Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂര്യയും സഞ്ജുവുമല്ല, ടി20 സ്‌ട്രൈക്ക് റേറ്റില്‍ ഇന്ത്യക്കാരില്‍ മുന്നിലാര്? പട്ടിക

ഇന്ത്യയുടെ ടി20 ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ ഒന്നിനൊന്ന് മെച്ചമാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടം അതി ഗംഭീരമാണെന്ന് പറയാം. ആക്രമണോത്സകതയോടെ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. അതോടൊപ്പം യുവ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീം കളിക്കുന്നത്. വെടിക്കെട്ട് പ്രകടനം നടത്തുന്ന നിരവധി താരങ്ങള്‍ നിലവിലെ ഇന്ത്യന്‍ ടീമിലുണ്ട്.

ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാം. ബംഗ്ലാദേശിനെതിരായ അവസാന ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയടക്കം നേടി കസറിയിരുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങളും കടന്നാക്രമിച്ച് കളിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് പറയാം. എന്നാല്‍ ഇവരില്‍ ടി20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ആര്‍ക്കാണെന്ന് അറിയാമോ?. മുന്‍നിരയിലുള്ളത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

തലപ്പത്ത് റിങ്കു സിങ്

ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനാണ് റിങ്കു സിങ്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള റിങ്കു സിങ് ഇതിനോടകം അത്ഭുതകരമായ ഇന്നിങ്‌സുകള്‍ കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് തുടര്‍ സിക്‌സുകള്‍ നേടി ടീമിനെ വിജയിപ്പിച്ചിട്ടുള്ള താരമാണ് റിങ്കു. ഇന്ത്യന്‍ ടീമിലും നിര്‍ണ്ണായക സ്ഥാനമുള്ള റിങ്കു സിങ്ങാണ് നിലവില്‍ ടി20 സ്‌ട്രൈക്ക് റേറ്റില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍. 175.46 ആണ് റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്.

26 ടി20യില്‍ നിന്ന് 479 റണ്‍സാണ് റിങ്കു നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 38 ഫോറും 30 സിക്‌സും അദ്ദേഹം പറത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഹര്‍ഷിത് റാണക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവാണുള്ളത്. 169.48 സ്‌ട്രൈക്ക് റേറ്റിലാണ് ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് പ്രകടനം. നായകസ്ഥാനത്തിരുന്നും കടന്നാക്രമിച്ച് കളിക്കാന്‍ മടിയില്ലാത്ത താരമാണ് സൂര്യകുമാര്‍.

rinku singh

സെവാഗ് ടോപ് ഫൈവില്‍

മൂന്നാം സ്ഥാനത്തുള്ളത് നിലവിലെ ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരിലൊരാളായ യശ്വസി ജയ്‌സ്വാളാണ്. 164.31 സ്‌ട്രൈക്ക് റേറ്റിലാണ് ജയ്‌സ്വാള്‍ മിന്നിക്കുന്നത്. ഭയമില്ലാതെ കടന്നാക്രമിക്കുന്ന താരമാണ് ജയ്‌സ്വാള്‍. 22 ടി20 ഇന്നിങ്‌സില്‍ നിന്ന് തന്നെ ഇന്ത്യയുടെ നിര്‍ണ്ണായക ഘടകമായി വളരാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ടെസ്റ്റിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. നാലാം സ്ഥാനത്ത് ദീപക് ഹൂഡയാണ്. ഇന്ത്യക്കായി 17 ടി20 ഇന്നിങ്‌സ് കളിച്ചിട്ടുള്ള ഹൂഡ 147.20 സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചിട്ടുള്ളത്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണക്കപ്പെടുന്ന താരമല്ല ഹൂഡ. അഞ്ചാം സ്ഥാനത്ത് വീരേന്ദര്‍ സെവാഗാണുള്ളത്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരമായ സെവാഗിന്റെ സ്‌ട്രൈക്ക് റേറ്ര് 145.38 ആണ്. വിരമിച്ച് വര്‍ഷങ്ങളായിട്ടും സെവാഗ് ഈ റെക്കോഡിന്റെ ടോപ് ഫൈവിലുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ് സെവാഗ്. ഹാര്‍ദിക് പാണ്ഡ്യ ആറാം സ്ഥാനത്താണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് 145.09 സ്‌ട്രൈക്ക് റേറ്റാണ് ടി20യിലുള്ളത്.

സഞ്ജു ഏഴാം സ്ഥാനത്ത്

സഞ്ജു സാംസണ്‍ ഈ റെക്കോഡ് ഏഴാം സ്ഥാനത്താണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ടി20 സ്‌ട്രൈക്ക് റേറ്റ് 144.52 ആണ്. ബംഗ്ലാദേശിനെതിരേ ടി20 സെഞ്ച്വറിയടക്കം നേടി കസറാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എട്ടാം സ്ഥാനത്ത് അക്ഷര്‍ പട്ടേലാണ്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിന്റെ സ്‌ട്രൈക്ക് റേറ്റ് 144.23 ആണ്.

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തികിന്റെ സ്‌ട്രൈക്ക് റേറ്റ് 142.61 ആണ്. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് കാര്‍ത്തിക്. 10ാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക് വാദിന്റെ സ്‌ട്രൈക്ക് റേറ്റ് 145.53 ആണ്. എന്നാല്‍ ഇന്ത്യ വേണ്ടവിധം റുതുരാജിനെ പരിഗണിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

Story first published: Tuesday, October 29, 2024, 10:11 [IST]
Other articles published on Oct 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+