Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ലോകോത്തര താരം!! എനിക്ക് പിടിച്ചുനില്‍ക്കാന്‍ ഒരുവഴി മാത്രം, ഞെട്ടിച്ച് ജിതേഷ്

ഇന്ത്യന്‍ ടി20 ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും കസേര കൡതുടരുകയാണ്. അല്‍പ്പസമയം മുമ്പ് വരെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരുന്നു ഫേവറിറ്റെങ്കില്‍ ഇപ്പോള്‍ ജിതേഷ് ശര്‍മയുടെ ഊഴമാണ്. സൗത്താഫ്രിക്കയുമായ കട്ടക്കില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കാത്തത് ജിതേഷാണ്. കൂടാതെ ഓസ്‌ട്രേലിയയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയിലും കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിനായിരുന്നു.

മിന്നുന്ന ഫോമിലായിട്ടും സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിനും പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാമങ്കത്തിലും അദ്ദേഹത്തിനു അവസരം നല്‍കുമോയെന്ന കാര്യവും സംശയമാണ്. ടീമിലെ സ്ഥാനത്തിനു വേണ്ടി സഞ്ജുവുമായുള്ള മല്‍സരത്തെ കുറിച്ച്് തുറന്നു പറഞ്ഞിരിക്കുകയാണ് ജിതേഷ്.

SANJU JITESH

സഞ്ജു ചേട്ടനെപ്പോലെ

സഞ്ജു സാംസണും താനും തമ്മില്‍ ഒരു തരത്തിലുമുള്ള ശത്രുതയോ, മല്‍സരമോ ഇല്ലെന്നാണ് ജിതേഷ് തുറന്നു പറഞ്ഞിരിക്കുന്നത്. സഞ്ജു സാംസണ്‍ ടീമിലുള്ളതിലും ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ ആണെന്നതിലും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.

അദ്ദേഹം എനിക്കു മൂത്ത സഹോദരനെപ്പോലെയാണ്. ഞങ്ങള്‍ക്കിടയില്‍ ആരോഗ്യപരമായ മല്‍സരം മാത്രമേയുള്ളൂ. ഇതു കാരണം നിങ്ങളുടെ യഥാര്‍ഥ കഴിവ് കൂടിയാണ് പുത്തേക്കു വരുന്നത്. അതു ടീമിനും നല്ലതാണെന്നും ജിതേഷ് വ്യക്തമാക്കി.

സഞ്ജു ക്ലാസ് പ്ലെയര്‍

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ നേരത്തേ വഹിച്ചിട്ടുള്ള റോളില്‍ കളിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതു പ്രധാനമാണെന്നും താന്‍ അതിനാണ് ശ്രമിക്കാറുള്ളതെന്നും ജിതേഷ് ശര്‍മ പറയുന്നു. സഞ്ജു ഭായ് ഇപ്പോള്‍ ടീമിനു പുറത്താണ്, ഞാന്‍ കളിക്കുകയും ചെയ്യുന്നു.

അദ്ദേഹം ലോകോത്തര താരമാണ്. മഹാനായ കളിക്കാരില്‍ ഒരാളും കൂടിയാണ്. സഞ്ജുവുമായി മല്‍സരിച്ച്, തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കണമെങ്കില്‍ ഒരു വഴി മാത്രമേ എനിക്കു മുന്നിലുള്ളൂ, എന്റെ ഏറ്റവും മികച്ച ഗെയിം പുറത്തെടുക്കുക എന്നതു മാത്രമാണ് അതെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു.

ടീമിലെ സെലക്ഷന്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും താനും സഞ്ജുവും തമ്മിലുള്ള സൗഹൃദം അതിനേക്കാളെല്ലാ മുകളിലാണെന്നാണ് അദ്ദേഹം പറയുന്നത്. വിക്കറ്റ് കീപ്പിങ്, ബാറ്റിങ്, ഓരോ സാഹചര്യങ്ങളിലും കളിക്കുന്ന രീതി എന്നിവയെക്കുറിച്ച് തങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ എല്ലായ്‌പ്പോഴും നടക്കാറുണ്ടെന്നും ആശയങ്ങള്‍ പരസ്പരം പങ്കുവയക്കുകയും ചെയ്യാറുണ്ടെന്നും ഇതു രണ്ടു പേരെയും സഹായിക്കാറുണ്ടെന്നും ജിതേഷ് വ്യക്തമാക്കി.

JITESH SHARMA

ഞങ്ങള്‍ രണ്ടു പേരും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ശ്രമിക്കുന്നവരാണ്, അല്ലാതെ വേറെ ഏതെങ്കിലും ടീമിനായി കളിക്കാന്‍ നോക്കുന്നവരല്ല. ഞങ്ങള്‍ സഹോദരങ്ങളെ പൊലെയാണ്. ഞാന്‍ വിക്കറ്റ് കീപ്പ് ചെയ്യുമ്പോഴും ബാറ്റ് ചെയ്യുമ്പോഴുമെല്ലാം അദ്ദേഹം എന്നെ ഒരുപാട് സഹായിക്കുകയും ചെയ്യാറുണ്ടെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ എട്ടാം നമ്പറിലാണ് ജിതേഷിനു ബ്ാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. വെറും അഞ്ചു ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാനുള്ള അവസരവും ലഭിച്ചുള്ളൂ. അഞ്ചു ബോളില്‍ ഒരു സിക്‌സറടക്കം പുറത്താവാതെ 10 റണ്‍സ് ജിതേഷ് അടിച്ചെടുക്കുകയായിരുന്നു.

അതേസമയം, ടി20യില്‍ ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതു സഞ്ജുവിന്റെ ഏഴയലത്തു വരില്ല. 10 ടി20 ഇന്നിങ്‌സുകളാണ് ജിതേഷ് കളിച്ചിട്ടുള്ളത്. 16.88 എന്ന മോശം ശരാശരിയില്‍ 150 സ്‌ട്രൈക്ക്ര് റേറ്റോടെ നേടിയത് വെറും 135 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സുമാണ്.

Story first published: Wednesday, December 10, 2025, 11:35 [IST]
Other articles published on Dec 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+