Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

3,5,6; സഞ്ജുവിനെ വട്ടം കറക്കുന്നു!! ഇങ്ങനെ ചെയ്താല്‍ ആരായാലും പതറും, ശ്രീകാന്ത് കലിപ്പില്‍

ഇന്ത്യന്‍ ടി20 ഇലവനില്‍ നിന്നു മലയാളി താരം സഞ്ജു സാംസണ്‍ അടുത്തിടെ നിരന്തരമായി അവഗണിക്കപ്പെടുന്നതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. തുടര്‍ച്ചയായി ആറു ടി20കളിലായി അവസരമില്ലാതെ സഞ്ജു ബെഞ്ചിലിരിക്കുകയാണ്.

സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ കളിപ്പിച്ചിട്ടില്ല. അതിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്നു ടി20കളിലും സഞ്ജു തഴയപ്പെടുകയായിരുന്നു.

ഇവയലില്ലൊം ജിതേഷ് ശര്‍മയ്ക്കാണ് നറുക്കുവീണത്, സൗത്താഫ്രിക്കയ്‌ക്കെതിരേ ഇനി ശേഷിച്ച രണ്ടു ടി20കളിലും സഞ്ജുവിനെ ഇറക്കുമോയെന്നതു സംശയമാണ്.

K SRIKKANTH

ശ്രീകാന്ത് കലിപ്പില്‍

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ്തമിഴ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ അഭാവത്തെ കുറിച്ച് കെ ശ്രീകാന്ത് വളരെ രോഷാകുലനായി സംസാരിച്ചത്. മറ്റൊരു മുന്‍ ഇന്ത്യന്‍ താരവും മധ്യനിര ബാറ്ററുമായ എസ് ബദ്രിനാഥും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

183 സ്‌ട്രൈക്ക് റേറ്റോടെ ടി20 ക്രിക്കറ്റില്‍ മൂന്നു സെഞ്ച്വറികളടിച്ചിട്ടും സഞ്ജു സാംസണ്‍ ബെഞ്ചിലാണെന്നായിരുന്നു ബദ്രിനാഥ് ചൂണ്ടിക്കാട്ടിയത്. ഇതിലു കൂടുകലായി ഈ ഫോര്‍മാറ്റില്‍ ഒരു താരം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിക്കുകയായിരുന്നു. പിന്നാലെയായിരുന്നു ഇതിനെ പിന്തുണച്ച് ശ്രീകാന്തും സംസാരച്ചത്.

നിങ്ങള്‍ പറഞ്ഞതിനോടു ഞാനും യോജിക്കുകയാണ്. ടി20യില്‍ 183 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയെന്നത് സഞ്ജു സാംസണ്‍ വേറെ ലെവലിലുള്ള താരമാണെന്നാണ് തെളിയിക്കുന്നത്. പക്ഷെ ഓരോ മല്‍സരവും അവനു സ്വയം തെളിയിക്കാനുളള ഒരു ടെസ്റ്റ് പോലെയാണെന്നും ശ്രീകാന്ത് പറഞ്ഞു

ഗംഭീറിന്റെ വാദങ്ങള്‍

സഞ്ജു സാസണിനെ ഇന്ത്യന്‍ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കോച്ച് ഗൗതം ഗംഭീര്‍ ചില മണ്ടത്തരങ്ങളാണ് ഒഴികഴിവുകളായി പറയുന്നതെന്നും കെ ശ്രീകാന്ത് ആഞ്ഞടിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു സാംസണിനെ കളിപ്പിക്കാത്തതിനെ പറ്റി പല മണ്ടത്തരങ്ങളും ഒഴികഴിവായി പറയുകയാണ്. തല്‍ക്കാലം അതു വിട്ടേക്കാം, ഞാന്‍ അതിലേക്കൊന്നും പോവുന്നില്ല.

ഇന്ത്യന്‍ ഇലവനില്‍ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം ശുഭ്മന്‍ ഗില്ലും സഞ്ജുവും തമ്മിലല്ല മറിച്ച്് സഞ്ജുവും ജിതേഷ് ശര്‍മയും തമ്മിലാണെന്നാണ് ചില സമയങ്ങളില്‍ പറയുന്നത്. മാത്രമല്ല ഗില്‍ മികച്ച താരമായതിനാലാണ് അവനെ പിന്തുണയ്ക്കുന്നതെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.

SANJU GAMBHIR

ഗില്‍ നല്ല കളിക്കാരനായതില്‍ അവനു അവസരം കൊടുക്കുന്നു. പക്ഷെ സഞ്ജുവിനു മതിയായ അവസരം നല്‍കുകയും ചെയ്യുന്നില്ല. അതായത് ഈ തരത്തില്‍ അബദ്ധമായ ഒഴികഴിവുകള്‍ പറഞ്ഞ് ഗംഭീറിനും സൂര്യകുമാര്‍ യാദവിനും പോലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുള്ളതു പോലെയാണ് കാണപ്പെടുന്നത്.

നമ്മള്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇതു ശരിക്കും ന്യായമായ കാര്യമാണോയെന്നതാണ് എന്റെ ചോദ്യം. ടീമിലെ ഒരു കളിക്കാരന് നിങ്ങള്‍ എത്ര വേണമെങ്കിലും അവസരങ്ങള്‍ നല്‍കുന്നു.

പക്ഷെ സഞ്ജുവിനോടു നിങ്ങള്‍ ഒരു കളിയില്‍ മുന്നിലും അടുത്തതില്‍ അഞ്ചിലും പിന്നെയൊന്നില്‍ ആറിലുമെല്ലാം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ ആധുനിക ടി20യില്‍ കളിക്കാത്തിനാല്‍ ഇതേക്കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ല.

പക്ഷെ ബദ്രി (എസ് ബദ്രിനാഥ്) നിങ്ങള്‍ കളിച്ചിട്ടുള്ളതാണ്. ഈ തരത്തില്‍ ടീമിലെ റോള്‍ മാറ്റിക്കൊണ്ടിരുന്നാല്‍ എങ്ങനെയാണ് ഒരാള്‍ക്കു പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയെന്നു ഞാന്‍ ചോദിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഈ തരത്തില്‍ റോള്‍ മാറ്റിക്കൊണ്ടിരുന്നാല്‍ ആര്‍ക്കാലായും പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്നതില്‍ ഒരു സംശയവുമില്ലെന്നായിരുന്ന്ു ബദ്രിനാഥിന്റെ മറുപടി. ഇങ്ങന ചെയ്യുമ്പോള്‍ അതു ആ താരത്തില്‍ അരക്ഷതിവാസ്ഥയാണ് സൃഷ്ടിക്കുകയന്നും അദ്ദേഹം പ്‌റഞ്ഞു.

Story first published: Wednesday, December 17, 2025, 16:21 [IST]
Other articles published on Dec 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+