Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജുവിന് അതു നല്‍കിയേ തീരൂ!! ഡിമാന്റുമായി മുന്‍ താരം, ഗംഭീര്‍ വഴങ്ങുമോ?

കട്ടക്ക്: വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവോടെ ഇന്ത്യന്‍ ടി20 ടീമില്‍ വീണ്ടും സഞ്്ജു സാസണിന്റെ കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്. മിന്നുന്ന ഫോമിലായിട്ടും പ്ലെയിങ് ഇലവനില്‍ അവസരമില്ലാതെ മലയാളികളുടെ പ്രിയ താരം ബെഞ്ചിലിരിക്കുകയാണ്.

ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ ഭൂരിഭാഗം കളിയിലും തഴയപ്പെട്ട സഞ്ജുവിനു ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും ചാന്‍സില്ല. കട്ടക്കില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ കളിയില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

SANJU GAMBHIR

പകരം ജിതേഷ് ശര്‍മയ്ക്കാണ് വിക്കറ്റ് കീപ്പറായി നറുക്കുവീണത്. ടീമില്‍ സഞ്ജുവിന്റെ അസാന്നിധ്യം ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷ്. അതോടൊപ്പം കോച്ച് ഗൗതം ഗംഭീറിനോടു ഒരു ഡിമാന്റും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.

വിമര്‍ശിച്ച് ഗണേഷ്

സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിനു സ്ഥാനം ലഭിക്കാതെ പോയതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ദൊഡ്ഡ ഗണേഷ് ശക്തമായി പ്രതികരിച്ചത്.

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കണമെന്നും ഒരു പ്രത്യേക റോളില്‍ ദീര്‍ഘകാലത്തേക്കു അവസരം നല്‍കണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ബെഞ്ചില്‍ ഇരുത്താന്‍ പാടില്ലാത്ത അത്രയും മികട്ടച്ച ബാറ്ററാോണ് അദ്ദേഹമെന്നുമാണ് ദൊഡ്ഡ ഗണേഷ് എക്‌സില്‍ കുറിച്ചത്.

പക്ഷെ ആദ്ദേത്തിന്റെ ഈ ആവശ്യം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പരിഗണിക്കാനുള്ള സാധ്യത തീരെ കുറവാണ്. കാരണം അദ്ദേഹത്തിന്റെ കോച്ചിങ് ശൈലി തീത്തും വ്യത്യസ്മാണ്. സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരോടാണ് ഗംഭീറിനു പ്രിയം.

മാത്രമരമല്ല, ടീമില്‍ ഓപ്പണര്‍മാര്‍ക്കൊഴികെ മറ്റാര്‍ക്കും സ്ഥിരമായ ഒരു പൊസിഷന്‍ പാടില്ലെന്ന വിചിത്രമായ നിലപാട് കൂടിയാണ് അദ്ദേഹത്തിനുള്ളത്. ഓപ്പണര്‍മാരല്ലാതെ ടീമിലുള്ള ബാക്കിയെല്ലാവരും കളിയുടെ ഏതു ഘട്ടത്തിലും എവിടെയും ബാറ്റ് ചെയ്യാന്‍ സജ്ജരായി ഇരിക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെടുന്നു.

സഞ്ജുവിന്റെ ഭാവി

ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണിന്റെ ഭാവി ഇപ്പോള്‍ വീണ്ടും അനിശ്ചിതത്വത്തിലായി മാറിയിരിക്കുകയാണ്. പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനു ഇപ്പോള്‍ യാതൊരു ഗ്യാരണ്ടിയുമില്ല. കാരണം മധ്യനിര ബാറ്റായും ഫിനിഷറായുമെല്ലാം കഴിവ് തെളിയിച്ചയാളല്ല സഞ്ജു..

ഇപ്പോഴത്തെ ഇന്ത്യന്‍ ടി20 ടീമില്‍ ഈ രണ്ടു റോളുകളില്‍ മാത്രമേ വിക്കറ്റ് കീപ്പറെയും ആവശ്യമുള്ളൂ. ഇതിനു കൂടുതല്‍ യോജിച്ച താരമാവട്ടെ ജിതേഷ് ശര്‍മയുമാണ്. ഫിനിഷറുടെ കുപ്പായമാണ് അദ്ദേഹത്തിനു ഏറ്റവും യോജിച്ചത്. ഐപിഎല്ലിലുള്‍പ്പെടെ ജിതേഷ് ഇതു തെളിയിക്കുകയും ചെയ്ിതിട്ടുള്ളതാണ്.

SANJU SAMSON

അതിനാല്‍ തല്‍ക്കാലത്തേക്കു ഇന്ത്യന്‍ ഇലവനില്‍ കളിക്കാമെന്നു സഞ്ജുവിനു വലിയ പ്രതീക്ഷയും വേണ്ട. മുമ്പത്തേതു പോലെ വല്ലപ്പോഴും ലഭിക്കുന്ന ചുരുക്കം അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുകയെന്നതാണ് ഇനി അദ്ദേഹത്തിനു ചെയ്യാവുന്ന ഏക കാര്യം.

ഓപ്പണറായി ഇറങ്ങി മൂന്നു സെഞ്ച്വറികളടക്കം നേടിയ ഒരു താരത്തിനാണ് ഇങ്ങനെയൊരു ഗതികേടെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ് എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഓപ്പണായി കളിച്ച താമാണ്
സഞ്ജു.

തനിക്കു ലഭിച്ച ഈ പുതിയ റോള്‍ അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു. പക്ഷെ ശുഭ്മന്‍ ഗില്ലിനെ തിരികെ ഓപ്പണറായി കൊണ്ടുവന്ന് ടീമില്‍ വീണ്ടും സഞ്ജുവിന്റെ വഴിയടച്ചിരിക്കുകയാണ് സെലക്ടര്‍മാരും ബിസിസിഐയും.

Story first published: Wednesday, December 10, 2025, 13:06 [IST]
Other articles published on Dec 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+