For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 2014നു ശേഷം ഇന്ത്യക്കെതിരേ ഇതാദ്യം, കോലിക്ക് ഒരിക്കല്‍ പോലുമില്ല, നാണംകെട്ട് രോഹിത്!

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു വലിയ നാണക്കേടുകള്‍ കുറിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ടെസ്റ്റില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലായിരിക്കെയാണ് നായകനെന്ന നിലയില്‍ മോശം റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയത്. മുന്‍ നായകന്‍ വിരാട് കോലിക്കു കീഴില്‍ ടെസ്റ്റില്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്കു ഈ തിരിച്ചടിയുണ്ടായിട്ടില്ല.

എന്നാല്‍ സൗത്താഫ്രിക്കയില്‍ നായകനായ ആദ്യ ടെസ്റ്റില്‍ തന്നെ രോഹിത്തിനു ഈ നാണക്കേട് നേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക മൂന്നാംദിനം 408 റണ്‍സിനു പുറത്താവുകയായിരുന്നു. 163 റണ്‍സിന്റെ ആധികാരിക ലീഡ് അവര്‍ സ്വന്തമാക്കുകയും ചെയ്തു. സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയെ കയറൂരി വിട്ടതോടെയാണ് രോഹിത്തിനു അതു വലിയ ക്ഷീണമായി മാറിയത്.

ROHIT SHARMA

സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ സൗത്താഫ്രിക്ക ഒരിന്നിങ്‌സില്‍ 350 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തത് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 2014ലായിരുന്നു അവസാനമായി ഇന്ത്യക്കെതിരേ സൗത്താഫ്രിക്കയ്ക്കു ഇത്രയും മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞത്. ഇവിടെ ടീമിനെ നയിച്ച ആദ്യത്തെ ടെസ്റ്റില്‍ തന്നെ രോഹിത്തിനു ഈ നാണക്കേട് പേറേണ്ടി വന്നിരിക്കുകയാണ്.

മറ്റൊരു മോശം റെക്കോര്‍ഡും രോഹിത് ഈ ടെസ്റ്റില്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ മൂന്നു താരങ്ങളാണ് 150 പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുള്ളത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യക്കെതിരേ ഒരേ വര്‍ഷം മൂന്നു താരങ്ങള്‍ 150 പ്ലസ് റണ്‍സ് കുറിച്ചത്.

ഈ ടെസ്റ്റുകളിലെല്ലാം ഇന്ത്യയെ നയിച്ചത് രോഹിത്തുമാണ്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ ഓപ്പണറും വെറ്ററന്‍ താരവുമായ ഡീന്‍ എല്‍ഗര്‍ 185 റണ്‍സെടുത്തിരുന്നു. 287 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 28 ഫോറുകളുണ്ടായിരുന്നു.

നേരത്തേ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡുമാണ് ഇന്ത്യക്കെതിരേ 150നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. അന്നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലാണ് ഓസീസ് ഓപ്പണറായ ഖവാജ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സുമായി മിന്നിച്ചത്. ഈ മല്‍സരം സമനിലയിലും കലാശിച്ചിരുന്നു.

അതിനു ശേഷം ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് നയിച്ച ഇന്ത്യക്കെതിരേ ട്രാവിസ് ഹെഡും സംഹാരതാണ്ഡവമാടി. അഞ്ചാം നമ്പറില്‍ ഇറങ്ങിയാണ് ഹെഡ് ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അറ്റാക്കിങ് ഇന്നിങ്‌സ് കാഴ്ചവച്ച അദ്ദേഹം 174 ബോളിലാണ് 163 റണ്‍സ് വാരിക്കൂട്ടിയത്. 25 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെടെയാണിത്. ഇന്ത്യ ഈ ടെസ്റ്റില്‍ 209 റണ്‍സിന്റെ വന്‍ പരാജയമേറ്റുവാങ്ങുകയും ചെയ്തിരുന്നു.

സൗത്താഫ്രിക്കന്‍ ആധിപത്യം

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ സൗത്താഫ്രിക്ക ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. 163 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കു രോഹിത്തിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എട്ടു ബോളുകള്‍ നേരിട്ട് അക്കൗണ്ട് പോലും തുറക്കാന്‍ സാധിക്കാതെ രോഹിത് ക്രീസ് വിടുകയായിരുന്നു.

കാഗിസോ റബാഡയാണ് ഇന്ത്യന്‍ നായകനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. നാലോവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു അഞ്ചു റണ്‍സെന്ന നിലയില്‍ പതറുകയാണ്. സൗത്താഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 158 റണ്‍സ് കൂടി വേണം.

Story first published: Thursday, December 28, 2023, 17:55 [IST]
Other articles published on Dec 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+