പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ജേതാവിനെ തീരുമാനിക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ 114 പന്ത് നേരിട്ട് 108 റണ്‍സാണ് സഞ്ജു നേടിയത്. പതിയെ തുടങ്ങി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു പിന്നീട് കടന്നാക്രമിക്കുകയും തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കുകയുമായിരുന്നു.
6 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ അവിസ്മരണീയ പ്രകടനം. ഇന്ത്യക്ക് ഏറ്റവും അത്യാവശ്യമായിരുന്ന സമയത്ത് പക്വതയോടെ ബാറ്റുവീശിയാണ് സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറിയിലേക്കെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി പ്രകടനം നടത്തുന്ന ആദ്യത്തെ കേരള താരമെന്ന റെക്കോഡിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചു. ഇതോടൊപ്പം വമ്പനൊരു റെക്കോഡും സഞ്ജു സ്വന്തമാക്കി. ഇതിഹാസ താരം വിരാട് കോലിയുടെ മാത്രം പേരിലുണ്ടായിരുന്ന റെക്കോഡിലേക്ക് പേരുചേര്‍ക്കാന്‍ സഞ്ജുവിനായിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. നേരത്തെ വിരാട് കോലി ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി മലയാളി താരം മാറിയിരിക്കുകയാണ്. സഞ്ജുവിനെ വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്ന ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്.
കെ എല്‍ രാഹുലിനൊപ്പവും തിലക് വര്‍മക്കൊപ്പവും നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച സഞ്ജു ഇന്ത്യക്ക് അടിത്തറ പാകിയാണ് മടങ്ങിയിരിക്കുന്നത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും നിര്‍ണ്ണായക സമയത്താണ് ഈ സെഞ്ച്വറി പ്രകടനം. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിന്റെ നിരാശ സഞ്ജുവിനുണ്ടായിരുന്നു. തന്നെ തഴഞ്ഞ സെലക്ടര്‍മാരുടെ മുഖത്ത് സെഞ്ച്വറിയോടെ അടികൊടുക്കാന്‍ മലയാളി താരത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

സഞ്ജു മടങ്ങുമ്പോള്‍ എഴുന്നേറ്റ് നിന്നാണ് സഹതാരങ്ങളും കാണികളും കൈയടിച്ചത്. വലിയ ആരാധക പിന്തുണയുള്ള സഞ്ജു തന്റെ എല്ലാ വിരോധികളുടേയും വായടപ്പിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. കന്നി അന്താരാഷ്ട്ര സെഞ്ച്വറി സെന രാജ്യത്ത് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായും സഞ്ജു മാറി. കപില്‍ ദേവ്, ഡബ്ലുവി രാമന്‍, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്.
സഞ്ജുവിന്റെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമും വമ്പനൊരു റെക്കോഡിലേക്കെത്തിയിരിക്കുകയാണ്. ഒരു വര്‍ഷം ഇന്ത്യന്‍ താരങ്ങള്‍ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന വര്‍ഷമായി 2023 മാറിയിരിക്കുകയാണ്. സഞ്ജുവിന്റേത് ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യന്‍ താരം നേടുന്ന 19ാമത്തെ സെഞ്ച്വറിയാണ്. 2017ലും ഇന്ത്യ 19 സെഞ്ച്വറികള്‍ നേടിയിരുന്നു. ഈ പ്രകടനത്തോടെ സഞ്ജു ഇന്ത്യയുടെ ഏകദിന ടീമില്‍ സീറ്റുറപ്പിക്കാനും സാധ്യതയുണ്ട്.
ഏകദിനത്തില്‍ സഞ്ജുവിന് ഇന്ത്യ അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. 14 ഇന്നിങ്‌സില്‍ നിന്ന് 56ന് മുകളില്‍ ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജു നേടിയത്. 99ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ സഞ്ജുവിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമെന്ന് അടിവരയിടുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.
പ്ലേയിങ് 11: ഇന്ത്യ- സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, രജത് പാട്ടീധാര്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (c), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
ദക്ഷിണാഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നന്ദ്രേ ബുര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്