Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂപ്പര്‍ താരം ഔട്ട്!! റുതുവുമില്ല, ആദ്യ കളിയില്‍ രാഹുലിന്റെ 11 ഇങ്ങനെ

റാഞ്ചി: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ സൗത്താഫ്രിക്കയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. അടുത്ത ഞായറാഴ്ച പകലും രാത്രിയുമായി റാഞ്ചിയിലാണ് ആദ്യ കളി നടക്കാനിരിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയതിന്റെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ നായകനാക്കി ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പപരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഈ പരമ്പരയില്‍ കളിക്കില്ല. ഈ കാരണത്താലാണ് രാഹുലിനു താല്‍ക്കാലിക ക്യാപ്റ്റനായി നറുക്കുവീണത്. ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.

ROHIT JAISWAL

ടോപ്പ് ഫൈവില്‍ ഇവര്‍

പുതിയ ഓപ്പണിങ് ജോടിയെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കു പരീക്ഷിക്കേണ്ടതായി വരും. ക്യാപ്്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ആരെ ഇറക്കുമെന്നതായിരിക്കും ഇന്ത്യക്കു മുന്നിലുള്ള ആദ്യത്തെ ചോദ്യം. രണ്ടു പേരാണ് ഈ റോളിലേക്കു മല്‍സരരംഗത്തുള്ളത്.

ഇതിലൊരാള്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും മറ്റൊരാള്‍ റുതുരാജ് ഗെയ്ക്വാദുമാണ്. രണ്ടു പേരും ടീമില്‍ ഒരുപോലെ സ്ഥാനമര്‍ഹിക്കുന്നവരാണ്. പക്ഷെ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷനുകള്‍ക്കു എല്ലായ്്‌പ്പോഴും മുന്‍തൂക്കം നല്‍കുന്നയാളാണ് കോച്ച് ഗൗതം ഗംഭീര്‍.

അതുകൊണ്ടു തന്നെ ജയ്‌സ്വാളിനായിരിക്കും പ്രഥമ പരിഗണനയും ലഭിച്ചേക്കുക. ലിസ്റ്റ് എയിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണങ്കിലും റുതുരാജിനു ബെഞ്ചില്‍ ഇരിക്കേണ്ടി വരികയും ചെയ്‌തേക്കും. മൂന്നാം നമ്പറില്‍ പതിവുപോല മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി തന്നെ കളിക്കുകയും ചെയ്യും.

നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കു പകരക്കാരനായി ആരു ബാറ്റ് ചെയ്യുമെന്നതാണ് ഇന്ത്യയുടെ മറ്റൊരു തലവേദന. ഈ റോളിനായി രണ്ടു പേരാണ് പരിഗണനയിലുള്ളത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയുമാണ് ഈ സ്ഥാനത്തക്കു പരിഗണിക്കപ്പെടുന്ന താരങ്ങള്‍.

റിഷഭിനെ പുറത്തിരുത്തി തിലകിനെയാവും ഇന്ത്യ കളിപ്പിച്ചേക്കുക. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്നയാളാണ് അദ്ദേഹം. കൂടാതെ ടി20യിലെ തകര്‍പ്പന്‍ ഫോമും പരിഗണിക്കുമ്പോള്‍ തിലകിനെ ഈ റോളില്‍ വളര്‍ത്തിയെടുക്കാനായിരിക്കും ഗംഭീര്‍ ആഗ്രഹിക്കുക. തിലക് കഴിഞ്ഞാല്‍ അഞ്ചാമനായി ക്യാപ്റ്റന്‍ കെഎല്‍ രാഹുലുണ്ടാവും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും.

KL RAHUL

ലോവര്‍ ഓര്‍ഡറില്‍ ആരൊക്കെ?

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഈ പൊസിഷനില്‍ കളിക്കുകയും ചെയ്യും. ഏഴാം നമ്പര്‍ പരിചയ സമ്പന്നനായ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഭദ്രമാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ബാറ്റിങിലും ബൗളിങിലുമെല്ലാം ടീമിനു ഗുണവും ചെയ്യും.

എട്ടാമനായി മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാവും കണ്ടേക്കുക. നിലവിലെ ഫോമില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുക ബുദ്ധിമുട്ടായിരിക്കും. ഒമ്പതാമനായി സീം ബൗളര്‍ ഹര്‍ഷിത് റാണയാവും ടീമിലുണ്ടാവുക. ബൗളിങില്‍ മാത്രമല്ല, ബാറ്റിങിലും തിളങ്ങാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

പത്താമനായി സ്‌പെഷ്യലിസ്റ്റ്‌സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവ് പന്തെറിയാനെത്തും. ടീമിലെ അവസാനത്തെയാള്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക അദ്ദേഹമായിരിക്കും.

ആദ്യ ഏകദിനത്തിലെ സാധ്യതാ 11

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

Story first published: Monday, November 24, 2025, 10:23 [IST]
Other articles published on Nov 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+