IND vs SA: രോഹിത് വന്‍ ഫ്‌ളോപ്പാവും! ഏകദിനത്തില്‍ ഇല്ലാത്തത് നന്നായി, ഇതാ തെളിവ്
ലോകകപ്പ് ഫൈനലിലേറ്റ ഹൃദയഭേദകമായ പരാജയത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അടുത്തതായി കാണുക ഈ മാസം ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ്. മൂന്നു ഫോര്‍മാറ്റുകളിലും സൗത്താഫ്രിക്കയില്‍ ഇന്ത്യ പരമ്പര കളിക്കുന്നുണ്ടെങ്കിലും രോഹിത് ടെസ്റ്റില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ടി20, ഏകദിന പരമ്പരകളില്‍ ഹിറ്റ്മാന് വിശ്രമം നല്‍കിയിരിക്കുകയാണ്. മൂന്നു വീതം ടി20യും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.
ഈ മാസം 10 മുതല്‍ 14 വരെയാണ് ടി20 പരമ്പര. ഏകദിന പരമ്പര 17 മുതല്‍ 21 വരെയും നടക്കും. ആദ്യ ടെസ്റ്റ് 26നും രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 2024 ജനുവരി മൂന്നിനും ആരംഭിക്കും. ടി20യില്‍ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ നായകര്‍. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനു കീഴിലും ഇന്ത്യ പോരിനു ഇറങ്ങും. പക്ഷെ ബാറ്റിങില്‍ ഹിറ്റ്മാന്‍ ഈ പരമ്പരയില്‍ ആരാധകരെ നിരാശപ്പെടുത്താനാണ് കൂടുതല്‍ സാധ്യത.

കഴിഞ്ഞ ലോകകപ്പില്‍ 597 റണ്‍സുമായി റണ്‍വേട്ടയില്‍ രോഹിത് രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. പക്ഷെ സൗത്താഫ്രിക്കയില്‍ ഹിറ്റ്മാന്റെ ബാറ്റ് തീതുപ്പുന്നെു അമിത പ്രതീക്ഷ വേണ്ട. സൗത്താഫ്രിക്കന്‍ മണ്ണിലെ രോഹിത്തിന്റെ വളരെ മോശം റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. നേരത്തേ അദ്ദേഹം ഇവിടെ കളിച്ചപ്പോഴുള്ള കണക്കുകളെടുത്താല്‍ അതു തീര്‍ച്ചയായും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്.
സൗത്താഫ്രിക്കയില്‍ ടെസ്റ്റില്‍ എട്ടു ഇന്നിങ്‌സുകളിലാണ് ഇതുവരെ രോഹിത് കളിച്ചിട്ടുള്ളത്. ഇവയില്‍ ഒന്നില്‍പ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഒരു തവണ 47 റണ്‍സെടുത്തതാണ് ഹിറ്റ്മാന്റെ മികച്ച പ്രകടനം. ബാക്കിയുള്ള ഏഴു ഇന്നിങ്‌സുകളില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത് ഒരിക്കല്‍ മാത്രം. ഒരു തവണ ഡെക്കാവുകയും ചെയ്തു. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും രോഹിത്തിന്റെ സമ്പാദ്യം വെറും 123 റണ്‍സ് മാത്രമാണ്. 14, 6, 0, 25, 11, 10, 10, 47 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ഇവിടെ പരിതാപകരമാണ് രോഹിത്തിന്റെ പ്രകടനം. ഇതുവരെ കളിച്ച 13 ഏകദിന ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ബാക്കിയുള്ളവയിലൊന്നും 25 റണ്‍സ് പോലും അദ്ദേഹം തികച്ചിട്ടില്ല. 115 റണ്‍സ് നേടിയതാണ് ഏകദിനത്തില്‍ ഹിറ്റ്മാന്റെ ഒരേയൊരു മികച്ച പ്രകടനം. രണ്ടു തവണ 20നു മുകളില്‍ സ്കോര്‍ നേടിയ അദ്ദേഹം ബാക്കിയുള്ളവയിലെല്ലാം വന്‍ ഫ്‌ളോപ്പായി മാറി.
ഏകദിനത്തിലെ 13 ഇന്നിങ്‌സുകളില്‍ നിന്നും ഇന്ത്യന്‍ നായകന്റെ സമ്പാദ്യം 256 റണ്‍സാണ്. സ്‌കോറുകള്‍ 11, 9, 23, 1, 5, 18, 19, 20, 15, 0, 5, 115, 15 എന്നിങ്ങനെയാണ്. ഈ പ്രകടനം പരിഗണിക്കുമ്പോള്‍ ഏകദിനത്തില്‍ രോഹിത്തിനു വിശ്രമം നല്‍കിയ തീരുമാനം തന്നെയാണ് ഏറ്റവും നല്ലതെന്നു പറയേണ്ടി വരും.
ടെസ്റ്റിലും ഏകദിനത്തിലും സൗത്താഫ്രിക്കയില്‍ ഏറ്റവും കുറഞ്ഞത് 100 റണ്‍സെങ്കിലും നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ (ഓപ്പണിങ് മുതല്‍ 11ാമന്‍ വരെ) ഇരു ഫോര്‍മാറ്റുകളിലും 20ല്‍ താഴെ ബാറ്റിങ് ശരാശരിയുളള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്ററെന്ന നാണക്കേടും രോഹിത്തിനു സ്വന്തമാണ്. ഇത്തവണ ഈ നാണക്കേടിനു പ്രായശ്ചിത്തം ചെയ്ത് അദ്ദേഹം ടീമിനെ മുന്നില്‍ നയിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications