For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജുവിനെ പൊക്കി അടിച്ചവര്‍ എവിടെ? നാണംകെട്ട ലോക റെക്കോഡില്‍! ഇതിന് മാപ്പില്ല

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സിന്റെ ജയം നേടിയെടുത്തിരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ ഇന്ത്യ ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു. 107 റണ്‍സ് പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ച തിലക് വര്‍മയാണ് ഇന്ത്യക്ക് കരുത്തായത്. ഈ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റിന് 219 എന്ന സ്‌കോര്‍ ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റിന് 208 റണ്‍സാണ് അടിച്ചെടുക്കാന്‍ സാധിച്ചത്.

റണ്ണൊഴുകിയ ബാറ്റിങ്‌ പിച്ചില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ കാണാനായി. എന്നാല്‍ സഞ്ജു സാംസണിന് തിളങ്ങാനായില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതോടെ വലിയ വിമര്‍ശനം സഞ്ജുവിനെതിരേ ഉയരുകയാണ്. ഇതോടൊപ്പം ഇന്ത്യക്ക് നാണക്കേടാവുന്ന റെക്കോഡില്‍ സഞ്ജു പേര് ചേര്‍ത്തിരിക്കുകയാണ്. ഈ റെക്കോഡില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേടാണ് ഇപ്പോള്‍ സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്.

ഒരു വര്‍ഷം അഞ്ച് ഡെക്ക്

ഈ വര്‍ഷമാണ് സഞ്ജു സാംസണെ സംബന്ധിച്ച് കൂടുതല്‍ സങ്കടവും നിരാശയും നല്‍കിയതെന്ന് പറയാം. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ച സഞ്ജുവിന് രണ്ട് തുടര്‍ സെഞ്ച്വറികളോടെ ചരിത്ര നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനായി. ഇപ്പോഴിതാ അവസാന രണ്ട് മത്സരത്തിലും ഡെക്കായതോടെ വലിയ നാണക്കേടിലേക്കും സഞ്ജു എത്തിയിരിക്കുകയാണ്. ഈ വര്‍ഷം സഞ്ജു ടി20യില്‍ ഡെക്കിന് പുറത്താവുന്നത് ഇത് അഞ്ചാം തവണയാണ്.

ഇതോടെ ഒരു വര്‍ഷം കൂടുതല്‍ തവണ ടി20യില്‍ ഡെക്കിന് പുറത്താവുന്ന താരമെന്ന നാണക്കേടിലേക്കാണ് സഞ്ജു പേരുചേര്‍ത്തിരിക്കുന്നത്. 2022ല്‍ അഞ്ച് തവണ ഡെക്കായ സിംബാബ് വെയുടെ റെജിസ് ചക്കാബ്‌വയോടൊപ്പം തലപ്പത്താണ് സഞ്ജുവുള്ളത്. നാല് തവണ ഡെക്കായ പാകിസ്താന്റെ ഉമര്‍ ഗുല്ലും ഫഫീം അഷറഫുമാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്തായാലും ഒരിക്കലും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോഡില്‍ പേര് ചേര്‍ക്കാനാണ് സഞ്ജുവിന്റെ വിധി.

sanju samson ind vs sa t20

സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നം

സഞ്ജു സാംസണ്‍ പ്രതിഭാശാലിയായ താരമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ എല്ലാവരും സഞ്ജുവിന്റെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത് സ്ഥിരതയാണ്. മികച്ച താരമാണെങ്കിലും വിശ്വസ്തനാണ് സഞ്ജുവെന്ന് പറയാനാവില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്ന സഞ്ജു കഴിഞ്ഞ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായി വലിയ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ്. ഓപ്പണര്‍ റോളില്‍ സഞ്ജു സീറ്റുറപ്പിച്ച് വരികയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്ഥിരതയോടെ മിന്നിക്കാനാവാതെ വരുന്നതോടെ സഞ്ജുവിനെ ഇന്ത്യ ടി20 ടീമില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതയാണ് ഉയര്‍ന്നിരിക്കുന്നത്. അടുത്ത ടി20 പരമ്പര ഇംഗ്ലണ്ടിനെതിരേയാണ് വരുന്നത്. ഈ പരമ്പരയില്‍ റിഷഭ് പന്തും യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമെല്ലാം തിരിച്ചെത്തും. അപ്പോള്‍ ഈ സ്ഥിരതയില്ലാത്ത പ്രകടനംകൊണ്ട് സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം നേടുകയെന്നത് വളരെ പ്രയാസമാണെന്ന് പറയാം.

നാലാം ടി20 സഞ്ജുവിന് നിര്‍ണ്ണായകം

ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് രണ്ട് മത്സരത്തിലും ഡെക്കിനാണ് മടങ്ങിയത്. ഇതോടെ നാലാം ടി20 സഞ്ജുവിന് നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഇതില്‍ ഒറ്റ സംഖ്യയില്‍ പുറത്തായാല്‍ അടുത്ത ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജു ടി20 ടീമില്‍ പോലും ഇടം നേടുക പ്രയാസമാണെന്ന് പറയാം.

സഞ്ജുവിന് കടന്നാക്രമിക്കാന്‍ ലൈസന്‍സ് നല്‍കിയാണ് ഓപ്പണര്‍ റോളില്‍ ഇറക്കി വിട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്ഥിരതയില്ലാതെ കളിച്ചാല്‍ സഞ്ജുവിന് ടീമില്‍ സീറ്റുറപ്പിക്കാനാവില്ല. നിലവില്‍ വലിയ വിമര്‍ശനം സഞ്ജുവിനെതിരേ ഉയരുന്നുണ്ട്. ഇതിന് മറുപടി നല്‍കി ശക്തമായി തിരിച്ചുവരാന്‍ സഞ്ജുവിന് നാലാം ടി20 മുതലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, November 14, 2024, 6:56 [IST]
Other articles published on Nov 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+