For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ശരിക്കും ക്യാപ്റ്റന്‍ കോലിയോ? മാര്‍ക്രമിനെ പൂട്ടാന്‍ രോഹിത് ചോദിച്ചത് ഇങ്ങനെ! വീഡിയോ

കേപ്ടൗണ്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് മൂന്നാം ദിവസത്തിലേക്കു കടക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാരണം 79 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് രണ്ടാംദിനം അവര്‍ ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. രണ്ടിന്നിങ്‌സിലും ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളര്‍മാര്‍ സൗത്താഫ്രിക്കയെ 200 റണ്‍സ് പോലും കടക്കാന്‍ അനുവദിച്ചില്ല. ഒന്നാമിന്നിങ്‌സില്‍ 55 റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ 176 റണ്‍സിനും അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

രോഹിത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയെയും ഫീല്‍ഡ് ക്രമീകരണത്തെയുമാണ് എല്ലാവരും ഇപ്പോള്‍ പ്രശംസിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഇതു രോഹിത്തിന്റെ മാത്രം ക്രെഡിറ്റല്ല, മുന്‍ നായകന്‍ വിരാട് കോലിക്കും കൈയടിച്ചേ തീരൂവെന്നു പറയേണ്ടി വരും. കാരണം രോഹിത്തും കോലിയും ഒരുമിച്ചാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ഇടയ്ക്കിടെ രോഹിത് കോലിയുടെ സഹായം തേടുന്നത് മല്‍സരത്തിനിടെ പല തവണ കണ്ടിരുന്നു.

ROHIT KOHLI

അതിനിടെ രണ്ടാമിന്നിങ്‌സില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കാന്‍ രോഹിത് കോലിയുടെ സഹായം ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മാര്‍ക്രമിനെതിരേ കോലിയുടെ സഹായോ ചോദിക്കുന്ന രോഹിത്, വീഡിയോ കാണാം

മാര്‍ക്രിന് എന്തു ഫീല്‍ഡാണ് ഒരുക്കേണ്ടതെന്നാണ് ഹിന്ദിയില്‍ രോഹിത് ചോദിക്കുന്നത്. ഇയാള്‍ക്കെതിരേ ഗല്ലിയില്‍ ഫീല്‍ഡറെ വയ്ക്കണോ, അതോ തേര്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡര്‍ വേണോയെന്നാണ് രോഹിത്തിന്റെ ചോദ്യം. ഇതിനു കോലി നല്‍കിയ മറുപടിയെന്താണെന്നു വീഡിയോയില്‍ വ്യക്തമല്ല.

പലപ്പോഴും രോഹിത്തും കോലിയും ഒരുമിച്ചാണ് ഫീല്‍ഡില്‍ തന്ത്രങ്ങളൊരുക്കിയത്. ഈ ടെസ്റ്റില്‍ മാത്രമല്ല സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇതു കാണാന്‍ സാധിച്ചിരുന്നു. ഓവറുകള്‍ക്കിടെ ഇരുവരും പരസ്പരം സംസാരിക്കുന്നതും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതും ഇപ്പോള്‍ പതിവു കാഴ്‌യാണ്. നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിലും രോഹിത്തും കോലിയും തമ്മിലുള്ള ഈ ഒത്തിണക്കം ഇന്ത്യക്കു ഏറെ ഗുണം ചെയ്തിരുന്നു.

നേരത്തേ രോഹിത്തും കോലിയും തമ്മില്‍ ഇത്തരം ഒരു ഇണക്കമില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഈ കാരണത്താല്‍ ടീമിനകത്ത് രോഹിത്തിനും കോലിക്കും കീഴില്‍ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ROHIT KOHLI

പക്ഷെ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി വന്നതിനു ശേഷം രോഹിത്തും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇതു ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ കളിക്കളത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്.

മാര്‍ക്രമിന്റെ വണ്‍മാന്‍ ഷോ

എയ്ഡന്‍ മാര്‍ക്രമിന്റെ വണ്‍മാന്‍ ഷോയാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ മാനം കാത്തത്. ടീമിലെ മറ്റു ബാറ്റര്‍മാരെല്ലാം ഇന്ത്യന്‍ പേസാക്രമണത്തില്‍ നിരുപാധികം കീഴടങ്ങിയപ്പോള്‍ ഉജ്ജ്വല സെഞ്ച്വറിയുമായി മാര്‍ക്രം ടീമിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 176 റണ്‍സിനാണ് സൗത്താഫ്രിക്ക ഓള്‍ഔട്ടായത്. ഇതില്‍ 106 റണ്‍സും മാര്‍ക്രമിന്റെ വകയായിരുന്നു.

ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നിട്ടും വളരെ അഗ്രസീവ് ബാറ്റിങാണ് മാര്‍ക്രം കാഴ്ചവച്ചത്. 103 ബോളിലാണ് 17 ഫോറും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 106 റണ്‍സ് അടിച്ചെടുത്തത്. സൗത്താഫ്രിക്കന്‍ നിരയില്‍ മറ്റാരും തന്നെ 20 റണ്‍സ് പോലും തികച്ചില്ല. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 12 റണ്‍സിനു പുറത്തായപ്പോള്‍ ഡേവിഡ് ബെഡിങ്ഹാം, മാര്‍ക്കോ യാന്‍സണ്‍ എന്നിവര്‍ 11 റണ്‍സ് വീതവുമെടുത്തു. മറ്റാരും സൗത്താഫ്രിക്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയില്ല.

ആറു വിക്കറ്റുകളെടുത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് സൗത്താഫ്രിക്കയുടെ അന്തകനായത്. 13.5 ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹം ആറു പേരെ മടക്കിയത്. മുകേഷ് കുമാറിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Thursday, January 4, 2024, 16:36 [IST]
Other articles published on Jan 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+