Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രോഹിത് കാട്ടിയത് മണ്ടത്തരം, ഒരു ക്യാപ്റ്റനും ചെയ്യില്ല! വിമര്‍ശനം ശക്തം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം ദിനത്തിന്റെ ആദ്യ സെക്ഷന്‍ പുരോഗമിക്കവെ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകള്‍ വീണുകഴിഞ്ഞു. ഒരുവശത്ത് എയ്ഡന്‍ മാര്‍ക്രം ആക്രമിക്കുന്നതാണ് ഇന്ത്യക്ക് തലവേദനയായിരിക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കാട്ടിയ മണ്ടത്തരത്തിനെതിരേ വിമര്‍ശനം ഉയരുകയാണ്.

രണ്ടാം ദിനത്തില്‍ ന്യൂബോളില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുകേഷ് കുമാറിനെ ന്യൂബോള്‍ ഏല്‍പ്പിച്ചതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ബുംറ ഒരുവശത്ത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാറിന് ഈ സമ്മര്‍ദ്ദം മുതലാക്കാനോ വിക്കറ്റ് നേടാനോ സാധിച്ചില്ല. മുഹമ്മദ് സിറാജ് മികച്ച ഫോമിലായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ന്യൂബോളില്‍ ബുംറക്കൊപ്പം സിറാജിനെ പരിഗണിക്കാത്തത് മണ്ടത്തരമായെന്നാണ് ആരാധകര്‍ പറയുന്നത്.

ബുംറയെ കരുതലോടെ കളിച്ച മാര്‍ക്രം മുകേഷിനെ നന്നായി ലക്ഷ്യം വെച്ചു. ആദ്യ സ്‌പെല്ലില്‍ സിറാജ് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് പ്രകടനമടക്കം നിര്‍ണ്ണായക പ്രകടനം നടത്താന്‍ സിറാജിനായിരുന്നു. എന്നിട്ടും ആദ്യ സ്‌പെല്ലില്‍ സിറാജിനെ പരിഗണിക്കാതിരുന്നതിനെ മണ്ടത്തരമാണെന്ന് തന്നെ പറയാം. രണ്ടാം സ്‌പെല്ലില്‍ സിറാജ് എത്തിയപ്പോള്‍ നന്നായി തല്ലുവാങ്ങുകയും ചെയ്തു. നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിറാജ് രണ്ടാം സ്‌പെല്ലില്‍ പുറത്തെടുത്തത്.

ആദ്യ സ്‌പെല്ലില്‍ സിറാജിനെ പരിഗണിച്ചിരുന്നെങ്കില്‍ മാര്‍ക്രത്തെ കുടുക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മ പ്രസിദ്ധ് കൃഷ്ണക്ക് ഓവര്‍ നല്‍കിയതും മണ്ടത്തരമായിപ്പോയി. ഒരോവറില്‍ 20 റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്. കൈയിലുണ്ടായിരുന്ന മത്സരത്തെ രോഹിത്തിന്റെ മണ്ടത്തരം കാരണം കൈവിട്ട് പോകുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ലീഡ് 50 റണ്‍സ് കഴിഞ്ഞു.

india, cricket

മികച്ച ബൗളിങ് നിരയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാവുന്ന ലീഡിലേക്കാണ് കാര്യങ്ങളെത്തുന്നത്. രണ്ടാം ദിനം ഇന്ത്യ ബൗളര്‍മാരെ ഉപയോഗിച്ചതില്‍ തെറ്റുപറ്റിയെന്ന വിമര്‍ശനമാണ് ശക്തമായി ഉയരുന്നത്. ബുംറയുടെ ബൗളിങ് പ്രകടനം മികച്ചുനിന്നു. അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്കായി. താരത്തിന്റെ കരിയറിലെ 10 അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ 9 എണ്ണവും എവേ മത്സരത്തിലാണെന്നതാണ് എടുത്തു പറയേണ്ടത്.

കൂടാതെ സെന രാജ്യത്ത് ബുംറ നേടുന്ന ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയില്‍ ഇത് മൂന്നാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ഇംഗ്ലണ്ടില്‍ രണ്ട് തവണയും വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ 1 തവണയും അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ലീഡ് 50 കടക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയെ ഒതുക്കാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ മാര്‍ക്രത്തെ കെ എല്‍ രാഹുല്‍ കൈവിട്ടുകളഞ്ഞത് തിരിച്ചടിയായി.

അതിവേഗത്തില്‍ മാര്‍ക്രം റണ്‍സുയര്‍ത്തിയപ്പോള്‍ ആക്രമണോത്സകതയോടെ താരത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. 106 റണ്‍സ് നേടിയ മാര്‍ക്രത്തെ സിറാജാണ് പുറത്താക്കിയത്. ന്യൂബോളില്‍ത്തന്നെ സിറാജിന് പന്ത് നല്‍കിയിരുന്നെങ്കില്‍ മാര്‍ക്രത്തെ സെഞ്ച്വറി നേടാന്‍ അനുവദിക്കില്ലായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

മത്സരം ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചിനെതിരേ വിമര്‍ശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ കണക്കുകൂട്ടിയതിനും മുകളിലേക്ക് നിലവില്‍ ലീഡ് ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമാവില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിക്കാന്‍ സാധ്യത കൂടുതലാണ്.

ഇതിനെ അതിജീവിച്ച് കേപ്ടൗണില്‍ ചരിത്ര ജയത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് വമ്പന്‍ ജയത്തോടെ മറുപടി പറയാനാവുമോയെന്നതറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Story first published: Thursday, January 4, 2024, 15:11 [IST]
Other articles published on Jan 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+