For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: മടങ്ങി വരവ് 'കുളമാക്കി' സഞ്ജു! ലോകകപ്പ് ടീമിലില്ലാത്തത് നന്നായി, വിമര്‍ശനം

ക്വെബെറ: ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിങില്‍ കസറാനുള്ള അവസരം കളഞ്ഞുകുളിച്ചു. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതെ പോയ അദ്ദേഹം രണ്ടാമങ്കത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇത്തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ കാര്യമായൊന്നും ചെയ്യാനാവാതെ സഞ്ജു ക്രീസ് വിടുകയായിരുന്നു.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹത്തിനു വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സമയം ധാരാളമുണ്ടായിരുന്നു. പക്ഷെ വെറും 12 റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തുള്ളൂ. ഒരു ഫോറുള്‍പ്പെടെയായിരുന്നു ഇത്. തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി കുറിച്ച യുവ ഓപ്പണര്‍ സായ് സുദര്‍ശന്‍ 27ാം ഓവറില്‍ പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്.

SANJU SAMSON

നായകന്‍ കെഎല്‍ രാഹുലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പങ്കാളി. നേരിട്ട നാലാമത്തെ ബോളില്‍ ഫോര്‍ നേടിയ സഞ്ജു നന്നായി തുടങ്ങുകയും ചെയ്തു. പിന്നീട് റിസ്‌ക്കുകളെടുക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് രാഹുലിനോടൊപ്പം ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടു പോവാനാണ് അദ്ദേഹം ശ്രമിച്ചത്.

പക്ഷെ ഡിഫന്‍സീവ് ശൈലിയില്‍ കളിച്ച സഞ്ജുവിനെ അധികനേരം ക്രീസില്‍ തുടരാന്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദച്ചില്ല. 32ാം ഓവരില്‍ ബ്യുറെന്‍ ഹെന്‍ഡ്രിക്സ് സഞ്ജുവിന്റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കുകയായിരുന്നു. ഓവറിലെ അവസാന ബോളിലാണ് അദ്ദേഹം ബൗള്‍ഡായി മടങ്ങിയത്.

ഗുഡ് ലെങ്ത്ത് ബോളായിരുന്നു സഞ്ജുവിനെതിരേ ഹെന്‍ഡ്രിക്‌സ് പരീക്ഷിച്ചത്. ക്രീസില്‍ നിന്നും പുറത്തേക്കിറങ്ങിയ അദ്ദേഹം ശരീരത്തിനു ഏറെ അകലെ നിന്നും ബോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ സഞ്ജുവിന്റെ നീക്കം ദുരന്തത്തില്‍ കലാശിച്ചു. ബാറ്റില്‍ എഡ്ജായ ബോള്‍ അകത്തേക്കു കയറുകയും നേരെ സ്റ്റംപുകളില്‍ പതിക്കുകയുമായിരുന്നു

കഴിഞ്ഞ ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം സഞ്ജു ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്ത ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. പക്ഷെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും വിമര്‍ശകരുടെ വായടപ്പിക്കാനുമുള്ള നല്ലൊരു അവസരം അദ്ദേഹം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സഞ്ജു നേരിടുന്നത്.

SANJU SAMSON

സഞ്ജു സാംസണെന്ന ഈ കോമാളിയെ ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് നന്നായി. വിശ്വസിക്കാന്‍ കഴിയാത്ത ബാറ്ററാണ് താനെന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ദയവു ചെയ്ത് ഇനിയൊരിക്കലും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

23 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് സഞ്ജു സാംസണ്‍ പുറത്തായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫാന്‍സ് വീണ്ടും കരയും, അവസരം നല്‍കുന്നില്ലെന്നു പറഞ്ഞായിരിക്കും അവരുടെ രോദനം. ദേശീയ ടീമില്‍ താന്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നു സഞ്ജു വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

സൗത്താഫ്രിക്ക- ടോണി ഡി സോര്‍സി, റീസ്സ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്.

Story first published: Tuesday, December 19, 2023, 19:31 [IST]
Other articles published on Dec 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+