For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അടുത്ത ടി20 പരമ്പരയിലും ഓപ്പണറോ? ലഭിച്ചാല്‍ പ്ലാനെന്ത്, വെളിപ്പെടുത്തി സഞ്ജു

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിനു വേണ്ടി ടി20യില്‍ ഓപ്പണറായി കന്നി സെഞ്ചറി കുറിച്ച സഞ്ജു സാംസണ്‍ വീണ്ടും ഈ റോള്‍ വന്നാല്‍ അതു ഭംഗിയാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അന്താരാഷ്ട്ര കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹത്തിനു ഒരു ടി20 പരമ്പരയിലെ എല്ലാ കളിയിലും ഓപ്പണ്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 47 ബോളില്‍ നിന്നും 111 റണ്‍സ് അടിച്ചെടുത്ത് സഞ്ജു ഹീറോയായി മാറുകയും ചെയ്തു.

അടുത്ത മാസം എട്ടു മുതല്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടിലാണ് ഇന്ത്യയുടെ ടി20 പരമ്പര. ഇതിലും ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുമോയെന്നും ഈ റോള്‍ കിട്ടിയാല്‍ എങ്ങനെയായിരിക്കും തയ്യാറെടുപ്പുകളെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. തിരുവനന്തപുരത്തു മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സൗത്താഫ്രിക്കയിലും ഓപ്പണിങ്?

സൗത്താഫ്രിക്കയുമായുള്ള അടുത്ത പരമ്പരയിലും ഓപ്പണിങ് റോളാണെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയാവണമെന്നാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നതെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം കന്നി സെഞ്ച്വറി കുറിച്ചത് അവര്‍ക്കെതിരേയായിരുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. ഈ മല്‍സരം ജയിച്ച് പരമ്പര ഇന്ത്യ പോക്കറ്റിലാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

അടുത്ത സൗത്താഫ്രിക്കന്‍ സീരീസ് വരുന്നുണ്ടെന്നു പറയുമ്പോള്‍ തന്നെ വളരെ പോസിറ്റീവായിട്ടുള്ള മാനസികാവസ്ഥയും ഫീലിങ്‌സുമെല്ലാം എനിക്കു വരുന്നുണ്ട്. പക്ഷെ ഫീലിങ്‌സിനേക്കാളും വലുത് ഞാന്‍ ഇനിയും പണിയെടുക്കണമെന്നതാണ് (ചിരിക്കുന്നു). ടീമിലുണ്ടാവുമെന്ന വിശ്വാസം ഉറപ്പായിട്ടും ഉണ്ടെന്നും സഞ്ജു വ്യക്തമാക്കി.

അടുത്തതായി കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയിലാണ് അദ്ദേഹം കളിക്കാന്‍ പോവുന്നത്. വെള്ളിയാഴ്ച മുതല്‍ ആലൂരില്‍ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ശക്തരായ കര്‍ണാടകയാണ് കേരളത്തിന്റെ എതിരാളികള്‍. ഈ മല്‍സരത്തില്‍ ടീമിനെ നയിക്കുന്നതും സഞ്ജുവാണ്. നേരത്തേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ പഞ്ചാബുമായുള്ള ആദ്യ മല്‍സരം അദ്ദേഹത്തിനു നഷ്ടമായിരുന്നു.

ഓപ്പണിങിനായുള്ള തയ്യാറെടുപ്പ്

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയുമായുള്ള മല്‍സരത്തില്‍ നന്നായി പെര്‍ഫോം ചെയ്തതിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി എങ്ങനെ തയ്യാറെടുക്കാമെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി.

സൗത്താഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി എങ്ങനെ തയ്യാറെടുക്കണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആലോചന. ഇതിനായി ഏതു അക്കാദമമിയില്‍ പോവണം? ഏതൊക്കെ ബൗളേഴ്‌സിനെ വിളിക്കണം? എങ്ങനെയുള്ള വിക്കറ്റ് തയ്യാറാക്കണം? തുടങ്ങി ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ട്.

സൗത്താഫ്രിക്കയിലെ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്താണ്. അതു ഇന്ത്യയില്‍ എങ്ങനെ സൃഷ്ടിച്ചെടുക്കാന്‍ പറ്റും? എത്ര ഫാസ്റ്റ് ബൗളര്‍മാരെ വച്ച് പരിശീലനം നടത്താന്‍ കഴിയുമെന്നുമെല്ലാം ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.

സൗത്താഫ്രിക്കയില്‍ കുറേ നല്ല ഫീലിങും അനുഭവങ്ങളുമെല്ലാം തീര്‍ച്ചയായും എന്നെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. സൗത്താഫ്രിക്കയിലും ഓപ്പണിങ് റോളാണെങ്കില്‍ ഫാസ്റ്റ് ബൗളര്‍മാരെ ഏതു തരത്തില്‍ കളിക്കാമെന്നെല്ലാം ആലോചിക്കുകയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

ഏതു റോളിലും കളിക്കാന്‍ തയ്യാര്‍

ഇന്ത്യക്കു വേണ്ടി ഓപ്പണിങ് റോളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും തുടര്‍ന്നും ഇതേ പൊസിഷനില്‍ തന്നെയായിരിക്കും കളിക്കാന്‍ പോവുന്നതെന്നു പറയാന്‍ സാധിക്കില്ലെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. ഞാന്‍ ഏതു പൊസിഷനില്‍ തുടര്‍ന്നു കളിക്കണമെന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടുള്ളൂ. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായിരിക്കുകയാണ്.

ഓപ്പണിങ് മുതല്‍ ആറാം നമ്പര്‍ വരെ എവിടെയും കളിക്കാനുള്ള ഒരു കഴിവ് എനിക്കുണ്ടെന്നു വിശ്വസിക്കുന്നു. ടീമിന്റെയും എന്റെയും ആവശ്യമനുസരിച്ച് അതു കറക്ടായി ബാലന്‍സ് ചെയ്തു കൊണ്ടുപോവാനാണ് ശ്രമിക്കുന്നത്. ഇതേക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സഞ്ജു വിശദമാക്കി.

Story first published: Tuesday, October 15, 2024, 22:49 [IST]
Other articles published on Oct 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+