For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു ഓപ്പണറാവേണ്ട, ഗവാസ്‌ക്കറും ശ്രീകാന്തും പറഞ്ഞത് സത്യം! കാരണങ്ങള്‍ ഇതാ

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ മിന്നിച്ചാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ത്തന്നെ വെടിക്കെട്ട് സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു ഇപ്പോള്‍ നിരാശപ്പെടുത്തുകയാണ്. അവസാനം കളിച്ച രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായതോടെയാണ് സഞ്ജു നാണക്കേടിലേക്ക് എത്തിയിരിക്കുന്നത്. ഒരു വര്‍ഷം അഞ്ച് തവണ ടി20യില്‍ ഡെക്കാവുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്‍ മാറിയിരിക്കുകയാണ്.

സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്കെത്തിച്ച ശേഷമാണ് താരം മികച്ച പ്രകടനം നടത്തിയത്. രണ്ട് തുടര്‍ സെഞ്ച്വറികളടക്കം നേടി ആരാധക പ്രതീക്ഷക്കൊത്തുയരാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ ദൗര്‍ബല്യം തുറന്ന് കാട്ടി ഫ്‌ളോപ്പ് ഷോ തുടരുകയാണ്. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രസക്തമായി ഉയര്‍ന്നുവരുന്നത് സുനില്‍ ഗവാസ്‌ക്കറിന്റേയും ക്രിസ് ശ്രീകാന്തിന്റേയും വാക്കുകളാണ്.

സഞ്ജു സാംസണ്‍ സെഞ്ച്വറിയോടെ മിന്നിക്കുമ്പോള്‍ സ്ഥിരം ഓപ്പണറാവേണ്ടെന്ന് അഭിപ്രായപ്പെട്ടവരാണ് ഗവാസ്‌ക്കറും ശ്രീകാന്തും. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരേ വലിയ വിമര്‍ശനവും സഞ്ജു ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സഞ്ജു നിരാശപ്പെടുത്തുന്നതോടെ ഗവാസ്‌ക്കറും ശ്രീകാന്തും പറഞ്ഞതാണ് ശരിയെന്നാണ് ആരാധകര്‍ പറയുന്നത്.

സഞ്ജുവിനെ വിശ്വസിക്കാനാവില്ല

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷവും സഞ്ജുവിനെ സ്ഥിരമായി ഓപ്പണറാക്കേണ്ടന്ന് പറഞ്ഞവരിലൊരാളാണ് ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ വിശ്വസിക്കാനാവില്ലെന്നും സാങ്കേതികമായ പരിമിതികളുണ്ടെന്നുമെല്ലാം ശ്രീകാന്ത് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശ്രീകാന്തിനെതിരേ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായി. എന്നാല്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി നേടിയപ്പോള്‍ ശ്രീകാന്ത് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.

എന്നാല്‍ സഞ്ജുവിന്റെ പരിമിതികള്‍ ഓപ്പണറായി വലിയ കരിയര്‍ സൃഷ്ടിക്കാന്‍ പ്രയാസമാണെന്നാണ് ശ്രീകാന്ത് വിലയിരുത്തിയത്. ഇത് സത്യമാണെന്നാണ് ഇപ്പോഴുള്ള പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സഞ്ജു സാംസണിന് പന്തിന്റെ ലൈനും ലെങ്തും മനസിലാക്കിയ ശേഷം കളിക്കാനാവുന്നില്ല. മോശം ഷോട്ട് സെലക്ഷനാണ് താരത്തിനെ അവസാന രണ്ട് മത്സരത്തിലും ചതിച്ചത്. ഫുട് വര്‍ക്കും പിഴക്കുന്നു. രണ്ട് മത്സരത്തിലും ക്ലീന്‍ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്.

സഞ്ജുവിന് ഓപ്പണറായി സ്ഥിരം സീറ്റ് കൊടുക്കുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഒന്നുകൂടി ചിന്തിച്ചേക്കും. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. സഞ്ജുവിന് ഈ പരമ്പരയില്‍ ഓപ്പണറായി കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.

sanju samson

ഗവാസ്‌ക്കറും സഞ്ജുവിനെ വിമര്‍ശിച്ചു

സഞ്ജു സാംസണ്‍ സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തിയപ്പോഴും ഓപ്പണര്‍ റോളില്‍ സ്ഥിരമായി പരിഗണിക്കേണ്ടതില്ലെന്നാണ് സുനില്‍ ഗവാസ്‌ക്കറും പറഞ്ഞത്. ഇത് ശരിയാണെന്ന് ഇപ്പോഴത്തെ സഞ്ജുവിന്റെ പ്രകടനം കൊണ്ട് വ്യക്തമാകുന്നു. സഞ്ജുവിന് ഓപ്പണറായി വലിയ കരിയര്‍ സൃഷ്ടിക്കുക വളരെ പ്രയാസമാണ്. തന്റേതായ ദിവസം ഏതൊരു താരത്തെപ്പോലെയും വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സഞ്ജുവിന് ശേഷിയുണ്ട്.

എന്നാല്‍ സ്ഥിരതയോടെ മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ കരിയറില്‍ നിന്ന് വ്യക്തം. ഇന്ത്യ ഓപ്പണര്‍ റോളില്‍ സഞ്ജുവിനെ പിന്തുണക്കുന്നതില്‍ ഇനി കാര്യമില്ല. ഇംഗ്ലണ്ട് പരമ്പരയില്‍ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെല്ലാം ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇതോടെ സഞ്ജു സാംസണിന് ടീമിലെ സീറ്റ് നഷ്ടപ്പെടാനും സാധ്യതകളേറെയാണ്. വിക്കറ്റ് കീപ്പര്‍ റോളില്‍ ഇഷാന്‍ കിഷനും മടങ്ങിവരവിനൊരുങ്ങുകയാണ്.

സഞ്ജുവിന് നാലാം ടി20 നിര്‍ണ്ണായകമാവും

ഉയര്‍ന്നുനിന്ന സഞ്ജു സാംസണിന്റെ ഗ്രാഫ് കഴിഞ്ഞ രണ്ട് മത്സരത്തിലൂടെ താഴോട്ട് പോയിരിക്കുകയാണ്. രണ്ട് മത്സരത്തിലും ഡെക്കിന് മടങ്ങിയ സഞ്ജുവിന് നാലാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇതിലും ഫ്‌ളോപ്പായാല്‍ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. നിലവിലെ വിമര്‍ശനങ്ങളില്‍ നിന്നെല്ലാം ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചെത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, November 14, 2024, 9:13 [IST]
Other articles published on Nov 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+