For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ആ രണ്ട് പേരൊഴികെ ബാക്കിയുള്ളവര്‍ എന്തു ചെയ്തു? ഇന്ത്യന്‍ പരാജയത്തെക്കുറിച്ച് സച്ചിന്‍

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വെറും മൂന്നു ദിവസം മാത്രമേ ഇന്ത്യയുടെ കഥ കഴിക്കാന്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി വന്നുള്ളൂ. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് അവര്‍ ഇന്ത്യയെ കശാപ്പ് ചെയ്തത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫ്‌ളോപ്പായതാണ് ഇന്ത്യയെ ചതിച്ചത്.

എക്‌സിലൂടെയായിരുന്നു ഇന്ത്യന്‍ പരാജയത്തെക്കുറിച്ച് സച്ചിന്‍ നിരീക്ഷണം നടത്തിയത്. അതോടൊപ്പം സൗത്താഫ്രിക്കന്‍ ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നന്നായി കളിച്ചു സൗത്താഫ്രിക്ക. ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ സൗത്താഫ്രിക്കന്‍ ടീം അതൃപ്തരായിരിക്കുമെന്നാണ് ഞാന്‍ തുടക്കത്തില്‍ കരുതിയത്.

KL RAHUL

മല്‍സരം പുരോഗമിക്കവെ പിച്ച് ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമായി മാറിക്കൊണ്ടിരുന്നിട്ടും അവരുടെ പേസാക്രമണം പ്രതീക്ഷകള്‍പ്പുറത്തെ പ്രകടനം കാഴ്ചവയ്ക്കുകയും രണ്ടാമിന്നിങ്‌സില്‍ അസാധാരണ മികവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ഷോട്ട് സെലക്ഷന്‍ ആഗ്രഹിച്ചതു പോലെ വന്നില്ലെന്നാണ് എനിക്കു കാണാനായത്.

ടെസ്റ്റിലുടനീളമെടുക്കുകയാണെങ്കില്‍ കുറച്ചു ബാറ്റര്‍മാര്‍ മാത്രമേ അനായാസമായി കളിച്ചുള്ളൂ. എല്‍ഗര്‍, യാന്‍സണ്‍, ബെഡിങ്ഹാം, കോലി, രാഹുല്‍ എന്നിവരെ ഇതില്‍പ്പെടുത്താം. സാഹചര്യങ്ങള്‍ മനസ്സിലാക്കി അവര്‍ ടെക്‌നിക്ക് കൊണ്ട് അതിനെ തുല്യമാക്കിയെടുത്തുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സില്‍ കുറിക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടു പേര്‍ മാത്രമേ സൗത്താഫ്രിക്കയുടെ പേസ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നുള്ളൂ. ആദ്യ ഇന്നിങ്സില്‍ രാഹുലായിരുന്നു സെഞ്ച്വറിയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്.

വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും 101 റണ്‍സെടുത്ത അദ്ദേഹം ടീമിനെ 245 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലില്‍ എത്തിക്കുകയായിരുന്നു. 137 ബോളുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 38 റണ്‍സെടുത്ത കോലിയായിരുന്നു ആദ്യ ഇന്നിങ്‌സിലെ മറ്റൊരു പ്രധാന സ്‌കോറര്‍.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് സെഞ്ചൂറിയനില്‍ കണ്ടത്. വെറും 131 റണ്‍സിനു മൂന്നാംദിനം ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇത്തവണ രാഹുല്ല, മറിച്ച് കോലിയുടെ വണ്‍മാന്‍ ഷോയാണ് കണ്ടത്.

VIRAT KOHLI

ഇന്ത്യന്‍ ബാറ്റര്‍മാര്‍ സൗത്താഫ്രിക്കയ്ക്കു വിക്കറ്റ് നല്‍കാന്‍ പരസ്പരം മല്‍സരിച്ചപ്പോള്‍ കോലി അഗ്രസീവ് ബാറ്റിങിലൂടെ ആരാധകര്‍ക്കു അല്‍പ്പമെങ്കിലും ആഹ്ലാദിക്കാന്‍ വക നല്‍കുകയും ചെയ്തു. 76 റണ്‍സെടുത്ത അദ്ദേഹം ഏറ്റവും അവസാനമാണ് ക്രീസ് വിട്ടത്. 82 ബോളുകള്‍ നേരിട്ട കോലി 12 ഫോറും ഒരു സിക്‌സറുമടിച്ചു.

ഒന്നാമിന്നിങ്‌സില്‍ വഴങ്ങിയ 163 റണ്‍സിന്റെ വലിയ ലീഡാണ് മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോവാനുള്ള പ്രധാന കാരണം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 408 റണ്‍സ് അടിച്ചെടുത്തിരുന്നു.

താല്‍ക്കാലിക ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ ഡീന്‍ എല്‍ഗറുടെ (185) തകര്‍പ്പന്‍ സെഞ്ച്വറിയാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. 287 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 28 ഫോറുകളുണ്ടായിരുന്നു.

ലോവര്‍ ഓര്‍ഡറില്‍ പേസര്‍ മാര്‍ക്കോ യാന്‍സണ്‍ പുറത്താവാതെ 84 റണ്‍സുമായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കാഴ്ചവച്ചത്. അരങ്ങേറ്റ മല്‍സരം കളിച്ച ഡേവിഡ് ബെഡിങ്ഹാമാണ് (56) സൗത്താഫ്രിക്കയുടെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍.

Story first published: Friday, December 29, 2023, 11:01 [IST]
Other articles published on Dec 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+