IND vs SA: സഞ്ജുവിന്റെ സ്വപ്‌നം നടക്കും? ഇന്ത്യയെ നയിക്കാന്‍ വഴിയൊരുങ്ങുന്നു! നിര്‍ണ്ണായക നീക്കം
സെഞ്ച്വൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളടക്കം നേടി റെക്കോഡ് പ്രകടനത്തോടെയാണ് സഞ്ജു മിന്നിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഓപ്പണിങ്ങില്‍ തന്റെ സീറ്റുറപ്പിക്കാന്‍ സഞ്ജു സാംസണിന് ഏറെക്കുറെ സാധിച്ചിട്ടുണ്ടെന്ന് പറയാം. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിന് നല്‍കുന്ന വലിയ പിന്തുണയാണ് താരത്തിന് കരുത്താവുന്നത്.
വലിയ കാത്തിരിപ്പിന് ശേഷമാണെങ്കിലും ഇപ്പോള്‍ അര്‍ഹിച്ച അവസരം സഞ്ജുവിന് ലഭിക്കുന്നുണ്ട്. ഇത് മുതലാക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവിന്റെ വലിയ സ്വപ്‌നം ഇപ്പോഴും ബാക്കിയാണ്. ഇന്ത്യയെ നയിക്കണമെന്ന സഞ്ജുവിന്റെ ആഗ്രഹം ഇതുവരെ നടന്നിട്ടില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. മികച്ച പ്രകടനം ടീമിനൊപ്പം നടത്താനും സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റനായി ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
സഞ്ജുവിന്റെ ഈ കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണെന്നാണ് വിവരം. സഞ്ജുവിന്റെ വലിയൊരു സ്വപ്‌നം നടക്കുക ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാവും. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം ഇന്ത്യ നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ അഞ്ച് ടി20 പരമ്പരകള്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നായകസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.
ഇംഗ്ലണ്ട് പരമ്പരയില്‍ ആദ്യ മത്സരം സൂര്യ കളിച്ചേക്കില്ല
ഇന്ത്യയുടെ നിലവിലെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങളും കളിച്ചേക്കില്ലെന്നാണ് വിവരം. ഇന്ത്യ നിലവില്‍ സൂര്യകുമാറിനെ ടി20യില്‍ മാത്രമാണ് കളിപ്പിക്കുന്നത്. എന്നാല്‍ മറ്റ് ഫോര്‍മാറ്റുകളിലേക്കും സൂര്യയെ തിരികെ കൊണ്ടുവരാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും സൂര്യകുമാര്‍ ഉണ്ടാകുമെന്നാണ് വിവരം.
അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തില്‍ സൂര്യകുമാര്‍ ഉണ്ടായേക്കില്ല. ഇന്ത്യന്‍ ടി20 ടീമിലേക്ക് യശ്വസി ജയ്‌സ്വാളും, ശുബ്മാന്‍ ഗില്ലും, റിഷഭ് പന്തുമെല്ലാം തിരിച്ചെത്താനാണ് സാധ്യത. എന്നാല്‍ നിലവില്‍ ഇവരെക്കാളും ഗംഭീര്‍ വിശ്വാസം അര്‍പ്പിക്കുന്നത് സഞ്ജുവിനെയാണ്. ദക്ഷിണാഫ്രിക്കയില്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും മികവ് കാട്ടിയാല്‍ ഇന്ത്യ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരത്തിലും നായകനായി പരിഗണിച്ചേക്കും.

സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റം നടക്കുമോ
സഞ്ജു സാംസണിന് ടെസ്റ്റ് ടീമിലേക്കും ഇന്ത്യ പരിഗണന നല്‍കുന്നുണ്ട്. ഇക്കാര്യം സഞ്ജു സാംസണ്‍ തന്നെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നാട്ടില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ സഞ്ജുവിന് അരങ്ങേറ്റം പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം വിലയിരുത്തിയാവും ഇന്ത്യ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തുക.
എന്തായാലും സഞ്ജുവിന് പ്രതീക്ഷിക്ക് വകയുണ്ട്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിന് പുറത്താണ് സഞ്ജുവുള്ളത്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ഓപ്പണര്‍ റോളിലേക്ക് സഞ്ജുവിനെ വളര്‍ത്താന്‍ ഇന്ത്യ ശ്രമിച്ചേക്കും. രോഹിത് ശര്‍മ വിരമിക്കുമ്പോള്‍ പകരം ആ സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹനായ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ സഞ്ജു ഏകദിന ടീമിലേക്ക് തിരിച്ചെത്തുമോയെന്നത് കണ്ടറിയാം.
സ്ഥിരതയോടെ തിളങ്ങണം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഡെക്കിനാണ് പുറത്തായത്. വരുന്ന രണ്ട് മത്സരങ്ങള്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഇതോടൊപ്പം സ്ഥിരതയോടെയും മിന്നിക്കണം. ഇതിന് സാധിക്കാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും. എന്തായാലും സഞ്ജുവിന് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications