Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 10 വര്‍ഷത്തെ കാത്തിരിപ്പ്! വികാരഭരിതനായി സഞ്ജു; വീഡിയോ വൈറല്‍

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെ കസറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഏറെക്കാലം അവഗണനയിലൂടെ കടന്ന് പോയ താരത്തിന് ഇപ്പോള്‍ വലിയ പിന്തുണ ലഭിക്കുമ്പോള്‍ അവസരം മുതലാക്കി കളിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ 111 റണ്‍സെടുത്ത സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 107 റണ്‍സോടെയാണ് മിന്നിച്ചത്. 50 പന്ത് നേരിട്ട് 214 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.

ഏഴ് ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജു കടന്നാക്രമിച്ചത്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങള്‍ക്കും നേടാനാവാത്ത ചരിത്ര റെക്കോഡുകളിലേക്കാണ് സഞ്ജു നടന്ന് കയറിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും നാലാമത്തെ താരവുമാണ് സഞ്ജു. കൂടാതെ ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടത്തിന്റെ തലപ്പത്തേക്കെത്താനും സഞ്ജുവിനായി.

വലിയ അവഗണനകള്‍ക്കിടയിലും തന്റെ സമയത്തിനായി കാത്തിരുന്ന സഞ്ജുവിന് തെറ്റിയില്ല. ഇപ്പോള്‍ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി ഗംഭീരമായി കൈയടി നേടുകയാണ് സഞ്ജു. ഇപ്പോഴിതാ തന്റെ സെഞ്ച്വറി പ്രകടനത്തെക്കുറിച്ച് മലയാളി താരം തന്നെ മനസ് തുറന്നിരിക്കുകയാണ്.

10 വര്‍ഷത്തെ കാത്തിരിപ്പ്

ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ച ശേഷമുള്ള ഇടവേളയില്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിനോട് സംസാരിക്കവെയാണ് സഞ്ജു തന്റെ സെഞ്ച്വറി പ്രകടനത്തെക്കുറിച്ച് പറഞ്ഞത്. 10 വര്‍ഷത്തെ കാത്തിരിപ്പാണെന്നാണ് സഞ്ജു പ്രതികരിച്ചത്. 'നമ്മള്‍ ആ ഒരു സോണിലാണെങ്കില്‍ റണ്‍സ് സ്വാഭാവികമായും ഒഴുകിക്കോളും. അടിക്കാന്‍ സാധിക്കുന്ന പന്താണെന്ന് തോന്നിയാല്‍ അടിക്കുക. ഓരോ പന്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. മറ്റൊന്നും മനസിലില്ലായിരുന്നു.

ഇന്ത്യയിലേതില്‍ നിന്ന് വ്യത്യസ്തമായി എക്‌സ്ട്രാ ബൗണ്‍സ് പിച്ചിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ അല്‍പ്പം സമയമെടുത്തു. ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ നന്നായിത്തന്നെ പന്തെറിഞ്ഞു. വൈകാരികമായ നേട്ടമാണിത്. ഇത്തരമൊരു നേട്ടത്തിനായി 10 വര്‍ഷത്തോളമായി ഞാന്‍ കാത്തിരിക്കുന്നു. വളരെ സന്തോഷവാനും അനുഗ്രഹീതനുമാണിപ്പോള്‍. എന്നാല്‍ അതിയായി ആഹ്ലാദിക്കാതെ നിലവിലെ നിമിഷത്തെ ആസ്വദിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. നിലവിലെ ഫോം നിലനിര്‍ത്തി കളിക്കാനാണ് ശ്രമിച്ചത്.' സഞ്ജു സാംസണ്‍ പറഞ്ഞു.

sanju samson ind vs sa t20

അവഗണനകള്‍ക്കൊടുവിലെ നേട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിച്ചത് വളരെ വിരളമാണ്. ഇന്ത്യന്‍ ടീമിലെ ഗസ്റ്റ് റോളാണ് സഞ്ജുവിന് ഉണ്ടായിരുന്നതെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിന്റെ മികവിന് അനുസരിച്ച് കൂടുതല്‍ അവസരം ലഭിക്കുന്നുണ്ട്. ടോപ് ഓഡര്‍ താരമായ സഞ്ജുവിന് ഇപ്പോള്‍ ഓപ്പണിങ്ങില്‍ അവസരം ലഭിക്കുമ്പോള്‍ ഇത് മുതലാക്കാന്‍ സാധിക്കുന്നു.

സഞ്ജു നേടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ടി20 സെഞ്ച്വറിയാണിത്. അതുകൊണ്ടുതന്നെ എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കാനും ഇതിലൂടെ സഞ്ജുവിന് സാധിച്ചു. ബംഗ്ലാദേശിനെതിരേ സഞ്ജു നേടിയത് ഭാഗ്യത്തിന്റെ പുറത്തുള്ള സെഞ്ച്വറിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സഞ്ജുവിനെ ഓപ്പണറാക്കരുതെന്ന് പറഞ്ഞവര്‍ പോലുമുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയതോടെ ഇവരുടെയെല്ലാം വായടപ്പിക്കാന്‍ സഞ്ജുവിനായിരിക്കുകയാണ്.

ഗംഭീറും സൂര്യയും പിന്തുണക്കുന്നു

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും കൈയടി അര്‍ഹിക്കുന്നു. ഗംഭീര്‍ പരിശീലകനായ ശേഷമാണ് സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിന് പൂര്‍ണ്ണ പിന്തുണയും സ്വാതന്ത്ര്യവും നല്‍കുന്നു.

ഇതാണ് സഞ്ജുവിന് ഇത്രയും മനോഹരമായി കളിക്കാനും മികച്ച സ്‌കോര്‍ നേടാനും സഹായിക്കുന്നതെന്ന് പറയാം. നേരത്തെ സമ്മര്‍ദ്ദത്തോടെ കളിച്ചിരുന്ന സഞ്ജു ഇപ്പോള്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്നു. എന്തായാലും ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ വലിയ പിന്തുണയാണ് സഞ്ജുവിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തിന് കാരണമെന്ന് പറയാം.

Story first published: Saturday, November 9, 2024, 0:33 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+