്‍സര പരിചയമുള്ള ഒരാളെ തീര്‍ച്ചയായും ടീമിനു ആവശ്യമായിരുന്നു. ഇതു ഏറ്റെടുക്കാന്‍ സാധിക്കുന്നയാള്‍ സിറാജുമായിരുന്നു.

പക്ഷെ അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യായില്ല. അര്‍ഷ്്ദീപ്
സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് നിലവില്‍ ടീമിലുള്ള മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. പക്ഷെ ഇവര്‍ക്കൊന്നും അനുഭവസമ്പത്തില്ലെന്നതു വലിയ പോരായ്മയാണ്. പ്രസിദ്ധ് 18 ഏകദിനവും അര്‍ഷ്ദീപ് 11ഉും ഹര്‍ഷിത് എട്ടും മല്‍സരങ്ങളില്‍ മാത്രമേ ഇതിനകം കളിച്ചിട്ടുള്ളൂ.

Story first published: Monday, November 24, 2025, 12:04 [IST]
Other articles published on Nov 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+