കടക്ക്: സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 പോരാട്ടം ചൊവ്വാഴ്ച രാത്രി നടക്കാനിരിക്കവെ ഇന്ത്യന്‍ ആരാധകരെല്ലാം ഉറ്റുനോക്കുന്നത് ഒരൊറ്റ കാര്യമാണ്. വിക്കറ്റ് കീപ്പര്‍ റോൡ കളിക്കാനിറങ്ങുക ആരായിരിക്കും? മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ഈ റോളിനായി മല്‍സരരംഗത്തുള്ളത്.
പരിക്കു ഭേദമായി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതോടെ
കീപ്പറായി ആരെ തിരഞ്ഞെടുത്താലും അയാള്‍ക്കു മധ്യനിരയില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കൂയെന്നുറപ്പാണ്.
ഇവിടെയാണ് ജിതേഷനു നേരിയ മുന്‍തൂക്കവും ലഭിച്ചേക്കുക. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ആരാണ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതെന്നു നോക്കാം.

സ്മാറ്റില്‍ മിന്നിച്ചതാര്?
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളാ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയയിരുന്നു സഞ്ജു സാംസണ്‍, മറുഭാഗത്തു ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ നയിച്ച ബറോഡ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു ജിതേഷ് ശര്‍മ.
ഇരുവരും ടൂര്‍ണമെന്റില്‍ കളിച്ച മല്‍സരങ്ങളിലെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു തന്നെയാണ് കേമനെന്നു നിസംശയം പറയാം. ആറു മല്‍സരങ്ങളിലാണ് അദ്ദേഹം കേരളതതിനായി കളിക്കാനിറങ്ങിയത്. 58.25 ശരാശരിയില്‍ 137.87 സ്‌ട്രൈക്ക് റേറ്റോടെ 233 റണ്‍സും സഞ്ജു അടിച്ചെടുത്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെയാണിത്. 26 ഫോറുകളും 11 സിക്‌സറും താരം നേടുകയും ചെയ്തു.
ആന്ധ്രാ പ്രദേശുമായി അവസാനമായി കളിച്ച മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കേരളാ ടീം വന്‍ ബാറ്റിങ് തതകര്‍ച്ച നേരിട്ട കളിയില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സഞ്ജു പുറത്താവാത 73 റണ്‍സും അടിച്ചെടുത്തു. നിര്‍ഭാഗ്യവശാല്‍ ഈ കൡയില്‍ കേരളത്തിനു വിജയിക്കാനുമായില്ല.
എന്നാല്‍ ബറോഡ്ക്കാക്കായി ജിതേഷ് ശര്‍മുടെ പ്രകടനം ശരാശരിക്കും താഴെ ആയിരുന്നുവെന്നു കണക്കുകള്‍ പറയുന്നു. ആറു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. മികച്ചൊരു ഇന്നിങ്‌സും അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനുമില്ല.
22.50 എന്ന മോശം ശരാശരിയില്‍ 163.63 സ്‌ട്രൈക്ക് റേറ്റില്‍ ജിതേഷിനു നേടാനായത് 90 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോറായ 41 റണ്‍സ് മാറ്റു നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും പരിതാപകരമണെന്നു പറയേണ്ടി വരും. വെറും ആറു വീതം ഫോറും സികസറും മാത്രമേ ജിതേഷ് നേടുകയും ചെയിതിട്ടുള്ളൂ.
മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ടീം സെലക്ഷന് മാനദണ്ഡമാക്കുന്നതെങ്കില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഉറപ്പായും കളിക്കേണ്ടത് സഞ്ജുവാണ്. പക്ഷെ ഇവിടെ ഒരു കാര്യം ഗംഭീറിനെ അലട്ടുന്നുണ്ട്. അതു മധ്യനിര ബാറ്ററെനന്ന നിലയിലുള്ള സഞ്ജുവിന്റെ റെക്കോര്‍ഡാണ്.

മുഷ്താഖ് അലി ട്രോഫിിയിലെ മുഴുവന്‍ മല്‍സരങ്ങിലും അദ്ദേഹം ഓപ്പണറായാണ് കളിച്ചത്. ഓപ്പണിങില്‍ നിന്നും മാറി മധ്യനിരയില്‍ ബാറ്റ് ചെയ്താണ് സഞ്ജു കസറിയിരുന്നതെങ്കില്‍ ഗംഭീറിനു ഇത്തരമൊരു ആശയക്കുഴപ്പവും വരില്ലായിരുന്നു. ജിതേഷാവട്ടെ ടി20യിലെ ലോവര്‍ ഓര്‍ഡര്‍ സ്‌പെഷ്യലിസ്റ്റാണ്. അഞ്ചു മുതല്‍ എട്ടു വരെ എവിടെയും ബാറ്റ് ചെയ്യാനും സാധിക്കും.
മുഷ്താഖ് അലിയിലെ ഫോം പരിഗിച്ച് സഞ്ജുവിനെ തന്നെ പ്ലെയിങ് ഇലവനിലേക്കു ഗംഭീര്‍ കൊണ്ടു വന്നോക്കും. ആദ്യത്തെ രണ്ടോ, മൂന്നോ കളിയില്‍ ഫ്‌ളോപ്പായാല്‍ മാത്രമേ അദ്ദേഹത്തെ മാറ്റി ജിതേഷിനെ പരീക്ഷിക്കാന്‍ ഗംഭീര്‍ തുനിഞ്ഞേക്കുകയുള്ളൂ.