For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടെസ്റ്റിനെ 'കൊല്ലരുത്'!! ആ 2 ഇതിഹാസങ്ങള്‍ പോലും അവിടെ പതറും; തുറന്നടിച്ച് ഭാജി

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനു വേദിയായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന് സിങ്. ഇത്തരം പിച്ചുകളില്‍ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിനെ ഇല്ലാതാക്കരുതെന്നും ഭാജി ആവശ്യപ്പെടുന്നു.

വെറും മൂന്നു ദിവസത്തിനുള്ളിലാണ് ഒന്നാം ടെസ്റ്റ് അവസാനിച്ചത്. ഇരുടീമുകളിലെയും ബൗളര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ ഇന്ത്യയെ സൗത്താഫ്രിക്ക 30 റണ്‍സിനു തകര്‍ത്തുവിടുകയും ചെയ്തു. നാലിന്നിങ്‌സുകളിലും രണ്ടു ടീമുകളുടെയും ടോട്ടല്‍ 200 പോലുമെത്തിയില്ല. മാത്രമല്ല, ഒരേയൊരു വ്യക്തിത ഫിഫ്റ്റി മാത്രമേ ഇവിടെ പിറക്കുകയും ചെയ്തുള്ളൂ.

HARBHAJAN SINGH

ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതാവുന്നു

ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നാണ് കൊല്‍ക്കത്തയിലെ മല്‍സരം തെളിയിക്കുന്നതെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായി മരിച്ചിരിക്കുകയാണ്. റെസ്റ്റ് ഇന്‍ പീസ്. ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി എന്തെങ്കിലും ശേഷിക്കുന്നതായി എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം കളിച്ച ടെസ്റ്റ് മല്‍സരങ്ങള്‍ ഗംഭീരമായിരുന്നു. അവിടെ എങ്ങനെയാണ് പിച്ച് പെരുമാറിയതെന്നു പ്രശംസിക്കുന്നതിനൊപ്പം നമ്മുടെ ടീമിന്റെ വിജയത്തെയും പ്രശംസിച്ചിരുന്നു.

അതാണ് യഥാര്‍ഥ ടെസ്റ്റ് ക്രിക്കറ്റ്. അതിലൊരു ത്രില്ലുണ്ടായിരുന്നു, നിങ്ങള്‍ അവിടെയൊരും ശ്രമവും നിങ്ങള്‍ക്കു കാണാം. പക്ഷെ ഇവിടെയോ (കൊല്‍ക്കത്ത ടെസ്റ്റ്)? ഈ പിച്ചുകള്‍ വളരെ മോശമായിരുന്നെന്നും ഭാജി ആഞ്ഞടിക്കുന്നു.

സച്ചിനും കോലിയും പോലും തിളങ്ങില്ല

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യയയുടെ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും പോലും തിളങ്ങുമെന്നു തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.

ആ പിച്ചില്‍ നിങ്ങള്‍ എവിടെ ബൗള്‍ ചെയ്താലും അതു അപ്രവചനീയമായി ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ ബാറ്റര്‍മാര്‍ക്കു ഒരു ക്ലൂയുമുണ്ടായിരുന്നില്ല. എത്ര മികച്ച ടെക്‌നിക്കുണ്ടായാലും ഇവിടെ അതുകൊണ്ടു കാര്യമില്ല. ഈ തരത്തിലുള്ള പിച്ചുകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും പോലും പിടിച്ചുനില്‍ക്കില്ല.

SACHIN KOHLI

ഒരു ബോള്‍ പിച്ച് ചെയ്ത ശേഷം നേരെ മുകളിലേക്കു വരുമ്പോള്‍ അടുത്തത് താഴ്ന്നിട്ടുമാണ് പോയത്. മറ്റൊരു അവശ്വസനീയമായി ടേണ്‍ ചെയ്യുകയും നിങ്ങള്‍ ഔട്ടാവുകയും ചെയ്യും. ഇവിടെ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പിച്ചാണ്. ഇതൊരു പുതിയ കാര്യവുമല്ല. വര്‍ഷങ്ങളായി ഇതു സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ഈ ടെസ്റ്റില്‍ ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിക്കില്ലെന്നു ഉറപ്പായിരുന്നെങ്കിലും ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയ്ക്കു ഈ സ്‌കോര്‍ വെല്ലുവിളിയായിരുന്നില്ല. ഒന്നോ, രണ്ടോ മികച്ച കൂട്ടുകെട്ടുണ്ടായായാല്‍ ചേസ് ചെയ്യാമായികുന്ന ടോട്ടലായിരുന്നു ഇത്.

പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ (31), അക്ഷര്‍ പട്ടേല്‍ (26) എന്നിവരൊഴികെ മറ്റാരും 15 റണ്‍സ് പോലും തികച്ചില്ല. ഇതോടെ വെറും 93 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവകയും ചെയ്തു. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ മണ്ണില്‍ സൗത്താഫ്രിക്കയുടെ ടീം ഒരു ടെസ്റ്റ് മല്‍സരവും വിജയിച്ചിരിക്കുന്നത്.

Story first published: Tuesday, November 18, 2025, 11:49 [IST]
Other articles published on Nov 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+