For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സിക്‌സറിലൂടെ സെഞ്ച്വറി, ഒറ്റക്കാരണത്താല്‍ പിന്‍മാറി! വെളിപ്പെടുത്തലുമായി സഞ്ജു

ഇന്ത്യന്‍ താരം സഞ്ജു സാംസണിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റായി മാറിയ മല്‍സരമായിരുന്നു കഴിഞ്ഞ മാസം 21നു സൗത്താഫ്രിക്കയില്‍ നടന്നത്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി പിറന്നത് ഈ കളിയിലായിരുന്നു. പാളില്‍ നടന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 108 റണ്‍സുമായി ഇന്ത്യയുടെ ഹീറോയാവുകയായിരുന്നു.

ഈ മല്‍സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കവെ തനിക്കു കുറച്ചു ബോളുകളില്‍ സ്‌ട്രൈക്ക് ലഭിക്കാതെ വന്നപ്പോള്‍ സിക്‌സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആലോചിച്ചിരുന്നതായും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. കോഴിക്കോട്ടു നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

SANJU SAMSON

അന്നത്തെ മല്‍സരത്തില്‍ 97 റണ്‍സിലെത്തിയതിനു ശേഷം എനിക്കു രണ്ടോവറുകള്‍ സ്‌ട്രൈക്ക് ലഭിച്ചില്ല. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കവെ സിക്‌സറടിച്ചാലോയെന്നു ഞാന്‍ അപ്പോള്‍ ആലോചിക്കുകയും ചെയ്തു. പക്ഷെ എന്റെ കുടുംബത്തിന്റെയും ഭാര്യയുടെയുമെല്ലാം പ്രാര്‍ഥന മനസ്സില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.

ഇതേ തുടര്‍ന്നാണ് അതു വേണ്ടെന്നു വന്നത്. സെഞ്ച്വറി നേടിയ ശേഷം ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ നിങ്ങള്‍ 90കളിലെത്തിയ ശേഷം തങ്ങളും പ്രാര്‍ഥിച്ചിരുന്നതായി ഒരുപാട് ആളുകള്‍ തന്നോടു പറഞ്ഞിരുന്നതായും സഞ്ജു വെളിപ്പെടുത്തി.

സൗത്താഫ്രിക്കയ്‌ക്കെതിരേ 110 ബോളുകളില്‍ നിന്നായിരുന്നു സഞ്ജു കന്നി അന്താരാഷ്ട്ര സെഞ്ച്വറി തികച്ചത്. വ്യക്തിഗത സ്‌കോര്‍ 86ല്‍ നില്‍ക്കെ സിക്‌സറടിച്ചതിനു ശേഷം പിന്നീടൊരു അറ്റാക്കിങ് ഷോട്ട് പോലും അദ്ദേഹം കളിച്ചിട്ടില്ലെന്നു കാണാം. ഡബിളും സിംഗിളുമെല്ലാമെടുത്താണ് സഞ്ജു കരിയറിലെ ആദ്യത്തെ മൂന്നക്കത്തിലേക്കു പതിയെ മുന്നേറിയത്.

കേശവ് മഹാരാജെറിഞ്ഞ 44ാമത്തെ ഓവറിലാണ് അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സിംഗിള്‍ നേടിയായിരുന്നു സഞ്ജുവിന്റെ വമ്പന്‍ നേട്ടം. 114 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം 108 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി പരമ്പര 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും സഞ്ജുവായിരുന്നു.

SANJU SAMSON

ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ അവസാനത്തെ മല്‍സരവും ഇതു തന്നെയാണ്. ഈ മാസം 11നു ആരംഭിക്കുന്ന അഫ്ഗാനിസ്താനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. കാരണം നിലവില്‍ ടി20 പ്ലാനിന്റെ ഭാഗമല്ല അദ്ദേഹം. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമായിരിക്കും അഫ്ഗാനെതിരേ വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നേക്കുക.

നിലവില്‍ രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളാ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ഉത്തര്‍ പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. അഫ്ഗാനുമായുള്ള ടി20 പരമ്പര കഴിഞ്ഞാല്‍ ഇന്ത്യക്കു പിന്നീട് അടുത്തൊന്നും വൈറ്റ് ബോള്‍ പരമ്പരകളില്ല.

അഫ്ഗാനെതിരായ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യ കളിക്കുക. അതിനു ശേഷം ഐപിഎല്ലാണ് നടക്കാനിരിക്കുന്നത്. ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പാണ് തുടര്‍ന്നു ഇന്ത്യക്കു മുന്നിലുള്ളത്.

Story first published: Friday, January 5, 2024, 11:25 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+