Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജുവിന് 10ല്‍ എത്ര? 3 പേര്‍ക്ക് 5ല്‍ താഴെ!! ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങറിയാം

ഡര്‍ബന്‍: സൗത്താഫ്രിക്കന്‍ മണ്ണിലെ തുടക്കം ടീം ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. ആദ്യ ടി20യില്‍ 61 റണ്‍സിന്റെ ആധികാരിക വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.

സഞ്ജു സാംസണിന്റെ (50 ബോളില്‍ 107) ഇടിവെട്ട് സെഞ്ച്വറിയിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാതിരുന്ന സൗത്താഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിനു പുറത്താവുകയും ചെയ്തു.

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിലേക്കു വന്നാല്‍ ചിലര്‍ കസറിയപ്പോള്‍ മറ്റു ചിലരാവട്ടെ ഫ്‌ളോപ്പായി മാറുകയും ചെയ്തു. കളിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു 10ല്‍ റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു നമുക്കു നോക്കാം.

SANJU SAMSON

സഞ്ജു തലപ്പത്ത്

ഇന്ത്യന്‍ താരങ്ങളില്‍ റേറ്റിങിന്റെ കാര്യത്തില്‍ തലപ്പത്ത് സഞ്ജു സാംസണായിരിക്കും. 10ല്‍ 9.5 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. മല്‍സരഗതി തന്നെ മാറ്റിയത് സഞ്ജുവിന്റെ തീപ്പൊരി സെഞ്ച്വറിയായിരുന്നു. മോശം ബോളുകളെ തിരഞ്ഞു പിടിച്ച് ആക്രമിച്ച അദ്ദേഹം സൗത്താഫ്രിക്കയുടെ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ കൈകാര്യവും ചെയ്തു.

തുടര്‍ച്ചയായി രണ്ടാം ടി20 സെഞ്ച്വറി കൂടിയാണ് സഞ്ജു കണ്ടെത്തിയത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരവും കൂടിയാണ് അദ്ദേഹം. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.

സഞ്ജുവിന് പിന്നില്‍ ആരെല്ലാം

സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ കൂടുതല്‍ റേറ്റിങ് ലഭിച്ചിരിക്കുന്നത് രണ്ടു പേര്‍ക്കാണ്. ഇന്ത്യയുടെ സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയുമാണിത്. സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ക്കുന്നതില്‍ ഇരുവരും നിര്‍ണായക പങ്കാണ് വഹിച്ചത്. 10ല്‍ ഒമ്പതാണ് വരുണിന്റെ റേറ്റിങെങ്കില്‍ ബിഷ്‌നോയിയുടെ റേറ്റിങ് എട്ടുമാണ്.

മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് വരുണ്‍. നാലോവറില്‍ 25 റണ്‍സിനു മൂന്നു പേരെയാണ് കഴിഞ്ഞ കളിയില്‍ അദ്ദേഹം പുറത്താക്കിയത്. അപകടകാരികളായ റയാന്‍ റിക്കെല്‍റ്റണ്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍ എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്.

ബിഷ്‌നോയിയും മോശമാക്കിയില്ല. നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹവും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പാട്രിക് ക്രൂഗര്‍, മാര്‍ക്കോ യാന്‍സണ്‍, ആന്‍ഡിലെ സൈംലെയ്ന്‍ എന്നിവരായിരുന്നു ബിഷ്‌നോയിയുടെ ഇരകള്‍.

ഇന്ത്യന്‍ നിരയില്‍ അഞ്ചിനു മുകളില്‍ റേറ്റിങ് ലഭിച്ച മറ്റു താരങ്ങള്‍ തിലക് വര്‍മ, നായകന്‍ സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരാണ്. സഞ്ജു കഴിഞ്ഞാല്‍ ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോററായ തിലകിന്റെ (18 ബോളില്‍ 33) റേറ്റിങ് 7.5 ആണ്. സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ കൂട്ടുകെട്ടാണ് ടീമിനെ 200 കടത്തിയത്.

പേസര്‍ അര്‍ഷ്ദീപിനു ഏഴാണ് റേറ്റിങ് ലഭിച്ചിരിക്കുന്നത്. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കുന്ന പതിവ് അദ്ദേഹം ഈ കളിയിലും തെറ്റിച്ചില്ല. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കിയ അര്‍ഷ്ദീപ് ഡെത്ത് ഓവറിലും നന്നായി പന്തെറിഞ്ഞു.

ക്യാപ്റ്റന്‍ സൂര്യയുടെ റേറ്റിങ് 6.5 ആണ്. 17 ബോളില്‍ 21 റണ്‍സിനു പുറത്തായെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം മികച്ചുനിന്നു. പേസര്‍ ആവേശിനു ആറാണ് റേറ്റിങ് ലഭിച്ചതെങ്കില്‍ അക്ഷറുടെ റേറ്റിങ് 5.5 ആണ്. ആവേശ് രണ്ടു വിക്കറ്റുകളാണ് കളിയില്‍ നേടിയത്.

ABHISHEK SHARMA

അഞ്ചില്‍ താഴെ ഇവര്‍

ഇന്ത്യന്‍ നിരയില്‍ അഞ്ചില്‍ താഴെ റേറ്റിങുള്ളത് മൂന്നു പേര്‍ക്കാണ്. റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ എന്നിവരാണിത്. ഫിനിഷറായ റിങ്കുവിന്റെ റേറ്റിങ് നാലാണ്. 10 ബോളില്‍ 11 റണ്‍സ് മാത്രമേ അദ്ദേഹത്തിനു ഈ കളിയില്‍ സംഭാവന ചെയ്യാനായുള്ളൂ.

ഹാര്‍ദിക്കിനു മൂന്നാണ് റേറ്റിങുള്ളത്. ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹത്തിനു ഈ കളിയില്‍ ഒന്നും ചെയ്യാനായില്ല. രണ്ടു റണ്‍സിനു പുറത്തായ ഹാര്‍ദിക് മൂന്നോവറില്‍ 27 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. അഭിഷേകാണ് കളിയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ്. വെറും രണ്ടാണ് താരത്തിന്റെ റേറ്റിങ്. ഏഴു റണ്‍സ് മാത്രമെടുത്ത് അഭിഷേക് പുറത്തായിരുന്നു. ബൗളിങില്‍ പരീക്ഷിക്കപ്പെട്ടതുമില്ല.

Story first published: Saturday, November 9, 2024, 7:40 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+