For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 3 കളി, ഗില്ലിന് സിക്സ് 0 !! നാലാം ബോളില്‍ സിക്‌സടിച്ച് സഞ്ജു, ശാസ്ത്രി പറഞ്ഞതിങ്ങനെ

അഹമ്മദാബാദ്: തുടര്‍ച്ചയായി ആറു കളിയില്‍ ബെഞ്ചിലിരുന്ന ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ മിന്നിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഓപ്പണിങില്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ ടീമിനു എന്താണ് മിസ് ചെയ്തതെന്നു തെളിയിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 22 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സുമടക്കം 37 റണ്‍സടിച്ചാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ സഞ്ജു പുറത്തായത്. 168.18 സട്രൈക്ക് റേറ്റിലാണിത്.

വൈസ് ക്യാപ്റ്റനും ഫസ്റ്റ് ചോയ്‌സ് ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനേക്കാള്‍ ഏറെ മുന്നിലാണ് താനെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അഗ്രസീവ് ഇന്നിങ്‌സ്. പരിക്കു കാരണം ഗില്ലിനു പുറത്തിരിക്കേണ്ടി വന്നതോടെയാണ് സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്.

SANJU SANSON

കണ്ടു പഠിക്കൂ ഗില്‍

ടി20യില്‍ എങ്ങനയാണ് പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യേണ്ടതെന്നു ശുഭ്മന്‍ ഗില്ലിനു കാണിച്ചു കൊടുക്കുന്നതായിരുന്നു ഈ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പ്രകടനം. ഇന്ത്യക്കായി കളിയില്‍ ആദ്യം സ്‌ട്രൈക്ക് നേരിട്ടത് അദ്ദേഹമായിരുന്നു. ലുംഗി എന്‍ഗിഡിയായിരുന്നു ആദ്യ ഓവര്‍ എറിയാനെത്തിയത്.

ആദ്യ ബോളില്‍ തന്നെ തന്റെ ഉദ്ദേശമെന്താണെന്നു സഞ്ജു വ്യക്തമാക്കുകയും ചെയ്തു. പക്ഷെ ബീറ്റ് ചെയ്യപ്പെട്ടു. അടുത്ത ബോളും അദ്ദേഹത്തിനു കണക്ട് ചെയ്യാനായില്ല. ബോളിന്റെ അപ്രതീക്ഷിത ബൗണ്‍സായിരുന്നു കാരണം. പക്ഷെ മൂന്നാമത്തെ ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റിലൂടെ കളിച്ച് സഞ്ജുവും ഇന്ത്യയും അക്കൗണ്ട് തുറക്കുകയായിരുന്നു.

പിന്നീട് അഭിഷേക് ശര്‍മയുടെ കടന്നാക്രമണമാണ് കണ്ടത്. ആദ്യ ബോളില്‍ ഫോറടിച്ച് അക്കൗണ്ട് തുറന്ന അദ്ദേഹം മാര്‍ക്കോ യാന്‍സനെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ മൂന്നു ബോളിലും ബൗണ്ടറി പായിക്കുകയും ചെയ്തു.

ഈ ഓവറിലെ അവസാന ബോളില്‍ കളിയിലെ ആദ്യത്തെ സിക്‌സര്‍ പിറന്നു. ഇതാവട്ടെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. ഓഫ്, മിഡില്‍ സ്റ്റംപ് ഏരിയയില്‍ ഗുഡ്‌ലെങ്ത്ത് ബോളായിരുന്നു യാന്‍സണ്‍ എറിഞ്ഞത്. സഞ്ജു വളരെ അനായാസം അല്‍പ്പം മുന്നോട്ടാഞ്ഞ് പിക്കപ്പ് ഷോട്ടിലൂടെ വൈഡ് ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തുകയും ചെയ്തു.

ഔണ്‍എയറില്‍ കമന്റേറ്റര്‍മാരും മുന്‍ ഇതിഹാസ താരങ്ങളുമായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും സഞ്ജുവിന്റെ ഈ ഷോട്ടിനെ വാനോളം പ്രശംസിക്കുകയും ചെയ്കു. ഇതാണ് സഞ്ജുവിന്റെ മിടുക്ക്. എത്ര മികച്ച ബോളും അദ്ദേഹം കളിക്കുന്നതു കാണുമ്പോള്‍ ഇത്ര എളുപ്പമാണോയെന്നു നമുക്കു തോന്നും. ബാറ്റിങിലെ ആ ആയാസതയാണ് സഞ്ജുവിനെ സ്‌പെഷ്യലാക്കുന്നതെന്നായിരുന്നു ഗവാസ്‌കറുടെ വാക്കുകള്‍.

SANJU

ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറു ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്. എന്തുകൊണ്ടാണ് സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാത്തതെന്നു ഈ കളിയിലെ ഷോട്ടുകള്‍ കാണുമ്പോള്‍ ചില സമയങ്ങളില്‍ നിങ്ങള്‍ വണ്ടറടിച്ചു പോവും.

എന്തുകൊണ്ട് ഒരാള്‍ക്ക് പരിക്ക് പറ്റുമ്പോള്‍ മാത്രം അദ്ദേഹത്തിനു അവസരം ലഭിക്കുന്നുവെന്നും നിങ്ങള്‍ ചിന്തിക്കും. മുന്‍നിരയില്‍ സ്വാഭാവികമായി കളിക്കാന്‍ കഴിയുന്ന ബാറ്ററണ് സഞ്ജു. മൂന്നു ടി20 സെഞ്വറികള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണമാവട്ടെ സൗത്താഫ്രിക്കയ്‌ക്കെതിരേയുമാണ്. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലാണിത്. ഈ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്ന സഞ്ജു വളരെയധികം അപകടകാരിയാണെന്നുമായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

ഈ പരമ്പരയില്‍ നേരിട്ട നാലാമത്തെ ബോളില്‍ തന്നെ സഞ്ജു സിക്‌സര്‍ പറത്തിയപ്പോള്‍ ഈ പരമ്പരയില്‍ കളിച്ച മുൂന്നിങ്‌സുകളിലും ഒരു സിക്‌സ് പോലും ഗില്ലിനു നേടാനായില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. മൂന്നിങ്‌സില്‍ 10.66 ശരാശരിയില്‍ 103.22 സ്‌ട്രൈക്ക് റേറ്റില്‍ വെറും 32 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. വെറും ആറു ഫോര്‍ മാത്രമേ ഇതിലുള്ളൂ.

എലൈറ്റ് ലിസ്റ്റില്‍

ഈ മല്‍സരത്തില്‍ നേടിയ ആദ്യ സിക്‌സറിനു പിന്നാലെ അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കലും സഞ്ജു സാംസണ്‍ പൂര്‍ത്തിയാക്കിരുന്നു. 44 ഇന്നിങ്‌സുകളിലാണിത്. ഇതോടൊപ്പം തന്നെ ടി20 കരിയറില്‍ 8000 റണ്‍സ് തികയ്ക്കാനും സഞ്ജുവിനു സാധിക്കുകയും ചെയ്തു.

Story first published: Friday, December 19, 2025, 20:26 [IST]
Other articles published on Dec 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+