For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇവര്‍ ടീം ഇന്ത്യക്കു തലവേദന!! ഇനി ടെസ്റ്റില്‍ വേണ്ട, ആരൊക്കെ?

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്് പരമ്പരയിലേറ്റ അപ്രതീക്ഷിത പ്രഹരം ഇന്ത്യക്കു തീര്‍ച്ചയായും വലിയ മുന്നറിയിപ്പ് തന്നെയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നാട്ടില്‍ പോലും ടീമിനു രക്ഷയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. രണ്ടു ടെസ്റ്റുകളിലും കളിയുടെ ഒരു ഘട്ടത്തില്‍ പോലും സൗത്താഫ്രിക്കയ്ക്കു വെല്ലുവിളിയുയ്ത്താന്‍ ഇന്ത്യക്കു സാധിച്ചില്ല.

ബാറ്റിങിലും ബൗളിങിലുമെല്ലാം ടീം ഒരുപോലെ പരാജയമായി മാറുകയും ചെയ്തു. നിലവിലെ ടീമില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേ തീരൂ. എങ്കില്‍ മാത്രമേ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ടീമില്‍ ഒഴിവാക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

SAI SUDHARSAN

പുറത്താക്കേണ്ടത് ഇവരെ

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ആദ്യം ഒഴിവാക്കണ്ടയാള്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ്. സൗത്തഫ്രിക്കയ്‌ക്കെതിരേ ആദ്യ ടെസ്റ്റില്‍ ബെഞ്ചിലിരുന്ന ശേഷം രണ്ടാമങ്കത്തിലാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും ഇതു മുതലാക്കാന്‍ സായിക്കായില്ല.

രണ്ടിന്നിങ്‌സുകളില്‍ നിന്നും 14.50 ശരാശരിയില്‍ വെറും 29 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ടാമിന്നിങ്‌സിലെ അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങാണ് അദ്ദേഹം പുറത്തെടുത്തത്. 139 ബോളി 14 റണ്‍സ് മാത്രമെടുത്ത് സായ് പുറത്താവുകയായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗിളെടുക്കാനുള്ള ശ്രമം പോലും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ഇതിനകം സായ് കൡച്ചത് ആറു ടെസ്റ്റുകളാണ്. 11 ഇന്നിങ്‌സുകളിലായി 30.33 ശരാശരിയില്‍ നേടിയതാവട്ടെ 780 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്ളൂ. ടെസ്റ്റില്‍ ദീര്‍ഘകാലം ടീമിനുവേണ്ടി മികവുറ്റ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നതു സംശയമാണ്.

കാരണം ബാറ്ററെന്ന നിലയില്‍ പല ദൗര്‍ബല്യങ്ങളും സായിക്കുണ്ട്. ഈ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പരമ്പരയില്‍ പലപ്പോഴും മൂവിങ് ബോളുകള്‍ക്കെതിരേ സായ് പതറുകയും ചെയ്തിരുന്നു.

പേസിനെതിരേ മാതമല്ല, സ്പിന്നിനെതിരേയും അദ്ദേഹത്തിനു ചില പ്രശ്‌നങ്ങളുണ്ടെന്നാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പര തെളിയിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അത്ര ഗംഭീരമൊന്നുമല്ല സായിയുടെ റെക്കോര്‍ഡ്. 40താഴെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

സായ് കഴിഞ്ഞാല്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കേണ്ട അടുത്തയാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. ഓള്‍റൗണ്ടറെന്നാണ് വിശേഷണമെങ്കിലും ബാറ്റിങിലും ബൗളിങിലുമൊന്നും അദ്ദേഹത്തില്‍ നിന്നും കാര്യമായ സംഭാവനകളൊന്നും ടീമിനു ലഭിക്കുന്നില്ല. ബൗളിങില്‍ നിതീഷിനെ വളരെ അപൂര്‍വ്വമായി മാത്രമേ ഇന്ത്യ ഉപയോഗിക്കാറുള്ളൂ. ബാറ്റിങിലാവട്ടെ അദ്ദേഹത്തെ ഒട്ടും വിശ്വസിക്കാനും സാധിക്കില്ല.

NITISH REDDY

സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ രണ്ടാം ടെസ്റ്റിലാണ് നിതീഷിനെ ഇന്ത്യ ഇക്കിയത്. അക്ഷര്‍ പട്ടേലിനു പകരം ഇലവനിലെത്തിയ അദ്ദേഹം സമ്പൂര്‍ണ പരാജയമായി തീര്‍ന്നു. രണ്ടിന്നിങ്‌സിലായി നേരിട്ടത് വെറും 21 ബോളാണ്, സ്‌കോര്‍ ചെയ്തതാവട്ടെ 10 റണ്‍സ് മാത്രം. ബൗളിങെടുത്താല്‍ രണ്ടിന്നിങ്‌സിലുമായി 10 ഓവറാണ് നിതീഷ് എറിഞ്ഞത്. 4.9 ഇക്കോണമി റേറ്റില്‍ 49 റണ്‍സും വിട്ടുകൊടുത്തു. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.

ഇന്ത്യക്കായി ടെസ്റ്റില്‍ കളിക്കാന്‍ പോലും അര്‍ഹതയില്ലാത്തയാളാണ് നീതിഷെന്നു ഫസ്റ്റ് ക്ലാസിലെ റെക്കോര്‍ഡ് ശരിവയ്ക്കുന്നു. 36 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിന്റെ ശരാശരി വെറും 23.69 ആണ്. ഇങ്ങനെയൊരാള്‍ എങ്ങനെ ടെസ്റ്റ് ടീമിലെത്തിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ധ്രുവ് ജുറേലാണ് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തുപോവേണ്ട അടുത്തയാള്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ നാലിന്നിങ്‌സില്‍ അദ്ദേഹം നേടിയത് വെറും 29 റണ്‍സാണ്. ശരാശരിയാവട്ടെ വെറും 7.25. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അധികം മല്‍സരങ്ങളില്‍ കളിക്കാതെ തന്നെ ദേശീയ ടീമിലൈത്തിയ മറ്റൊരാളാണ് അദ്ദേഹം.

32 മല്‍സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമേ ജുറേലിനുള്ളൂ. ഇതിന്റെ ഇരട്ടിയോളം മല്‍സരങ്ങളില്‍ കളിച്ച സഞ്ജു സാംസണിനെ പോലെയുള്ളവര്‍ അവസരമില്ലാതെ വലയവെയാണ് ജുറേല്‍ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റിയത്.

Story first published: Wednesday, November 26, 2025, 13:24 [IST]
Other articles published on Nov 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+