For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യ ജയിച്ചത് ഭാഗ്യത്തിന്, രോഹിത് വലിയൊരു മണ്ടത്തരം കാട്ടി! വിമര്‍ശിച്ച് സഞ്ജയ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആതിഥേയരായ ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 79 റണ്‍സ് വിജയലക്ഷ്യത്തെ അനായാസം ഇന്ത്യ മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ ഇന്ത്യ കാട്ടിയ ശ്രദ്ധേയ പ്രകടനമാണ് ഉജ്ജ്വല വിജയം ടീമിന് സമ്മാനിച്ചത്. കേപ്ടൗണില്‍ ടെസ്റ്റ് ജയം നേടുന്ന ആദ്യത്തെ ഏഷ്യന്‍ നായകനായി രോഹിത് ശര്‍മ മാറുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് ചരിത്ര ജയമാണ് നേടിയെടുത്തത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. എന്നാല്‍ ഇന്ത്യ വിജയം നേടിയെങ്കിലും നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ചില വലിയ പിഴവുകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. രണ്ട് മത്സരത്തിലും രോഹിത് ആവര്‍ത്തിച്ച പിഴവാണ് സഞ്ജയ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഹമ്മദ് സിറാജിനെ രണ്ടാം ദിനം ഉപയോഗിച്ചതില്‍ രോഹിത്തിന് തെറ്റ് പറ്റിയെന്നാണ് സഞ്ജയ് പറയുന്നത്.

'ടെസ്റ്റ് ക്രിക്കറ്റില്‍ അവസരങ്ങളെ കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ മത്സരം തോല്‍ക്കും. രോഹിത് ശര്‍മ രണ്ട് മത്സരത്തിലും വലിയ തെറ്റ് കാട്ടി. ആദ്യ മത്സരത്തില്‍ ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചു.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഭാഗ്യത്തിന് രക്ഷപെട്ടു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം എയ്ഡന്‍ മാര്‍ക്രം മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മാര്‍ക്രം സ്‌കോര്‍ ഉയര്‍ത്തവെ ഒരോവറാണ് രോഹിത് സിറാജിന് നല്‍കിയത്. ലീഡ് ഒരുവശത്ത് ഉയരവെ രോഹിത്തിന്റെ ഈ തീരുമാനം തെറ്റായിരുന്നു'- സഞ്ജയ് പറഞ്ഞു.

രണ്ടാം ദിനം ന്യൂബോളില്‍ ജസ്പ്രീത് ബുംറ ഒരുവശത്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എന്നാല്‍ മറുവശത്ത് രോഹിത് മുഹമ്മദ് സിറാജിനെ പരിഗണിച്ചില്ല. ബുംറക്കൊപ്പം മുകേഷ് കുമാറിനെയാണ് പന്തെറിയിപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയ മുകേഷിന് രണ്ടാം ഇന്നിങ്‌സില്‍ ന്യൂബോളിലേക്കെത്തിയപ്പോള്‍ കാര്യമായ പ്രകടനം നടത്താനായില്ല. വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെട്ട താരം റണ്‍സ് വിട്ടുകൊടുക്കാനും മടികാട്ടിയില്ല.

kl rahul, rohit sharma

സിറാജ് ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് പ്രകടനവുമായി കസറിയിരുന്നു. എന്നിട്ടും രോഹിത് ബുംറക്കൊപ്പം സിറാജിനെ പന്തെറിയിച്ചില്ല. എയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി നേടിയ ശേഷം താരത്തിനെ പുറത്താക്കിയത് സിറാജാണ്. നേരത്തെ തന്നെ സിറാജിന് അവസരം നല്‍കിയിരുന്നെങ്കില്‍ മാര്‍ക്രത്തെ സെഞ്ച്വറിക്ക് മുമ്പ് തന്നെ പൂട്ടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്താന്‍ രോഹിത്തിന് സാധിച്ചില്ലെന്നതാണ് വസ്തുത.

ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ അത്ര മികച്ചതല്ലായിരുന്നു. മികച്ച ഫീല്‍ഡൊരുക്കാനും രോഹിത്തിനായില്ല. ഇതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും ഇന്ത്യന്‍ നായകന്‍ നേരിട്ടു. ഇതിന്റെ പലിശ സഹിതം വീട്ടുന്ന പ്രകടനമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കാഴ്ചവെച്ചത്. രോഹിത്തിന്റെ കരിയറില്‍ നിര്‍ണ്ണായക സമയത്താണ് ഈ ചരിത്ര ജയമെന്നതാണ് എടുത്തു പറയേണ്ടത്.

രോഹിത്തിന്റേയും കോലിയുടേയും ടെസ്റ്റ് ഭാവിയേക്കുറിച്ചും സഞ്ജയ് പറഞ്ഞു. 'രോഹിത് ശര്‍മയില്‍ ഇനിയും കരിയര്‍ ശേഷിക്കുന്നുണ്ട്. എന്നാല്‍ എത്രനാള്‍ ടെസ്റ്റ് കളിക്കാന്‍ സാധിക്കുമെന്ന കാര്യം അവന്‍ തന്നെ പറയേണ്ടതാണ്. രോഹിത് ടെസ്റ്റ് കരിയര്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത. രോഹിത്തിന് നിലവില്‍ വെല്ലുവിളികളില്ല. കോലി കഴിയുന്ന അത്ര കാലം ടെസ്റ്റ് കളിക്കുമെന്നുറപ്പാണ്. റിഷഭ് പന്തടക്കം തിരിച്ചുവരുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമാവും'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയാണ്. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുണ്ട്. ഈ വര്‍ഷം ടി20 ലോകകപ്പടക്കം നടക്കാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും.

Story first published: Friday, January 5, 2024, 14:01 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+