IND vs SA: വിമര്‍ശകര്‍ കാണൂ, മിന്നല്‍ സെഞ്ച്വറിയുമായി സഞ്ജു- വമ്പന്‍ റെക്കോഡ്
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ജേതാവിനെ നിര്‍ണ്ണയിക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോഴും തകര്‍പ്പന്‍ സെഞ്ച്വറിയോടെ സഞ്ജു സാംസണ്‍ കസറിയിരിക്കുകയാണ്. സഞ്ജു വിരോധികളുടെ വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
രണ്ടാം ഏകദിനത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നില്ല. ഇതോടെ സഞ്ജുവിനെതിരേ വിമര്‍ശനം ശക്തമായി. സ്ഥിരതയില്ലാത്ത താരമെന്നും സമ്മര്‍ദ്ദത്തില്‍ തിളങ്ങാന്‍ കഴിവില്ലാത്തവനെന്നും വിദേശ പിച്ചില്‍ കളിക്കാന്‍ അനുയോജ്യനല്ലാത്തവനെന്നുമെല്ലാം വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇവരുടെയെല്ലാം മുഖത്തിന് അടി നല്‍കുന്ന സെഞ്ച്വറിയാണ് സഞ്ജു നേടിയെടുത്തത്. മത്സരത്തിന്റെ സാഹചര്യം വിലയിരുത്തി ക്ഷമയോടെ കളിക്കാന്‍ സഞ്ജുവിനായി.
പതിയെ തുടങ്ങിയ താരം ഒരു മോശം ഷോട്ട് പോലും കളിച്ചില്ല. കെ എല്‍ രാഹുലുമായി മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു 66 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 110 പന്ത് നേരിട്ട് 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയെടുത്തത്. നാല് ബൗണ്ടറികളാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ സഞ്ജുവിനുണ്ടായിരുന്നത്.
വിക്കറ്റ് നഷ്ടപ്പെടുത്താതെ പതിയെ തുടങ്ങിയ സഞ്ജു പിന്നീട് കളം കീഴടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വലിയ ചില ഷോട്ടുകള്‍ക്ക് ശ്രമിച്ചെങ്കിലും സഞ്ജുവിന് പ്രതീക്ഷിച്ച ടൈമിങ് ലഭിച്ചില്ല.പിന്നാലെ വീണ്ടും ആംഗര്‍ റോളിലേക്ക് മാറിയ സഞ്ജു 65 റണ്‍സ് പിന്നിട്ടതോടെ വീണ്ടും വലിയ ഷോട്ടുകളിലേക്ക് ഗിയര്‍ മാറ്റി. തന്റെ വിക്കറ്റിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പക്വതയോടെ സഞ്ജു ബാറ്റുവീശി.

തിലക് വര്‍മക്ക് ആത്മവിശ്വാസം നല്‍കി മികച്ച പ്രകടനത്തിലേക്ക് വളര്‍ത്താനും
സഞ്ജുവിന് സാധിച്ചു. ഇന്ത്യക്ക് അടിത്തറ പാകിയ കൂട്ടുകെട്ടായി ഇത് മാറി. പതിയെ തുടങ്ങി തിലക് നിലയുറപ്പിച്ച ശേഷമാണ് കടന്നാക്രമിച്ചത്.ആദ്യ മത്സരങ്ങളിലെ തിലകിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതിന്റെ പേരില്‍ താരം വിമര്‍ശനവും നേരിട്ടിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന ബാറ്റിങ്ങാണ് തിലക് കാഴ്ചവെച്ചത്.
ടോപ് ഓഡറിലേക്ക് സഞ്ജു ഉയര്‍ന്നപ്പോള്‍ തിലകിന് മധ്യനിരയിലാണ് അവസരം ലഭിച്ചത്. ഈ മാറ്റമാണ് തിലകിന് ഗുണം ചെയ്തതെന്ന് പറയാം. 52 റണ്‍സാണ് തിലക് നേടിയത്. സഞ്ജു സാംസണിന്റെ പ്രകടനം എല്ലാ വിരോധികള്‍ക്കുമുള്ള മറുപടിയാണ്. കൃത്യ സമയത്താണ് സഞ്ജുവിന്റെ പ്രകടനം.
ഏകദിന ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. അന്ന് പല കാരണങ്ങള്‍ക്കൊണ്ട് ടീം മാനേജ്‌മെന്റ് ഈ തീരുമാനത്തെ ന്യായീകരിച്ചു. കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും കളിച്ച സഞ്ജു ഫോം വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് വെറുതയല്ലെന്ന് പറയാം. ഏറ്റവും നിര്‍ണ്ണായക സമയത്ത് നായകന്മാര്‍ കാഴ്ചവെക്കുന്ന പക്വതയോടെയാണ് സഞ്ജുവിന്റെ ബാറ്റിങ്.
നായകന്‍ കെ എല്‍ രാഹുല്‍ 21 റണ്‍സില്‍ മടങ്ങിയപ്പോഴും യുവതാരങ്ങളെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായി. സഞ്ജുവിന്റെ ഏകദിന കരിയറിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് പാളില്‍ കുറിച്ചത്. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ചോദ്യം ചെയ്യപ്പെടുമ്പോഴും പ്രതിഭകൊണ്ട് വിരോധികളുടെ വായടപ്പിക്കുകയാണ് മലയാളി താരം.
പ്ലേയിങ് 11: ഇന്ത്യ- സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, രജത് പാട്ടീധാര്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (c), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
ദക്ഷിണാഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നന്ദ്രേ ബുര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications