Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബാറ്റര്‍മാരെ 'വളഞ്ഞിട്ട്' പൂട്ടി രോഹിത്! എന്തൊരു ക്യാപ്റ്റന്‍സി? വ്യത്യസ്ത തന്ത്രം

കേപ്ടൗണ്‍: സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍സിയിലെ ചില പിഴവുകളുടെ പേരില്‍ പഴികേട്ട ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റിലെ ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ എല്ലാവരുടെയും വായടപ്പിച്ചിരിക്കുകയാണ്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് പലപ്പോഴും അഗ്രസീവായല്ല കാണപ്പെട്ടതെന്നും വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കണമെന്നുമെല്ലാം അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇവര്‍ക്കെല്ലാം ആദ്യ സെഷനില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് രോഹിത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരെ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ വളഞ്ഞിട്ട് പൂട്ടുകയായിരുന്നുവെന്നു പറയേണ്ടി വരും. അവര്‍ക്കു ക്രീസില്‍ നിന്നും ഇടംവലം തിരിയാനുള്ള പഴുത് പോലും രോഹിത് നല്‍കിയില്ല. തന്റെ പ്ലാനിങ് പോലെ തന്നെ ഫാസ്റ്റ് ബൗളര്‍മാരും പന്തെറിഞ്ഞതോടെ രോഹത്തിനു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്തു.

ROHIT SHARMA

ആദ്യ ടെസ്റ്റിലെ സെഞ്ച്വറി വീരനും ക്യാപ്റ്റനുമായ ഡീന്‍ എല്‍ഗറെയും ഓപ്പണിങ് പങ്കാളിയും വലംകൈയന്‍ ബാറ്ററുമായ എയ്ഡന്‍ മാര്‍ക്രമിനെയും വീഴ്ത്താന്‍ വ്യത്യസ്ത തന്ത്രങ്ങളായിരുന്നു രോഹിത് പരീക്ഷിച്ചത്. ലെഗ് സൈഡിലേക്കു പോവുന്ന ഷോര്‍ട്ട് പിച്ച് ബോളുകളും ശരീരം ലക്ഷ്യമിട്ടുള്ള ബൗണ്‍സറുകളുമാണ് എല്‍ഗറുടെ വീക്ക്‌നെസ്. ഒന്നാം ടെസ്റ്റില്‍ ഇതു മുതലാക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യക്കു തിരിച്ചടിയായത്.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ എല്‍ഗറിനെതിരേ കൃത്യമായ പ്ലാനിങോടെയായിരുന്നു രോഹിത്തും പേസര്‍മാരുമെത്തിയത്. പ്രത്യേകിച്ചും മുഹമ്മദ് സിറാജ്
നിരന്തരം എല്‍ഗറിന്റെ വീക്ക്‌നെസ് ലക്ഷ്യമിട്ട് ബൗള്‍ ചെയ്തു കൊണ്ടിരുന്നു. സിറാജും ന്യൂബോള്‍ പങ്കാളിയായ ജസ്പ്രീത് ബുംറയും കൃത്യമായ ലൈനും ലെങ്ത്തും തുടക്കം മുതല്‍ കാത്തൂസൂക്ഷിച്ചതോടെ രോഹിത് കൂടുതല്‍ ക്ലോസ് ഫീല്‍ഡര്‍മാരെ നിര്‍ത്തി സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരെ അമിത പ്രതിരോധത്തിലാക്കുകയായിരുന്നു. ഈ തന്ത്രം വിജയം കാണുകയും ചെയ്തു.

എല്‍ഗര്‍ക്കര്‍ക്കെതിരേ ലെഗ് സ്ലിപ്പില്‍ ആദ്യമൊരു ഫീല്‍ഡറെ നിര്‍ത്തിയ രോഹിത് പിന്നീട് ഷോര്‍ട്ട് ലെഗിലും ഒരു ഫീല്‍ഡറെ നിയോഗിക്കുകയായിരുന്നു. ഇതോടെ സിംഗിള്‍ പോലുമെടുക്കുക എല്‍ഗര്‍ക്കും ഓപ്പണിണ് പങ്കാളിയായ എയ്ഡന്‍ മാര്‍ക്രമിനും ദുഷ്‌കരമായി തീരുകയും ചെയ്തു. ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ക്കെതിരേ വീക്ക്‌നെസുള്ള മാര്‍ക്രമിനെ ഈ കെണിയിലാണ് ഇന്ത്യ വീഴ്ത്തിയത്.

DEAN ELGAR

നാലാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ മാര്‍ക്രം പുറത്തായി. ഓഫ്സ്റ്റംപിന് പുറത്ത് അതിനു മുമ്പ് പല തവണ അദ്ദേഹം ബീറ്റ് ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ മാര്‍ക്രം ഇതേ രീതിയില്‍ പുറത്തായി. ബോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റില്‍ ഉരസിയ ബോള്‍ തേര്‍ഡ് സ്ലിപ്പില്‍ യശസ്വി ജയ്‌സ്വാള്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. 10 ബോളില്‍ രണ്ടു റണ്‍സ് മാത്രമേ മാര്‍ക്രം നേടിയുള്ളൂ.

നിരന്തരം പ്രതിരോധത്തിലാക്കിയ എല്‍ഗറിനെയും ഇന്ത്യ വൈകാതെ മടക്കി. ആറാമത്തെ ഓവറിലാണ് അദ്ദേഹത്തെ സിറാജ് തന്നെ വീഴ്ത്തിയത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ലോങ്ത്ത് ബോളായിരുന്നു അത്. കവേഴ്‌സിലേക്കു കളിക്കാന്‍ ശ്രമിച്ച എല്‍ഗറിനു പാളി. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ അകത്തേക്കു കയറുകയും വിക്കറ്റുകളില്‍ പതിക്കുകയും ചെയ്തപ്പോള്‍ സ്തബ്ധനായ എല്‍ഗര്‍ നിരാശയോടെ ക്രീസ് വിടുകയായിരുന്നു. 14 ബോളില്‍ നാലു റണ്‍സാണ് അദ്ദേഹം നേടിയത്.

Story first published: Wednesday, January 3, 2024, 15:20 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+