For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോക്കോ- ഗംഭീര്‍ തര്‍ക്കം രൂക്ഷം!! ബിസിസിഐ ഇടപെടും, എല്ലാം വഷളാക്കിയത് ആ സംഭവം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വന്‍ പൊട്ടിത്തെറിയുടെ വക്കിലെന്നു റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളും മുന്‍, ക്യാപ്റ്റന്‍മാരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ വലിയ ഉടക്കിലാണെന്നാണ് പുറത്തു വരുന്ന വിവരം. കോച്ചുമായി സംസാരിക്കാനോ, ഒപ്പം പരിശീലനം നടത്താനോ തയ്യാറാവാതെ ഇരുവരും മാറി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതോടെ പ്രശ്‌ന പരിഹാരത്തിനു വേണ്ടി ബിസിസിഐ ഇടപെടുകയും ചെയ്തിരിക്കുയാണ്. സൗത്താഫ്രിക്കയുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുമ്പ് മൂന്നു പേരെയും ചര്‍ച്ചയ്ക്കു വിളിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇല്ലെങ്കില്‍ അതു ടീമിന്റെ പ്രകടനത്തെയും വളരെ മോശമായി ബാധിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

ROHIT KOHLI

തര്‍ക്കത്തിനു കാരണം?

വിരാട് കോലിയുമായി ഗൗതം ഗംഭീറിനു നേരത്തേ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും രോഹിത് ശര്‍മയുമായി നല്ല അടുപ്പമാണുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ അതു വളരെ മോശമാവുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും യാതൊരു കാരണവുമില്ലാതെ തീര്‍ത്തും അപ്രതീക്ഷിതമായി രോഹിത്തിനെ പുറത്താക്കിയതാണ് ഇവര്‍ക്കിടയില്‍ വിള്ളലുണ്ടാവാന്‍ കാരണം.

വ്യക്തമായ കാരണം പോലും അറിയിക്കാതെ, മുന്‍കൂട്ടി ഇതേക്കുറിച്ച് രോഹിത്തുമായി സംസാരിക്കുക പോലും ചെയ്യാതെയാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇത്തരമൊരു ഞെട്ടിക്കുന്ന തീരുമാനമെടുത്തത്. എന്നാല്‍ ഇതു അഗാര്‍ക്കര്‍ തനിച്ചെടുത്ത തീരുമാനമാവില്ലെന്നു രോഹിത്തിന് ഉറപ്പാണ്.

കോച്ചായ ഗംഭീറുമായി അദ്ദേഹം ഇക്കാര്യം നേരത്തേ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടാവും. ഗംഭീറിന്റെ അനുവാദത്തോടെ മാത്രമേ അഗാര്‍ക്കര്‍ ഇങ്ങനെയൊരു വലിയ തീരുമാനവും എടുക്കുകയുള്ളൂ. ഇതു തന്നെയാണ് രോഹിത്തിന്റെ പിണക്കത്തിനും കാരണം. അവസാനമായി യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളായത്.

നീണ്ട ഇടവേളയ്ക്കു ശേഷം ടീമിനു ചാംപ്യന്‍സ് ട്രോഫി നേടിത്തന്നിട്ടും അതിന്റെ യാതൊരു നന്ദിയും കാണിക്കാതെയാണ് രോഹിത്തിനെ നായകസ്ഥാനത്തു നിന്നും നിഷ്‌കരുണം പുറത്താത്താക്കിയത്. ഇതു ഹിറ്റ്മാന്റെ മനസില്‍ വലിയ മുറിവാണുണ്ടാക്കിയത്. ഗംഭീറുമായി അദ്ദേഹത്തിന്റെ തര്‍ക്കത്തിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ക്യാപ്റ്റന്‍സി നഷ്ടമായ ശേഷം രോഹിത് ആദ്യമായി ഏകദിനത്തില്‍ കളിച്ചത്. അന്നു മുതല്‍ തന്നെ ഗംഭീറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തകര്‍ന്നിരുന്നു. ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ അതു കൂടുതല്‍ വഷളായിരിക്കുകയാണ്.

GAUTAM GAMBHIR

അതേസമയം, ഗംഭീറുമായി കോലിയുടെ ഉടക്കിനു പിന്നല്‍ ടെസ്റ്റില്‍ നിന്നും അദ്ദേഹത്തെ പൊടുന്നനെ മാറ്റി നിര്‍ത്തിയതാണെന്നാണ് വിവരം. ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാനും കഴിഞ്ഞ ഇംഗ്ലണ്ട പര്യടനത്തില്‍ ടീമിന്റെ ഭാഗമാവാനും കോലി ആഗ്രഹിച്ചിരുന്നു. ഇതിനായി മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറിനു കീഴില്‍ അദ്ദേഹം തനിച്ച് പരിശീലനവും നടത്തിയിരുന്നു.

മാത്രമല്ല ടെസ്റ്റ് കരിയര്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നതായി രഞ്ജി ട്രോഫിയില്‍ കളിക്കാനും കോലി തയ്യാറാവുകയും ചെയ്തു. പക്ഷെ ടെസ്റ്റില്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ കോലിയെ ആവശ്യമില്ലെന്നു ഗംഭീര്‍ അറിയിച്ചതോടെ എല്ലാം തകിടം മറിയുകയായിരുന്നു.

ടെസ്റ്റില്‍ തുടര്‍ന്നു കളിക്കാന്‍ ഇത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ഇവയെല്ലാം കണ്ടില്ലെന്നു നടിച്ച് കോച്ച് തന്നെ അവഗണിച്ചതില്‍ കോലിക്കു നിരാശയും രോഷവുമുണ്ട്. ടെസ്റ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിരമിക്കലിനു പിന്നിലും ഇതു തന്നെയാണ്.

Story first published: Tuesday, December 2, 2025, 6:25 [IST]
Other articles published on Dec 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+