For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അമ്പമ്പോ സഞ്ജു, വീണ്ടും സെഞ്ച്വറി; മറ്റാര്‍ക്കുമില്ലാത്ത വമ്പന്‍ റെക്കോഡ്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍. 47 പന്തിലാണ് സഞ്ജു തന്റെ രണ്ടാം ടി20 സെഞ്ച്വറി സ്വന്തമാക്കിയത്. ഏഴ് ഫോറും 9 സിക്‌സും ഉള്‍പ്പെടെ 212ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കാരന്റെ ആദ്യ ടി20 സെഞ്ച്വറിയെന്ന റെക്കോഡിലേക്കെത്താനും സഞ്ജുവിനായി. ഓപ്പണിങ്ങിലേക്ക് അവസരം ലഭിച്ചപ്പോള്‍ തന്റെ ശരിയായ മികവ് കാട്ടിക്കൊടുക്കാന്‍ സഞ്ജുവിനായി.

പതിയ തുടങ്ങി മനോഹരമായ ഷോട്ടുകളോടെയായിരുന്ന സഞ്ജുവിന്റെ ബാറ്റിങ് വിരുന്ന്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ഈ മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പരമ്പരയെത്തുമ്പോഴും അതേ ബാറ്റിങ് മികവ് തുടരാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. സ്പിന്നര്‍മാരെ കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ് പ്രകടനം നടത്തിയ സഞ്ജു ചരിത്ര റെക്കോഡുകളാണ് സ്വന്തം പേരിലാക്കിയത്.

ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി

ടി20യില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സെഞ്ച്വറി പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍ മാറിയിരിക്കുകയാണ്. മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്ത നേട്ടമാണ്. 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിനെ തുടര്‍ച്ചയായി തഴയുന്ന സാഹചര്യമായിരുന്നു ഉണ്ടായത്. ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ ലഭിക്കുന്ന തുടര്‍ അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

ടി20യില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സഞ്ജു. ദക്ഷിണാഫ്രിക്കയില്‍ അവസാന പര്യടനം നടത്തിയപ്പോള്‍ ഏകദിന സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു. ഇപ്പോഴിതാ ടി20യിലും സെഞ്ച്വറി. ഒരേ ടീമിനെതിരേ ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്കെത്താനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. അനായാസമായി സിക്‌സറുകള്‍ പറത്തിയാണ് സഞ്ജു തന്റെ രണ്ടാം ടി20 സെഞ്ച്വറിയിലേക്കെത്തിയത്.

50 പന്തില്‍ 7 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 107 റണ്‍സാണ് സഞ്ജു നേടിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സഞ്ജുവിന്റെ മടക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.

sanju samson

സഞ്ജുവിന് സ്ഥിരം സീറ്റ് നല്‍കണം

സഞ്ജു സാംസണ്‍ ഏറെ നാള്‍ അവഗണന നേരിട്ട് തഴയപ്പെട്ടിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി അവസരം ലഭിക്കുമ്പോള്‍ എന്താണ് തന്റെ പ്രതിഭയെന്ന് പ്രകടനത്തിലൂടെ തെളിയിക്കാന്‍ സഞ്ജുവിനാകുന്നു. സഞ്ജു സാംസണിന്റെ സ്ഥിരതയാണ് പ്രധാനമായും അദ്ദേഹത്തിനെതിരേ എതിരാളികള്‍ ഉപയോഗിച്ചിരുന്ന ആയുധം. എന്നാല്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി ടി20യില്‍ നേടിയതോടെ മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടത്തിലേക്കെത്താന്‍ സഞ്ജുവിനായി.

സ്ഥിരതയുടെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് പ്രകടനംകൊണ്ട് മറുപടി നല്‍കുകയാണ് സഞ്ജു. ടി20യില്‍ തനിക്ക് സ്ഥിരം സീറ്റുവേണമെന്ന് അടിവരയിടുന്ന ബാറ്റിങ് വിരുന്നാണ് സഞ്ജു കാഴ്ചവെച്ചത്. രോഹിത് ശര്‍മയോടൊപ്പം മറ്റൊരും വമ്പന്‍ റെക്കോഡിലേക്കെത്താനും സഞ്ജുവിനായി. ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമായാണ് സഞ്ജു മാറിയിരിക്കുന്നത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മയും 10 സിക്‌സുകള്‍ നേടിയിരുന്നു. രോഹിത് ശര്‍മയുടെ 9 സിക്‌സര്‍ റെക്കോഡിനെ സഞ്ജു മറികടന്നു.

രോഹിത്തിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു

തുടര്‍ച്ചയായി രണ്ട് ടി20 ഇന്നിങ്‌സുകളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ സഞ്ജു സാംസണ്‍ തലപ്പത്തേക്കെത്തി. 111, 107 റണ്‍സ് പ്രകടനത്തോടെ 218 റണ്‍സാണ് സഞ്ജു നേടിയത്. 181 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക് വാദിനെയാണ് സഞ്ജു മറികടന്നത്. രോഹിത് ശര്‍മ 173 റണ്‍സും വിരാട് കോലിയും കെ എല്‍ രാഹുല്‍ 171 റണ്‍സുമാണ് നേടിയത്. എന്നാല്‍ ഈ റെക്കോഡുകളെയൊക്കെ സഞ്ജു പഴങ്കഥയാക്കി മാറ്റി.

Story first published: Friday, November 8, 2024, 22:11 [IST]
Other articles published on Nov 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+