For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND sv SA: രോഹിത് ഏകദിനത്തിലുമില്ല! രാഹുല്‍ ക്യാപ്റ്റന്‍, ബുംറ വൈസ് ക്യാപ്റ്റനാവും

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര

സൗത്താഫ്രിക്കയ്ക്കതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം കെഎല്‍ രാഹുലാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പുതിയ വൈസ് ക്യാപ്റ്റന്‍.ഇതാദ്യമായാണ് ബുംറ ദേശീയ ടീമിന്റെ നേതൃനിരയിലേക്കു വരുന്നത്. നേരത്തേ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയും പരിക്കു കാരണം രോഹിത്തിന് നഷ്ടമായിരുന്നു. എങ്കിലും ഏകദിനത്തില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ജനുവരി 19നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. 19ന് പാളിലായിരിക്കും ആദ്യ ഏകദിനം. രണ്ടാമത്തെ മല്‍സരം 21ന് ഇതേ വേദിയില്‍ തന്നെ നടക്കും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം 23ന് കേപ്ടൗണിലാണ്.

1

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഠിന ശ്രമത്തിലായിരുന്നു ഹിറ്റ്മാന്‍. രോഹിത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുള്ളതിനാലാണ് ഏകദിന ടീമിന്റെ പ്രഖ്യാപനം ഇത്രയും വൈകിയത്. തിങ്കളാഴ്ച (ഡിസംബര്‍ 27) ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുക്കാനിരുന്നതായിരുന്നു. പക്ഷെ രോഹിത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കുറച്ചുകൂടി സമയം നല്‍കുന്നതിനു വേണ്ടി സെലക്ഷന്‍ കമ്മിറ്റി ടീം പ്രഖ്യാപനം വൈകിപ്പിക്കുകയായിരുന്നു. സൗത്താഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് മുംബൈയില്‍ ഇന്ത്യന്‍ ടീം ഒത്തുചേര്‍ന്നിരുന്നു. ഇവിടെ വച്ച് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെയാണ് രോഹിത്തിനു പരിക്കേറ്റത്.

2

ഇതാദ്യമായിട്ടാണ് രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നാകനാവുന്നത്. ബാറ്ററെന്ന നിലയില്‍ ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഇനി ക്യാപ്റ്റന്‍സിയിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ മുമ്പ് അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും താന്‍ കളിക്കുമെന്ന് അദ്ദേഹം പിന്നീട് അറിയിച്ചതോടെ ആശങ്ക നീങ്ങുകയായിരുന്നു. പുതിയ ടീമില്‍ ബാറ്ററായിട്ടാണ് കോലിയെ കാണാനാവുക. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെറുമൊരു ടീമംഗം മാത്രമായി അദ്ദേഹം കളിക്കാനൊരുങ്ങുന്നത്.

3

മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ടീമിലെ ഏക പുതുമുഖം. മിന്നുന്ന ഫോമിലുള്ള റുതുരാജ് ഗെയ്ക്വാദും പ്രതീക്ഷിക്കപ്പെട്ടതു പോലെ ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടു പേരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. റുതുരാജ് നാലു സെഞ്ച്വറികളടക്കം മഹാരാഷ്ട്രയ്ക്കു വേണ്ടി വാരിക്കൂട്ടിയത് 603 റണ്‍സായിരുന്നു. 168 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. വെങ്കടേഷാവട്ടെ ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം 379 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഒമ്പത് വിക്കറ്റുകളുമായി ബൗളിങിലും താരം കസറിയിരുന്നു.

4

പരിചയ സമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിലുണ്ടെന്നതാണ് ശ്രദ്ധേയം. നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഏകദിന ടീമിലേക്കു മടങ്ങിവന്നു. പരിക്കില്‍ നിന്നും മോചിതനായ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ടീമില്‍ തിരികെയെത്തി. പേസര്‍ മുഹമ്മദ് ഷമിയെ ഏകദിന ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഷമിക്കു വിശ്രമം നല്‍കിയിരുക്കുകയാണെന്ന് മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ അറിയിച്ചു.പരിക്കേറ്റു വിശ്രമിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മറ്റൊരു ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമില്‍ ഇല്ല.

5

2017നു ശേഷം ആദ്യമായിട്ടാണ് അശ്വിന്‍ ഏകദിന ടീമിലേക്കു മടങ്ങിവന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിച്ചായിരുന്നു നിശ്ചിത ഓവര്‍ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ലോകകപ്പില്‍ തിളങ്ങിയ അശ്വിന്‍ പിന്നാലെ ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയിലും ഫോം ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ മടക്കി വിളിക്കുമെന്നുറപ്പായിരുന്നു. 2017 ജൂണിലാണ് അശ്വിന്‍ ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

Story first published: Friday, December 31, 2021, 22:09 [IST]
Other articles published on Dec 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+