IND vs SA: ചേസ് മാസ്റ്റര്‍ കോലിയല്ല! രോഹിത്ത് തലപ്പത്ത്- കോലി നാല്, സച്ചിന്‍ ആറ്
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച പാളില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. വിരാട് കോലിയുടെ പടിയിറക്കത്തിനു ശേഷം പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴിലാണ് ഇന്ത്യയുടെ പടയൊരുക്കം. വിജയത്തോടെ തന്നെ നിശ്ചിത ഓവര്‍ ടീം നായകനായുള്ള തുടക്കം ഗംഭീരമാക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
ഈ പരമ്പരയിലെ താല്‍ക്കാലിക ക്യാപ്റ്റന്‍ മാത്രമാണ് രാഹുല്‍. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഫിറ്റ്‌നസ് പ്രശ്‌നം കാരണം പിന്‍മാറേണ്ടി വന്നതോടെ അദ്ദേഹത്തിനു നറുക്കുവീഴുകയായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും രോഹിത് ശര്‍മയുടെ സേവനം ഇന്ത്യ ഏകദിന പരമ്പരയില്‍ മിസ്സ് ചെയ്യും. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഇതുവരെ നടന്ന ഏകദിന മല്‍സരങ്ങളുടെ ചരിത്രമെടുത്താല്‍ റണ്‍ചേസില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 150 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.

റണ്‍ചേസില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ ഇന്ത്യ, സൗത്താഫ്രിക്ക താരങ്ങളുടെ ഈ ലിസ്റ്റില്‍ രോഹിത്തിനു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് സൗത്താഫ്രിക്കയുടെ കളിക്കാരാണ്. മുന്‍ ക്യാപ്റ്റനും ഇടംകൈയന്‍ ഓപ്പണറുമായ ഗ്രേയം സ്മിത്തിനാണ് രണ്ടാംസ്ഥാനം. പുറത്താവാതെ നേടിയ 134 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ലിസ്റ്റിലെ മൂന്നാമന്‍ സൗത്താഫ്രിക്കയുടെ മറ്റൊരു മുന്‍ ഇടംകൈയന്‍ ഓപ്പണറും ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചുമായ ഗാരി കേസ്റ്റണാണ്. പുറത്താവാതെ 133 റണ്‍സാണ് അദ്ദേഹം നേടിയത്. കേസ്റ്റണിനു പിന്നില്‍ ഈ ലിസ്റ്റില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളവരെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരാണ്. മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ടീമിന്റെ ഭാഗവുമായ വിരാട് കോലിയാണ് നാലാമന്‍. പുറത്താവാതെ അദ്ദേഹം സ്‌കോര്‍ ചെയ്തത് 129 റണ്‍സാണ്.

അഞ്ചാംസ്ഥാനത്ത് വീണ്ടും രോഹിത് ശര്‍മയുണ്ട്. പുറത്താവാതെ നേടിയ 122 റണ്‍സോടെയാണിത്. ആറാമന്‍ മുന്‍ ബാറ്റിങ് ഇതിഹസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 122 റണ്‍സായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരായ റണ്‍ചേസില്‍ അദ്ദേഹം നേടിയത്.

2015ല്‍ കാണ്‍പൂരില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിനത്തിലായിരുന്നു രോഹിത്തിന്റെ റെക്കോര്‍ഡ് പ്രകടനം. പക്ഷെ ഹിറ്റ്മാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനും ഇന്ത്യയെ രക്ഷിക്കാനായിരുന്നില്ല. കളിയില്‍ ഇന്ത്യ അഞ്ചു റണ്‍സിനു പൊരുതിത്തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നായകന്‍ എബി ഡിവില്ലിയേഴ്‌സിന്റെ (104*) സെഞ്ച്വറിയിലേറി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിനു 303 റണ്‍സെടുത്തു. എബിഡി 73 ബോളില്‍ ആറു സിക്‌സറും അഞ്ചു ബൗണ്ടറികളുമാണ് പറത്തിയത്. 62 റണ്‍സെടുത്ത ഫഫ് ഡുപ്ലെസിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

റണ്‍ചേസില്‍ എംഎസ് ധോണി നയിച്ച ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 298 റണ്‍സെടുക്കാനേ ആയുള്ളൂ. 150 റണ്‍സെടുത്ത രോഹിത്തിന്റെ വണ്‍മാന്‍ ഷോയ്ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. 133 ബോളില്‍ 13 ബൗണ്ടറികളും ആറു സിക്‌സറും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 60 റണ്‍സോടെ അജിങ്ക്യ രഹാനെയും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.

ശിഖര്‍ ധവാന്‍ (23), വിരാട് കോലി (11), ധോണി (31), സുരേഷ് റെയ്‌ന (3) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയും ഇമ്രാന്‍ താഹിറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സൗത്താഫ്രിക്കയുടെ വിജയശില്‍പ്പിയായി മാറിയ നായകന്‍ എബി ഡിവില്ലിയേഴ്‌സായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications