Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറും ഫിനിഷറുമല്ല, സഞ്ജുവിന് പുതിയ റോള്‍!! ഈ 11 ഇറക്കൂ, തിരഞ്ഞെടുത്ത് ഉത്തപ്പ

ധരംശാല: സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തിനു ടീം ഇന്ത്യ കച്ചമുറുക്കവെ ബെസ്റ്റ് ഇലവന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. ഓരോ ജയം വീതം നേടി ഇന്ത്യയും സൗത്താഫ്രിക്കയും ഇപ്പോള്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ജയത്തോടെ ഡ്രൈവിങ് സീറ്റിലെത്താനുള്ള അവസരമാണ് മൂന്നാം ടി20യില്‍ ഇരുടീമുകള്‍ക്കും ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ മൂന്നാമങ്കത്തില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകള്‍. ബെഞ്ചിലിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തിരികെ വിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ROBIN UTHAPPA

ഉത്തപ്പയുടെ ടീമില്‍ ആരെല്ലാം?

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ആരൊക്കെയാണ് ഇന്ത്യന്‍ ഇലവനില്‍ കളിക്കേണ്ടതെന്നു റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടിയത്. മലയാളി താരം സഞ്ജു സാംസണിനെയും തന്റെ ഇലവനില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്ഥാനം നഷ്ടമായത് ജിതേഷ് ശര്‍മയ്ക്കാണ്.

ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനെ ബാറ്റിങിനു അയക്കണം. നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ചാമനായി തിലക് വര്‍മയും ഇറങ്ങുകയും വേണം. തുടര്‍ന്നു ബാക്കിയുള്ളവരും കളിക്കട്ടെയെന്നും ഉത്തപ്പ പറഞ്ഞു.

അതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം ബാറ്റ് ചെയ്യാനുണ്ട്. ഇതോടെ നിങ്ങളുടെ എട്ടു ബാറ്റര്‍മാര്‍ സെറ്റായിക്കഴിഞ്ഞു. അഞ്ചു ബൗളിങ് ഓപ്ഷനുകളും നിങ്ങള്‍ക്കുണ്ടാവും. ഈ പ്ലെയിങ് ഇലവന്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഇലവന്‍ ഇതായിരിക്കുമെന്നും തനിക്കു തോന്നുന്നതായി ഉത്തപ്പ വ്യക്തമാക്കി.

സൂര്യയുടെ പൊസിഷന്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തരുതെന്നും ഒരേ നമ്പറില്‍ തന്നെ കളിക്കണമെന്നും റോബിന്‍ ഉത്തപ്പ ആവശ്യപ്പെടുന്നു. സൂര്യകുമാര്‍ യാദവിനു സ്ഥിരമായൊരു ബാറ്റിങ് പൊസിഷന്‍ വേണമെന്നു ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു. ഒരേ നമ്പറില്‍ തന്നെ അദ്ദേഹം ബാറ്റ് ചെയ്‌തേ തീരൂ.

SANJU SAMSON

അതു നമ്പര്‍ ത്രീയോ, ഫോറായവട്ടെ. ഐപിഎല്ലില്‍ നാലാം നമ്പറില്‍ കളിച്ച് സൂര്യ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ടെന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ ആ പൊസിഷനില്‍ അദ്ദേഹം ഉറച്ചു നില്‍ക്കട്ടെയെന്നും ഉത്തപ്പ പറയുന്നു.

ഓപ്പണിങില്‍ തുടരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലിനു അദ്ദേഹം ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശുഭ്മന്‍ ഗില്ലിനെ പോലെയൊരാള്‍ തന്റെ ശൈലിക്കു അനുയോജ്യമായി തന്നെ കളിക്കണമെന്നു ഞാന്‍ വിശ്വസിക്കുന്നു. റണ്‍സെടുക്കുന്നതില്‍ അദ്ദേഹത്തിനു ഒരു രീതിയുണ്ട്.

തന്റെ സ്വതസിദ്ധമായ ലൈിയില്‍ ബാറ്റ് ചെയ്ത് ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളയാളാണ് ഗില്‍. ആദ്യത്തെ കുറച്ചു ഓവറുകളില്‍ ക്രീസില്‍ നിലയുറപ്പിക്കാനായിരിക്കണം അദ്ദേഹം ശ്രമിക്കേണ്ടത്. അതിനു സാധിച്ചാല്‍ സ്വാഭാവികമായും റണ്‍സും വന്നു കൊണ്ടിരിക്കും. ക്രീസില്‍ ചുവടുറപ്പിച്ചാല്‍ ഗില്ലിനെ പുറത്താക്കുകയെന്നതു ബുദ്ധിമുട്ടായിരിക്കുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു

ഉത്തപ്പയുടെ ഇന്ത്യന്‍ പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ്കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Sunday, December 14, 2025, 14:00 [IST]
Other articles published on Dec 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+