Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജു ഏകദിന ടീമില്‍, പക്ഷെ ടി20 ടീമിലില്ല! ഇത് കൊടും ചതി! വിമര്‍ശനം ശക്തം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഡിസംബര്‍ 10, 12, 14 തീയ്യതികളിലായാണ് ടി20 പരമ്പര നടക്കുന്നത്. ഏകദിന പരമ്പര 17ാം തീയ്യതി ആരംഭിക്കുമ്പോള്‍ ടെസ്റ്റ് പരമ്പര 26ാം തീയ്യതിയും ആരംഭിക്കും. വലിയ മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ടി20 ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടു. ഇടവേളക്ക് ശേഷം സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുകയും ടി20 ടീമില്‍ നിന്ന് തഴയുകയും ചെയ്തത് ചതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ കാരണവും ആരാധകര്‍ പറയുന്നു.

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളിലൊന്നും സഞ്ജുവിനെ പരിഗണിച്ചില്ല. ഇനി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ് ടി20 ലോകകപ്പാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടി20 ടീമില്‍ കളിപ്പിക്കണമായിരുന്നു. എന്നാല്‍ സഞ്ജുവിനെ ഏകദിന ടീമില്‍ മാത്രം പരിഗണിച്ചതോടെ ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവുണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പിന്റെ സമയത്ത് സഞ്ജുവിനെ ടി20 കളിപ്പിക്കുന്നു.

ടി20 ലോകകപ്പിന്റെ സമയത്ത് ഏകദിനം കളിപ്പിക്കുന്നു. ഇത് ചതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു കേരള ക്രിക്കറ്റ് ടീമിന്റെ നായകനായി വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ്. ഭേദപ്പെട്ട പ്രകടനം അദ്ദേഹം കാഴ്ചവെക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചത്. എന്നാല്‍ ടി20 ലോകകപ്പ് വരുമ്പോഴേക്കും സഞ്ജു തഴയപ്പെടുമെന്നുറപ്പാണ്. ടി20യില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് ഇന്ത്യ കൂടുതല്‍ പിന്തുണക്കുന്നത്.

sanju samson

അടുത്ത ടി20 ലോകകപ്പില്‍ ബാക്കപ്പ് കീപ്പര്‍മാരിലൊരാളായി ജിതേഷ് എത്താനാണ് സാധ്യത. സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. സഞ്ജുവിന്റെ ഏകദിനത്തിലെ കണക്കുകള്‍ മികച്ചതാണ്. എന്നാല്‍ ഇന്ത്യക്കായി ടി20 കളിച്ചപ്പോള്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയിട്ടില്ല. ഇതോടെ ടി20 ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഇനി സഞ്ജുവിന് ഇടം ലഭിക്കില്ലെന്നതാണ് വസ്തുത. ഏകദിന ടീമില്‍ ഉള്‍പ്പെട്ട സഞ്ജു പ്ലേയിങ് 11ലും ഇടം നേടാന്‍ സാധ്യത കൂടുതലാണ്.

കൂടുതലും യുവതാരങ്ങളുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിറങ്ങുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലില്ല. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം കടുപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ യുവതാരനിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. രവീന്ദ്ര ജഡേജ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായുണ്ട്. ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാതെ ജഡേജയെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവാണ് നായകന്‍.

ഇന്ത്യയുടെ ഏകദിന ടീം: റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീധാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍

ടി20 ടീം: യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ

Story first published: Friday, December 1, 2023, 6:54 [IST]
Other articles published on Dec 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+