Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂപ്പര്‍ സായ് ! ഇനി രാഹുലിനും ഉത്തപ്പയ്‌ക്കുമൊപ്പം, അരങ്ങേറ്റത്തില്‍ കിടു നേട്ടം

ജൊഹാനസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കിടിലന്‍ ഫിഫ്റ്റിയുമായി വരവറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം സായ് സുദര്‍ശന്‍. സൗത്താഫ്രിക്കയെ ഇന്ത്യ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ച കളിയില്‍ ഓപ്പണറായി ഇറങ്ങറിയ സായ് പുറത്താവാതെ 55 റണ്‍സോടെ ടീമിന്റെ അമരക്കാരനാവുകയായിരുന്നു. 43 ബോളില്‍ ഒമ്പതു ഫോര്‍ ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ദേശീയ ടീമിനായി കളിക്കാന്‍ ലഭിച്ച അവസരം സായ് ശരിക്കും മുതലെടുക്കുകയായിരുന്നു. തുടക്കക്കാരന്റെ യാതൊരു പരിഭ്രമവുമില്ലാതെ വളരെ പക്വതയുള്ള ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു ഒറ്റ ഇന്നിങ്‌സിലൂടെ സായ് കാണിച്ചുതരികയും ചെയ്തു.

SAI SUDHARSAN

ഈ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തോടെ എലൈറ്റ് ക്ലബ്ബിലും സായ് ഇടം പിടിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്ഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ ഓപ്പണറായി അദ്ദേഹം മാറി. ഈ പരമ്പരയില്‍ ടീമിനെ നയിക്കുന്ന കെഎല്‍ രാഹുല്‍, മുന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ, ഫൈസ് ഫസല്‍ എന്നിവര്‍ മാത്രമേ കന്നി മല്‍സരത്തില്‍ ഈ നേട്ടം കുറിച്ചിട്ടുള്ളൂ. രാഹുല്‍ സെഞ്ച്വറി കുറിച്ചപ്പോള്‍ ഉത്തപ്പ 86 റണ്‍സും ഫൈസ് ഫസല്‍ 55 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.

അരങ്ങേറ്റ മല്‍സരത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് രാഹുലിനു അവകാശപ്പെട്ടതാണ്. പുറത്താവാതെ 100 റണ്‍സാണ് അദ്ദേഹം നേടിയത്. സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു ഇത്. ഈ ലിസ്റ്റില്‍ ആറാമനാണ് സായ് സുദര്‍ശന്‍. ഉത്തപ്പ (86), അമ്പാട്ടി റായുഡു (60*), രവീന്ദ്ര ജഡേജ (60*), ക്രുനാല്‍ പാണ്ഡ്യ (58*) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

SAI SUDHARSAN

ഏകദിനത്തില്‍ കന്നി മല്‍സരത്തില്‍ കുറഞ്ഞത് 50 റണ്‍സെങ്കിലും നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ക്രുനാല്‍ പാണ്ഡ്യയാണ് തലപ്പത്ത്. ഇംഗ്ലണ്ടുമായുള്ള അരേേങ്ങറ്റ മല്‍സരത്തില്‍ 187.09 സ്‌ട്രൈക്ക് റേറ്റോടെയാണ് ക്രുനാല്‍ പുറത്താവാതെ 58 റണ്‍സ് അടിച്ചെടുത്തത്. ഇഷാന്‍ കിഷന്‍ (140.47, എതിരാളി ശ്രീലങ്ക) രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ മൂന്നാംസ്ഥാനം സായ് സുദര്‍ശന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നു 127.90 സ്‌ട്രൈക്ക് റേറ്റിലാണ് താരം 55 റണ്‍സ് നേടിയത്.

ഏകദിനത്തില്‍ കന്നി മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ 17ാമത്തെ ഇന്ത്യന്‍ താരമായും സായ് സുദര്‍ശന്‍ മാറി. അജിത് വഡേക്കര്‍ (67 റണ്‍സ്, എതിരാളി ഇംഗ്ലണ്ട്, 1974), ബ്രിജേഷ് പട്ടേല്‍ (82, ഇംഗ്ലണ്ട്, 1974), സന്ദീപ് പാട്ടീല്‍ (64, ഓസ്‌ട്രേലിയ, 1980), രമണ്‍ ലാംബ (64, ഓസ്‌ട്രേലിയ, 1986), നവ്‌ജ്യോത് സിങ് സിദ്ധു (73, ഓസ്‌ട്രേലിയ, 1987), പ്രവീണ്‍ ആംറെ (55, സൗത്താഫ്രിക്ക, 1991), സാബ കരീം (55, സൗത്താഫ്രിക്ക, 1997), അമയ് ഖുറേഷിയ (57, ശ്രീലങ്ക, 1999), റോബിന്‍ ഉത്തപ്പ (86, ഇംഗ്ലണ്ട്, 2006), രവീന്ദ്ര ജഡേജ (60*, ശ്രീലങ്ക, 2009), അമ്പാട്ടി റായുഡു (63*, സിംബാബ്‌വെ, 2013, മനീഷ് പാണ്ഡെ (71, സിംബാബ്‌വെ, 2015), കെഎല്‍ രാഹുല്‍ (100*, സിംബാബ്‌വെ, 2016), ഫൈസ് ഫസല്‍ (55*, സിംബാബ്‌വെ, 2016), ക്രുനാല്‍ പാണ്ഡ്യ (58*, ഇംഗ്ലണ്ട്, 2021), ഇഷാന്‍ കിഷന്‍ (59, ശ്രീലങ്ക, 2021) എന്നിവരാണ് നേരത്തേ ഈ നേട്ടം കുറിച്ച ഇന്ത്യന്‍ താരങ്ങള്‍.

Story first published: Sunday, December 17, 2023, 19:16 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+