For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു വീണ്ടും ഓപ്പണര്‍!! നാലാമന്‍ തിലക്, ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതു തന്നെ

മുംബൈ: സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനു കീഴില്‍ വളരെ ശക്തമായ സംഘത്തെ തന്നെയാണ് സൗത്താഫ്രിക്കയിലേക്കു ഇന്ത്യ അയക്കുന്നത്. ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20 പരമ്പരയല്‍ കളിച്ച ഏറെക്കുറെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ ഇതിലുള്‍പ്പെട്ട മുന്‍നിര താരങ്ങളൊന്നും സൗത്താഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമല്ല. ഇതേ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍ തുടരെ രണ്ടാമത്തെ പരമ്പരയിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയും ചെയ്തിരിക്കുകയാണ്.

അടുത്ത മാസം എട്ടിനാണ് ഇന്ത്യയും സൗത്തഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര തുടങ്ങുന്നത്. ആദ്യ മല്‍സരം ഡര്‍ബനിലാണ്. തുടര്‍ന്നുള്ള കളികള്‍ 10നു ഗ്വെബ്രയിലും 13ന് സെഞ്ചൂറിയനിലും 15നു ജൊഹാനസ്ബര്‍ഗിലും നടക്കും. എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 9.30 മുതലാണ്. ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

SANJU SAMSON- ABHISHEK SHARMA

സഞ്ജു- അഭിഷേക് ഓപ്പണിങ്

ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി തന്നെ ഓപ്പണ്‍ ചെയ്യും. കാരണം മറ്റു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരൊന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. സഞ്ജുവിനെ സംബന്ധിച്ച് ടീമില്‍ സീറ്റുറപ്പിക്കാനുള്ള സുവര്‍ണാവസരം തന്നെയായിരിക്കും ഈ പരമ്പര.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന അവസാന ടി20യില്‍ സെഞ്ച്വറിയുമായി സഞ്ജു കത്തിക്കയറിയിരുന്നു. വെറും 40 ബോളുകളിലാണ് അദ്ദേഹം കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയത്. 47 ബോളില്‍ നിന്നും 111 റണ്‍സുമായി അദ്ദേഹം പുറത്താവുകയും ചെയ്യുകയായിരുന്നു. ബംഗ്ലാദേശിനെതിരേ നിര്‍ത്തിയ ഇടത്തു നിന്നും തന്നെ തുടങ്ങാനായിരിക്കും സഞ്ജുവിന്റെ പ്ലാന്‍.

എന്നാല്‍ ബംഗ്ലാദേശിനെതിരേ ഓപ്പണറായി കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ അഭിഷേകിനു ഇതിന്റെ ക്ഷീണം തീര്‍ക്കാനുള്ള സുവര്‍ണാവസരമായിരിക്കും സൗത്താഫ്രിക്കയുമായുള്ള പരമ്പര. മികച്ചൊരു സെഞ്ച്വറിയോ, ഫിഫ്റ്റികളോ തന്നെയായിരിക്കും അദ്ദേഹം ഇത്തവണ ലക്ഷ്യമിടുക. മൂന്നാം നമ്പറില്‍ പതിവു പോലെ നായകന്‍ സൂര്യകുമാര്‍ യാദവ് തന്നെ കളിക്കും. അദ്ദേഹം ഈ പൊസിഷനില്‍ നിന്നും താഴേക്കു ഇറങ്ങാനുള്ള സാധ്യത തീരെ കുറവാണ്.

മധ്യനിരയില്‍ ആരെല്ലാം

പരിക്കു കാരണം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ഈ പരമ്പരയുടെ ഭാഗമല്ല. ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ടതിനാല്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലില്ല. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ നാലാം നമ്പറില്‍ നറുക്കു വീഴുക മറ്റൊരു യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയ്ക്കായിരിക്കും.

അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ആറാമനായി ഫിനിഷര്‍ റിങ്കു സിങ് ക്രീസിലെത്തും. ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും.

SURYAKUMAR YADAV- RINKU SINGH

ബൗളിങ് നിര

സൗത്താഫ്രിക്കന്‍ പിച്ചുകള്‍ പേസും ബൗണ്‍സുമുള്ളവയായതിനാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമേ ഇന്ത്യ കളിപ്പിക്കാനിടയുള്ളൂ. വരുണ്‍ ചക്രവര്‍ത്തിക്കാവും എട്ടാം നമ്പറില്‍ നറുക്കുവീഴുക. രവി ബിഷ്‌നോയ്ക്കു പുറത്തിരിക്കേണ്ടതായി വരും.

മൂന്നു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരാണ് തുടന്നു കളിക്കുക. അര്‍ഷ്ദീപ് സിങായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ആവേശ് ഖാനും യഷ് ദയാലുമായിരിക്കും ഇലവനിലെ മറ്റു രണ്ടു പേസര്‍മാര്‍

ഇന്ത്യയുടെ സാധ്യതാ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി. ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, യഷ് ദയാല്‍.

Story first published: Saturday, October 26, 2024, 6:38 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+