Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വെറും 5 സിക്‌സ്, വമ്പന്‍ റെക്കോര്‍ഡിനരികെ രോഹിത്! ആദ്യ ഇന്ത്യന്‍ താരമാവും

സൗത്താഫ്രിക്കയുമായി ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നത് ഹോബിയാക്കി ഇതിനകം പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ച അദ്ദേഹം ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും ഇതാവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം ഇന്ത്യക്കായി രോഹിത് കളിക്കുന്ന പരമ്പര കൂടിയാണിത്.

കഴിഞ്ഞ മാസം സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വിക്കു ശേഷം ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണ് ഹിറ്റ്മാന്‍. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം സൗത്താഫ്രിക്കയുമായുള്ള ടി20, ഏകദിന പരമ്പരകളിലും കളിക്കുന്നില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഏകദിനത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക.

ROHIT SHARMA

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പരയാണ് സൗത്താഫ്രിക്കയിലേത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നായി അഞ്ചു സിക്‌സറുകളടിച്ചാല്‍ ഡബ്ല്യുടിസിയില്‍ 50 സിക്‌സറുകളെന്ന വമ്പന്‍ നാഴികക്കല്ലാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇതിനു സാധിക്കുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് കുറിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായും രോഹിത് മാറും.

നിലവില്‍ 41 ഇന്നിങ്‌സുകളില്‍ നിന്നും 45 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. ഈ ലിസ്റ്റില്‍ അദ്ദേഹത്തിനു മുന്നിലുള്ളത് ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് മാത്രമാണ്. 74 ഇന്നിങ്‌സുകളില്‍ സ്‌റ്റോക്‌സ് വാരിക്കൂട്ടിയത് 73 സിക്‌സറുകളാണ്.

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രോഹിത് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഹിറ്റ്മാന്‍ രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 54.27 ശരാശരിയില്‍ 597 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 125.94 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.

സിക്‌സറുകളുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡുകളടക്കം നിരവധി റെക്കോര്‍ഡുകളും രോഹിത് പഴങ്കഥയാക്കിയിരുന്നു. 31 സിക്‌സറുകളാണ് ലോകകപ്പില്‍ രോഹിത് വാരിക്കൂട്ടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയതും അദ്ദേഹം തന്നെയായിരുന്നു.

ലോകകപ്പിലെ കിടിലന്‍ ഫോം പരിഗണിക്കുമ്പോള്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ നാലു ഇന്നിങ്‌സുകളില്‍ നിന്നായി അഞ്ചു സിക്‌സറുകള്‍ നേടുകയെന്നത് രോഹിത്തിനെ സംബന്ധിച്ച് അത്ര വലിയ വെല്ലുവിളിയാവില്ല.

INDIA TEST TEAM

രോഹിത്തിന്റെ ടെസ്റ്റ് കരിയറെടുക്കുകയാണെങ്കില്‍ 52 മല്‍സരങ്ങളിലായി 88 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. നേരത്തേ മധ്യനിര ബാറ്ററായിരുന്ന അദ്ദേഹം 2019ലാണ് ടെസ്റ്റില്‍ ഓപ്പണിങിലക്കു പ്രൊമോട്ട് ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ സമയം തെളിഞ്ഞതും അതിനു ശേഷമാണ്. ടെസ്റ്റില്‍ 46.54 ശരാശരിയില്‍ 3677 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. ഒരു ഡബിള്‍ സെഞ്ച്വറിയും 10 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 212 റണ്‍സാണ്.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോാഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, December 12, 2023, 16:31 [IST]
Other articles published on Dec 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+