For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 0, 0, സഞ്ജു തീര്‍ന്നെന്നു കരുതിയോ? അഴിഞ്ഞാട്ടം!! റിഷഭിന്റെ റെക്കോര്‍ഡും തകര്‍ന്നു

ജൊഹാനസ്ബര്‍ഗ്: തുടര്‍ച്ചയായ രണ്ടു ഡെക്കുകളുടെ പേരില്‍ തന്നെ പരിഹസിച്ചവര്‍ക്കു ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ ഓപ്പണര്‍ സഞ്ജു സാംസണ്‍. സൗത്താഫ്രിക്കയുമായുള്ള നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ മലയാളി താരത്തിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ സഞ്ജു തല്ലിപ്പരുവമാക്കുകയായിരുന്നു.

വെറും 28 ബോളുകളില്‍ നിന്നാണ് അദ്ദേഹം തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. വ്യക്തിത സ്‌കോര്‍ 46 നില്‍ക്കെ സിക്‌സര്‍ പായിച്ചാണ് സഞ്ജു വീണ്ടുമൊരു ഫിഫ്റ്റി കണ്ടെത്തിയത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സിനിടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ ഒരു വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം പഴങ്കഥയാക്കി.

SANJU SAMSON

റിഷഭ് തെറിച്ചു

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുധികം റണ്‍സ് വാരിക്കൂട്ടിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് നേരത്തേ റിഷഭ് പന്തിനു അവകാശപ്പെട്ടതായിരുന്നു. 2022ല്‍ റിഷഭ് 364 റണ്‍സ് അടിച്ചെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. 21 ഇന്നിങ്‌സുകളിലാണ് 364 റണ്‍സ് റിഷഭ് സ്‌കോര്‍ ചെയ്തത്. ഇതാണ് സഞ്ജു പഴങ്കഥയാക്കിയത്. ഇതിനു വേണ്ടി വെറും 11 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

ടി20യില്‍ റിഷഭിന്റെ സിക്‌സര്‍ നേട്ടത്തെയും ഈ മല്‍സരത്തില്‍ സഞ്ജു ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. 66 ഇന്നിങ്‌സുകളില്‍ നിന്നും റിഷഭ് അടിച്ചെടത്തത് 44 സിക്‌സറുകളായിരുന്നു. ജൊഹാനസ്ബര്‍ഗില്‍ സഞ്ജു ഇതിനെ മറികടന്നിരിക്കുകയാണ്. വെറും 33 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 44 സിക്‌സറുകള്‍ പറത്തിയത്.

വമ്പന്‍ തിരിച്ചുവരവ്

ആദ്യ ടി20യിലെ കിടിലന്‍ സെഞ്ച്വറിക്കു ശേഷം തുടര്‍ന്നുള്ള രണ്ടു ടി20കളിലും ഡെക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. ആദ്യ കളിയില്‍ 50 ബോളില്‍ 107 റണ്‍സുമായാണ് അദ്ദേഹം മിന്നിച്ചത്. ബംഗ്ലാദേശുമായി തൊട്ടുമുമ്പു കളിച്ച ടി20യിലും സഞ്ജു സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടു തുടര്‍ സെഞ്ച്വറികളടിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും അദ്ദേഹം കൈക്കലാക്കിയിരുന്നു.

ഇതിനു ശേഷമാണ് തുടര്‍ന്നുള്ള രണ്ടു കളിയിലും സഞ്ജു ഡെക്കായത്. പേസര്‍ മാര്‍ക്കോ യാന്‍സണിന്റെ ആദ്യ ഓവറില്‍ തന്നെ അദ്ദേഹം രണ്ടു മല്‍സരങ്ങളിലും ബൗള്‍ഡാവുകയായിരുന്നു. ഇതോടെ നാലാം ടി20 സഞ്ജുവിനു നിര്‍ണായകവുമായി മാറി. ഈ കളിയിലും ഫ്‌ളോപ്പായിരുന്നെങ്കില്‍ അദ്ദേഹത്തിനു ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തുക കടുപ്പവുമായി മാറിയേനെ. എന്നാല്‍ തീപ്പൊരി പ്രകടനവുമായി സഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

Story first published: Friday, November 15, 2024, 22:11 [IST]
Other articles published on Nov 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+